Gallery

Gallery

Tuesday, April 8, 2014

malllu south indian actress amala paul marriage wedding news

അമല പോള്‍-വിജയ് വിവാഹം ഉടന്‍?


ഏതൊരു നടനും നടിയും ലൈംലൈറ്റിലേയ്‌ക്കെത്തുമ്പോള്‍ പിന്നാലെ ഗോസിപ്പുകളും ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം ഗോസിപ്പുകളില്‍ നിന്നും ഏതെങ്കിലും നടനും നടിയും രക്ഷപ്പെട്ടതായി അറിവില്ല. ചിലര്‍ പ്രണയഗോസിപ്പുകളില്‍ പെടുമ്പോള്‍ മറ്റു ചിലര്‍ അഹങ്കാരികള്‍ എന്ന ദുഷ്‌പേരില്‍പ്പെട്ടുപോകും, അതുമല്ലെങ്കില്‍ മറ്റെന്തിങ്കിലും കാര്യങ്ങളുടെ പേരില്‍ കഥകളിറങ്ങും. വണ്‍ ടൈം ഗോസിപ്പുകള്‍ പലപ്പോഴും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ മറന്നുപോവുകയാണ് പതിവ്.


എന്നാല്‍ ഒരേ ഗോസിപ്പ് സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങിയാള്‍ ആളുകള്‍ അതത്ര പെട്ടെന്ന് മറന്നുപോകില്ല. അമല പോളിനെക്കുറിച്ചുള്ള ഗോസിപ്പിന്റെ കാര്യം ഇങ്ങനെയാണ്. അമലയും തമിഴ് സംവിധായകന്‍ വിജയിയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇടക്കിടെ ഇവര്‍ പല ചടങ്ങുകള്‍ക്കും ഒന്നിച്ചെത്തുമ്പോള്‍ ഫോട്ടോ സഹിതം കഥകള്‍ ഇറങ്ങുകയാണ് പതിവ്.


ഇടക്കാലത്ത് ഈ ഗോസിപ്പ് സജീവമല്ലാതായിരുന്നു. എന്നാലിപ്പോള്‍ ഇതിന് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. മുമ്പെല്ലാം ഇത്തരം ഗോസിപ്പുകളോട് തങ്ങള്‍ പ്രണയത്തിലല്ലെന്നായിരുന്നു അമലയും വിജയിയും പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമല പറയുന്നത് തങ്ങളുടെ ബന്ധമെന്താണെന്ന കാര്യവും ഭാവി പരിപാടികളും ഉടന്‍തന്നെ വെളിപ്പെടുത്തുമെന്നാണ്. അടുത്തിടെ വിജയുടെ പുതിയ ചിത്രമായ സൈവത്തിന്റെ ഓഡിയോ റിലീസിന് അമല എത്തിയതോടെയാണ് ഗോസിപ്പുകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്.

എല്ലാവരുടെയും ഉള്ളില്‍ തങ്ങളെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് അറിയാവുന്ന അമല തങ്ങളെ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ വിജയ് വിദേശത്തുനിന്നും തിരിച്ചെത്തിയാലുടന്‍ പരസ്യപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ ഔദ്യോഗികമായി എന്തെങ്കിലും പറയുന്നതുവരെ മാധ്യമങ്ങള്‍ ക്ഷമകാണിയ്ക്കണമെന്നും അമല പറഞ്ഞു.

അമല ഇങ്ങനെ പറഞ്ഞതോടെ ഇവര്‍ ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള രീതിയിലാണ് കോടമ്പാക്കത്ത് വാര്‍ത്ത പരക്കുന്നത്. ജൂണ്‍ 12ന് വിവാഹം നടക്കുമെന്നുവരെ കേള്‍ക്കുന്നു. എന്തായാലും ഇക്കാര്യത്തില്‍ അമല പറഞ്ഞതുപോലെ രണ്ടുപേരും പറയാനിരിക്കുന്നത് എന്താണെന്നറിയാന്‍ കാത്തിരിക്കാം. ദൈവത്തിരുമകള്‍ എന്ന ചിത്രീകരണത്തിനിടെയാണ് അമലയും വിജയും അടുക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന തരത്തില്‍ ആദ്യം ഗോസിപ്പുകള്‍ വന്നത്.

No comments:

Post a Comment

gallery

Gallery