സ്ത്രീകളോട് അശ്ലീലചേഷ്ട;സീരിയല്‍ നടന്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ട കാണിച്ച സിനിമ സീരിയല്‍ താരം മണികണ്ഠന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി തൃപ്രയാര്‍ ആല്‍മാവ് ഭാഗത്താണ് സംഭവം. മീടുകള്‍ക്ക് മുന്നിലെത്തി സ്ത്രീകളെ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിയ്ക്കുകയായിരുന്നു മണികണ്ഠന്‍.
നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിയ്ക്കുകയായികുന്നു. ഇതിന് മുമ്പും ഒട്ടേറെ തവണ ഇത്തരം സംഭവങ്ങളില്‍ ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
സീരിയലുകളില്‍ വൃദ്ധന്റെ വേഷം കൈകാര്യം ചെയ്തിരുന്ന മണികണ്ഠന്‍ മലയാളികള്‍കക് സുപരിചിതനാണ്. തിരുവവന്തപുരത്ത് പിഎംജിയില്‍ വനിത ഹോസ്റ്റലിന്റെ മതിലില്‍ പൂര്‍ണ നഗ്നനായി നിന്നതിനും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലതവണ ഇയാള്‍ ഹോസ്റ്റലില്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു
കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റലിലും ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അശ്ലീല ചേഷ്ടകള്‍ കാണിയ്ക്കുകയും ചെയ്തിരുന്നു. തൃപ്രയാറില്‍ നിന്നും പൊലീസ് കസ്റ്റഡിയിലായ മണികണ്ഠനെ ജാമ്യത്തില്‍ വിട്ടയച്ചു
No comments:
Post a Comment