Gallery

Gallery

Sunday, April 6, 2014

award for dhoni asian sports award

ധോണിക്ക് ഏഷ്യന്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ്

ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ക്യാപ്റ്റന്‍ ധോണിക്ക് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടി. സ്‌പോര്‍ട്‌സിലെ ഏറ്റവും മികച്ച ഏഷ്യന്‍ താരത്തിനുള്ള ബ്രിട്ടീഷ് അവാര്‍ഡാണ് ക്യാപ്റ്റന്‍ കൂളിനെ തേടി എത്തിയിരിക്കുന്നത്. ഏഷ്യയിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആരാധകര്‍ക്കായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്നായിരുന്നു ധോണിയുടെ പ്രതികരണം.


 ലണ്ടനിലെ ഗ്രോസ്വെനര്‍ ഹൗസ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ധോണിക്ക് വേണ്ടി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മാര്‍ക് രാംപ്രകാശാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സന്ദേശം വായിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാണ് ധോണി. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടെസ്റ്റില്‍ ഒന്നാം റാങ്ക് തുടങ്ങി അനേകം നേട്ടങ്ങള്‍ സ്വന്തമാക്കി.

 2013 ല്‍ മൂന്ന് മേജര്‍ ഐ സി സി ട്രോഫികള്‍ നേടുന്ന ഏക ക്യാപ്റ്റനായി ധോണി മാറി - അവാര്‍ഡ് കമ്മിറ്റി പറഞ്ഞു. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന ധോണി ഇപ്പോള്‍ ബംഗ്ലാദേശിലാണ്. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി.

No comments:

Post a Comment

gallery

Gallery