ചാലക്കുടി: മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റിന് വേണ്ടി വോട്ട് ചോദിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ നേരിട്ടെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്. ഇന്നസെന്റിന്
ഒരു പക്ഷേ മമ്മൂട്ടിയുടെ വരവ് അപ്രതീക്ഷിതം ആയിരുന്നിരിക്കില്ല. പക്ഷേ നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മെഗാസ്റ്റാറിന്റെ രംഗപ്രവേശം തികച്ചും ആപ്രതീക്ഷിതവും ആവേശോജ്ജ്വലവും ആയിരുന്നു.
ഹര്‍ഷാരവങ്ങളോടെയാണ് മമ്മൂട്ടിയെ നാട്ടുകാര്‍ സ്വീകരിച്ചത്. കിഴക്കമ്പലം ചേലക്കാട്ട് വച്ചായിരുന്നു മമ്മൂട്ടി ഇന്നസെന്റിന്റെ പ്രചാരണത്തില്‍ പങ്കാളിയായത്. വെറുതേ വന്ന് മടങ്ങുകയല്ല, ഇന്നച്ചനൊപ്പം പ്രചാരണ വാഹനത്തില്‍ കയറി അല്‍പദൂരം
സഞ്ചരിക്കുകയും ചെയ്തു മമ്മൂട്ടി. വിലയേറിയ വോട്ടുകള്‍ നല്‍കി ഇന്നസെന്റിനെ വിജയിപ്പിക്കണം എന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നേരത്തേ ദേവന്‍ അടക്കമുള്ളവര്‍ ഇന്നസെന്‍റിനായി പ്രചാരണത്തിനെത്തിയിരുന്നു.
No comments:
Post a Comment