Gallery

Gallery

Wednesday, April 23, 2014

mr fraud malayalam movie

സംവിധായകനുമായി വഴക്ക്: മിസ്റ്റര്‍ഫ്രോഡിന് വിലക്ക്


തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും മിസ്റ്റര്‍ ഫ്രോഡിലൂടെ വില്ലനായി എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പ്രതീക്ഷയ്ക്ക് ഭംഗംവരുന്നു. നിശ്ചയിച്ച തിയ്യതിയില്‍ മിസ്റ്റര്‍ ഫ്രോഡ് തിയേറ്ററിലെത്തും എന്ന കാര്യത്തില്‍ ഉറപ്പില്ല. ചിത്രത്തിന് തിയേറ്റര്‍ ഉടമകളുടെ വിലക്ക്.


സംവിധായകന്‍ ബി ഉണ്ണികൃഷ്ണനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. മെയ് എട്ടിന് ചിത്രം തിയേറ്ററിലെത്തിയ്ക്കും എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇനി ഈ തര്‍ക്കത്തിന് പരിഹാരം കണ്ടാലേ ചിത്രം തിയേറ്ററിലെത്തുള്ളൂ എന്ന അവസ്ഥായണിപ്പോള്‍. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ സിദ്ദിഖാണ് മറ്റൊരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ബോളിവുഡ് താരം ദേവ് ഗില്‍, പല്ലവി, മിയ ജോര്‍ജ്, മഞ്ജരി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്തായാലും വിലക്കിനെതിരെ ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സംവിധായകനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. മെയ് എട്ടിനകം എങ്ങനെയും പ്രശ്‌നങ്ങല്‍ പരിഹരിച്ച് ചിത്രം തിയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണിവര്‍

No comments:

Post a Comment

gallery

Gallery