കുട്ടിക്രിക്കറ്റില്‍ വീണ്ടും ലോകജേതാക്കളാകുവാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും
'
ധാക്കാ: ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അവസാന അങ്കത്തിന് ഇറങ്ങുന്നു. ശ്രീലങ്കയാണ് എതിരാളികള്‍. വൈകീട്ട് ആറരയ്ക്ക് ധാക്കയിലാണ് കളി. തോല്‍വി അറിയാതെ മുന്നേറുന്ന ടീം ഇന്ത്യക്ക് തന്നെയാണ് കലാശപ്പോരാട്ടത്തില്‍ മുന്‍തൂക്കമെന്നാണ് വിലയിരുത്തല്‍. 2007ലെ പ്രഥമ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.
ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് ശേഷം വീണ്ടും കുട്ടിക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന് ബംഗ്ലാദേശിലേക്ക് വണ്ടി കയറിയപ്പോള്‍ ഇന്ത്യയില്‍ നിന്നും ഇത്രയും മികച്ച പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യമാണ്. എന്നാല്‍ പഴയ പ്രതാപവും പോരാട്ടവീര്യവുംമെല്ലാം ഇന്ത്യക്ക് തിരിച്ചുകിട്ടിയിരിക്കുന്നു. പോരാളികളുടെ ടീമെന്ന പേര് നീലക്കുപ്പായത്തില്‍ വീണ്ടും തുന്നിച്ചേര്‍ത്തിരിക്കുന്നു.
അതുകൊണ്ടുതന്നെ കലാശ പോരാട്ടത്തില്‍ ലങ്കയെ എതിരിടുമ്പോള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട് ധോണിക്കും സംഘത്തിനും അവകാശപ്പെടാം. നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിനെയും ആതിഥേയരായ ബംഗ്ലാദേശിനെയും ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയേയും പാകിസ്ഥാനെയും ഒടുവിലില്‍ ദക്ഷിണാഫ്രിക്കയേയും തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
വിരാട് കോഹ്!ലിയുടെ ബാറ്റിന്റെ ചൂടറിയാത്ത ബൗളര്‍മാര്‍ എതിര്‍ടീമിലില്ലെന്നതായിരുന്നു വസ്തുത. അതുകൊണ്ടുതന്നെ കോഹ്!ലിയെ എങ്ങനെ മെരുക്കാമെന്നായിരിക്കും ശ്രീലങ്ക തലപുകഞ്ഞാലോചിക്കുക. രോഹിതും റെയ്‌നയുമെല്ലാം ചേരുന്ന ഇന്ത്യന്‍ ടീമിന് കടിഞ്ഞാണിടാന്‍ ഇതുവരെ പുറത്തെടുത്ത തന്ത്രങ്ങള്‍ പോര ലങ്കക്ക്.
ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷക്കൊത്തുയരുന്നില്ലെങ്കിലും അതിനെ മറികടക്കാന്‍ പോന്നതാണ് നിലവില്‍ ഇന്ത്യയുടെ സ്പിന്‍ കരുത്ത്. മറുവശത്താകട്ടെ ദില്‍ഷനും ജയവര്‍ദ്ധനയും സംഗക്കാരയുമൊക്കെ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയാണ്. മലിംഗക്ക് വേണ്ട പിന്തുണ നല്‍കാന്‍ ബൗളര്‍മാര്‍ക്കും കഴിയുന്നില്ല. എന്നാല്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഒരു സ്പിന്‍ മത്സരം കൂടിയായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

No comments:
Post a Comment