Gallery

Gallery

Monday, April 28, 2014

sruthi hassan go to case

ആ ഫോട്ടോകള്‍ ചതി, ശ്രുതി കേസ് കൊടുത്തു


പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി തുണിയുടെ അളവ് കുറച്ച ശ്രുതി ഹസ്സന്‍ പോയവാരം ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ശ്രുതി ഐറ്റം ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍ തമിഴകത്ത് സംസാരവിഷയവുമായി. എന്നാല്‍ ആ ഫോട്ടോകള്‍ ചതിയാണെന്നാണ് ശ്രതി പറയുന്നത്.

 ചിത്രത്തിലെ ഐറ്റം ഡാന്‍സിന്റെ റിഹേഴ്‌സലിന്റെ സമയത്തെടുത്ത ആ ചിത്രങ്ങള്‍ പുറത്തുവിട്ടത് തന്റെ സമ്മതത്തോടെയല്ലെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ശ്രുതി അറിയിച്ചു.

 ഇത് പ്രകാരം താരം ഫോട്ടോസ് എടുത്ത് പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. 'യെവഡു' എന്ന തെലുങ്ക് ചിത്രത്തില്‍ ശ്രുതി നടത്തിയ മേനിപ്രദര്‍ശനമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിലെ 'ഡിംബ്ള്‍ പിംബ്ള്‍...' എന്നു തുടങ്ങുന്ന ഗാനത്തിന് തീര്‍ത്തും സെക്‌സിയായി പ്രത്യക്ഷപ്പെട്ട ശ്രുതി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സാധാരണഗതിയില്‍ അല്പവസ്ത്രധാരിയായാണ് ശ്രുതി പൊതുചടങ്ങുകളില്‍ പോലും പങ്കടെുക്കാറുള്ളു. അഭിനയിക്കുന്ന സിനിമകളിലും വസ്ത്രത്തിന്റെ നീളം വെട്ടിച്ചുരുക്കുന്നതില്‍ മിടുക്കിയാണ് ശ്രുതി. തെലുങ്ക് തമിഴ്, ഹിന്ദി ഇപ്പോള്‍ മലയാളത്തിലും ഐറ്റം ഡാന്‍സ് സര്‍വ്വ സാധാരണമായെങ്കിലും ശ്രുതിയുടെ മേനിപ്രദര്‍ശനം അല്‍പം കടന്നുപോയെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം.

No comments:

Post a Comment

gallery

Gallery