സൗന്ദര്യം: ദിലീപ് മമ്മൂട്ടിയാകാന്‍ ശ്രമിക്കുന്നു
വയസ്സ് 62, മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും കോളേജ് പയ്യന്റെ ലുക്ക്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന്റെ കഥ എന്തോ ആകട്ടെ, അതിലെ മമ്മൂട്ടിയുടെ വേഷം ഏറെ ശ്രദ്ധുക്കപ്പെട്ടിരുന്നു. ഷഷ്ടിപൂര്‍ത്തി പിന്നിട്ടിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെ നില്‍ക്കുന്ന മമ്മൂട്ടി സാധാരണക്കാര്‍ക്ക് മാത്രമല്ല സിനിമ ഇന്റസ്ട്രിയിലെ തന്നെയും ചില പ്രമുഖരുടെ കണ്ണിലെ അത്ഭുതമാണ്.
വയസ്സ് നാല്‍പ്പത്തിയഞ്ചേ ആയിട്ടുള്ളുവെങ്കിലും ദിലീപിന് തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുന്നില്ല. അക്കാര്യത്തില്‍ താന്‍ മമ്മൂട്ടിയെ കണ്ടു പഠിക്കുകയാണെന്നാണ് ദിലീപ് പറയുന്നത്. മഴവില്‍ മനോരമയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് തന്റെ സന്ദര്യത്തെ കുറിച്ച് ദിലീപ് ബോധവാനായത്. എന്നും കണ്ണാടി നോക്കുമ്പോള്‍ ഞാനെന്റെ സൗന്ദര്യത്തെ കുറിച്ച് ബോധവാനാകാറുണ്ട്. എനിക്ക് വലിയ സൗന്ദര്യമൊന്നും ഇല്ല. എന്നാല്‍ ഒരു ആവേറേജൊക്കെ ഉണ്ടുതാനും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ചില ടിപ്പികളെല്ലാം കണ്ടു പഠിക്കുകയാണ് താനിപ്പോഴെന്ന് ദിലീപ് പറഞ്ഞു.
മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ദിലീപ് ഇപ്പോള്‍ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനിടയില്‍ വിഷുവിനിറങ്ങിയ ദിലീപ് ചിത്രമായ റിങ്മാസ്റ്റര്‍ മോശമല്ലാത്ത അഭിപ്രായങ്ങള്‍ തേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റിങ്മാസ്റ്റര്‍ മഞ്ജുവിനോടുള്ള പ്രതികാരമാണെന്നും ആരോപണങ്ങളുണ്ട്.

No comments:
Post a Comment