Gallery

Gallery

Thursday, April 10, 2014

news shoib malik saniya



ഷോയിബ് മാലിക്കുമായി പിരിയുന്നോ: സാനിയ പറയുന്നു


കറാച്ചി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷോയിബ് മാലിക്കുമായുള്ള വിവാഹ ബന്ധം പിരിയുന്നു എന്നാണ് ഗോസിപ്പ് കോളങ്ങളിലെ പുതിയ വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത വായിച്ച് മാലിക്കിനൊപ്പം ഇരുന്ന് ചിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ ഗേളായ സാനിയ. യൂറോപ്പിലെ ടെന്നീസ് സീസണ് മുന്നോടിയായി ഭര്‍തൃവീട്ടില്‍ വിശ്രമത്തിന് എത്തിയതാണ് സാനിയ.


ലോകകപ്പ് ട്വന്റി 20 യില്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായ ഷോയിബ് മാലിക്കിനും ഇപ്പോള്‍ വലിയ തിരക്കൊന്നുമില്ല. ഇരുവരും ഏറെ നാളായി വേറെ വേറെ സ്ഥലങ്ങളില്‍ താമസിക്കുന്നതാണ് ബന്ധം പിരിയുന്നു എന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം. രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കായിക താരങ്ങളായ ഷോയിബ് മാലിക്കും സാനിയ മിര്‍സയും വിവാഹം കഴിച്ചത് വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

 മാലിക്കുമായുള്ള വിവാഹ ബന്ധത്തില്‍ ഒരുതരത്തിലുമുള്ള പൊരുത്തക്കേടുകളും ഇല്ലെന്നാണ് സാനിയ തന്നെ വിശദീകരിക്കുന്നത്. തിരക്കേറിയ കളി ഷെഡ്യൂളുകള്‍ക്കിടയില്‍ ഒരുമിച്ച് കഴിയാന്‍ അധികം സമയം കിട്ടാറില്ല എന്ന് മാത്രം. വിവാഹത്തിന്റെ സമയത്ത് ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ യാതൊരു വിധ പ്രശ്‌നവും ഇല്ല. രണ്ടുപേരും തിരക്കുള്ള കളിക്കാരാണ്.


അതുകൊണ്ട് തന്നെ പരസ്പരം അഡ്ജസ്റ്റ് ചെയ്താണ് തങ്ങള്‍ മുന്നോട്ട് പോകുന്നത് എന്നും സാനിയ മിര്‍സ പറഞ്ഞു. പാകിസ്താനില്‍ ജീവിക്കാന്‍ ഇഷ്ടമാണ് എന്നും പറഞ്ഞുകേള്‍ക്കുന്നത് പോലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നും പാകിസ്താനില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും സാനിയ പറഞ്ഞു. ഷോയിബിന്റെ വീട്ടുകാര്‍ക്കൊപ്പം സിയാല്‍ക്കോട്ടിലാണ് സാനിയ ഇപ്പോള്‍.

No comments:

Post a Comment

gallery

Gallery