Gallery

Gallery

Sunday, April 27, 2014

ringmaster review new latest malayalam movie

റിങ് മാസ്റ്റര്‍ മഞ്ജുവാര്യരോടുള്ള പ്രതികാരം?


ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്റര്‍ മഞ്ജു വാര്യരോടുള്ള പ്രതികാരമാണെന്ന് ആരോപണം ഫേസ്ബുക്കിലും മറ്റ് ഇന്റര്‍നെറ്റ് സൈറ്റിലുകളിലും പടരുന്നു. ദിലീപിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ദ്വയാര്‍ത്ഥ കോമഡികള്‍ കുറവാണെങ്കിലും സിനിമ മുഴുവന്‍ മഞ്ജു വര്യര്‍ക്കുള്ള ഉപദേശമാണെന്നാണ് വിമര്‍ശര്‍ പറയുന്നത്. ദിലീപിന്റെ സ്ഥിരം ഹാസ്യരംഗങ്ങള്‍ പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് കുടുംബബന്ധങ്ങളെ മാനിക്കാത്ത, സിനിമാ നടിയായ കാമുകിയെ സഹിക്കുന്ന ഒരു കാമുകനെയാണ്.


മഞ്ജു വാര്യരോട് പറയേണ്ട കാര്യങ്ങള്‍ക്കായി രണ്ടരമണിക്കൂര്‍ നീളുന്ന ഒരു സിനിമയെടുത്ത് പ്രേക്ഷകരെ കുടുംബ വഴക്കിന്റെ ഭാഗമാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സ്‌കൂള്‍ പഠമനകാലത്ത് കലാപ്രതിഭയായ ഡയനാ എന്ന പെണ്‍കുട്ടി സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോകുന്നതിലൂടെയാണ് കഥ തുടരുന്നത്. സിനിമയിലെത്തുന്നതോടെ അവള്‍ കുടുംബ ബന്ധങ്ങളെ വലിച്ചെറിയുന്നു. സിനിമയിലെ പ്രശസ്തി അവളില്‍ മാറ്റമുണ്ടാക്കുകയും അവള്‍ വേറെ കാമുകനെ തേടിപ്പോകുകയും ചെയ്യുന്നു.


തുടര്‍ന്ന് പൂര്‍വ്വ കാമുകന്റെ വേഷമിട്ട ദിലീപ് ഡയനാ എന്ന അവളുടെ പേരില്‍ ഒരു പട്ടിയെ വാങ്ങി വളര്‍ത്തി അതിനെ പ്രശസ്തിയിലെത്തിക്കുന്നു. പട്ടിക്ക് പുരസ്‌കാരം ലഭിക്കുന്നതാണ് അവാസ രംഗം. വിചാരിച്ചാല്‍ ഏത് പട്ടിക്കും പ്രശസ്തിയിലെത്താം എന്നതാണ് സിനിമ നല്‍കുന്ന ഉപദേശം. ഹണി റോസാണ് ഡയാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.


'കുടുംബത്തില്‍ പറയാനുള്ളത് അവിടെ പറയണം. പാവം ഹണി റോസ് എന്ത് പിഴച്ചു, കാണികളെന്തു പിഴച്ചു' എന്ന്് റിങ് മാസ്റ്റര്‍ കണ്ടതിന് ശേഷം പ്രശസ്ത എഴുത്തുകാരനായ ശൈലന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. ഞാന്‍ തനിച്ചല്ല, മീനൂട്ടി കൂടെ ഉണ്ടല്ലോ എന്ന ദിലൂപിന്റെ അഭിമുഖം വായിച്ചതിന് ശേഷം റിങ് മാസ്റ്റര്‍ കാണാന്‍ പോകുമ്പോള്‍ ഒരു അച്ഛനെന്ന നിലയില്‍ ദിലീപിനോട് അല്പം സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ചിത്രം കണ്ടു കഴിഞ്ഞ ശേഷം മുഷിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് ശൈലന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

 എന്തായാലും കുടുംബ വഴക്കില്‍ പേക്ഷകരെയും വലിച്ചിഴച്ചതിന് ദിലീപിനോട് കലിപ്പ് തീര്‍ക്കുകയാണ് ഫേസ്ബുക്ക് ലോകം.

No comments:

Post a Comment

gallery

Gallery