Gallery

Gallery

Sunday, April 27, 2014

funny

ഒരു സ്ത്രീ വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടയില്‍ പോയി. അവിടെ കണ്ട വിശേഷപ്പെട്ട ഒരു തത്ത അവരെ വല്ലാതെ ആകര്‍ഷിച്ചു. അവരതിന്റെ വില അന്വേഷിച്ചു.
കടക്കാരന്‍: “ക്ഷമിയ്ക്കണം... വീട്ടിലേയ്ക്കല്ലേ. മറ്റേതെങ്കിലും പക്ഷിയെ നോക്കിക്കൊള്ളു..ഈ തത്ത ഒരു വേശ്യാ സ്ത്രീയുടെ വീട്ടില്‍ വളര്‍ന്നതാണ്. ചിലപ്പോള്‍ മോശമായ വല്ലതുമൊക്കെ പറഞ്ഞെന്നിരിയ്ക്കും..”
സ്ത്രീ: “സാരമില്ല എനിയ്ക്കതിനെ തന്നെ മതി”
അവര്‍ അതിനെ കൂടോടെ വീട്ടില്‍ കൊണ്ടുവന്നു. വീട്ടില്‍ കടന്ന പാടെ തത്ത പറഞ്ഞു: “പുതിയ വീട്.. പുതിയ ചേച്ച...ി...!”
അതുകേട്ട് അവര്‍ അമ്പരന്നു. എങ്കിലും സാരമില്ല, മോശമൊന്നുമില്ലല്ലോ.
വൈകുന്നേരം സ്കൂള്‍ വിട്ട് അവരുടെ പെണ്മക്കള്‍ വന്നപ്പോള്‍ തത്ത :
“പുതിയ വീട്.. പുതിയ ചേച്ചി.. പുതിയ പെമ്പിള്ളേര്‍..!”
ആ സ്ത്രീയും പെണ്‍കുട്ടികളും ഞെട്ടി. പിന്നെ ആലോചിച്ചപ്പോള്‍ അതില്‍ മോശമൊന്നുമില്ലല്ലോ. അവര്‍ തത്തയുടെ കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ചു.
കുറെ കഴിഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താവ് തോമാച്ചന്‍ വന്നു. അപ്പോള്‍ തത്ത:
“ഹായ് തോമാച്ചാ...കുറെ ആയല്ലോ കണ്ടിട്ട് ....:) !!!

No comments:

Post a Comment

gallery

Gallery