മണിമേളം: മണിയും കൈരളിയും തമ്മിലടി
കൈരളി ടിവിയില്‍ ഏറെ പ്രേക്ഷശ്രദ്ധ നേടിയ പരിപാടിയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്ന മണിമേളം, സംഗീതവും ചലച്ചിത്രവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളും കൂട്ടിയിണക്കിയ പരിപാടിയ്ക്ക് ഏറെ പ്രേക്ഷകരുണ്ട്. പരിപാടി ജനപ്രീതി
നേടി നില്‍ക്കുന്ന സമയത്ത് മണി അതില്‍ നിന്നും പിന്മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
മണി പെണ്‍കുട്ടികള്‍ക്കൊപ്പം മദ്യപിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് പരിപാടിയുടെ പ്രൊഡ്യൂസറും മണിയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പരിപാടിയുടെ ഷൂട്ടിങ്ങിനിടെ മണി
ഇറങ്ങിപ്പോവുകയായിരുന്നുവെന്നുമാണ് സൂചന. ഇതോടെ പരിപാടി മുന്നോട്ടുകൊണ്ടുപോകാന്‍ മറ്റേതെങ്കിലും താരത്തെ കൊണ്ടുവരിക, അല്ലെങ്കില്‍ പരിപാനിര്‍ത്തിവെയ്ക്കുക എന്ന അവസ്ഥയിലെത്തിയിരിക്കുകയാണത്രേ കാര്യങ്ങള്‍. മറ്റൊരു
താരത്തെ കൊണ്ടുവരുകയാണെങ്കില്‍ മണിമേളം എന്ന പേര് മാറ്റേണ്ടിവരും.
ഷോയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുള്‍പ്പെടെയുള്ള സംഘം മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെയടുത്തുള്ള കള്ളുഷാപ്പില്‍ നിന്നും കള്ളുകുടിച്ച സംഘം മണിയ്‌ക്കൊപ്പം ആടിപ്പാടിയത് വാര്‍ത്തയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പ്രൊഡ്യൂസറും മണിയും തമ്മില്‍ പ്രശ്‌നമുണ്ടായത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ചാനല്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് മണി അറിയിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.
മണി പരിപാടിയ്ക്കിടെ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി പുറത്തിവിട്ടതാണത്രേ, മണിയെ കൂടുതല്‍ വെറുപ്പിച്ചിരിക്കുന്നത്. തന്റെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി കൈരളി ബോധപൂര്‍വ്വം ചെയ്തതാണിതെന്നാണ് മണിയുടെ ആരോപണം.

No comments:
Post a Comment