Gallery

Gallery

Wednesday, April 16, 2014

one by two new latest malayalam movie

വണ്‍ ബൈ ടു ചെലവ് പത്ത് കോടി; പ്രതിഫലം തന്നില്ലെന്ന് സംവിധായകന്‍


ഫഹദ് ഫാസിലിന്റെ വണ്‍ ബൈ ടു എന്ന ചിത്രത്തിന് പത്ത് കോടി മുതല്‍ മുടക്ക്. പറഞ്ഞ ഷെഡ്യൂളില്‍ സംവിധായകന്‍ സിനിമ തീര്‍ക്കാത്തതു കൊണ്ടാണ് ഇത്രയും ബജറ്റായതെന്ന് നിര്‍മാതാവ്. ലാബുകളില്‍ ഉള്‍പ്പെടെ പണം കൊടുക്കനാനുള്ളതിനാല്‍ ചിത്രത്തിന്റെ റിലീസിംഗ് വൈകുന്നു. എന്നാല്‍ തന്റെ പ്രതിഫലത്തില്‍ ഇരുപത് ലക്ഷം കൂടി നിര്‍മാതാവ് തരാനുണ്ടെന്ന് കാട്ടി സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി.

35 ദിവസത്തെ ഡേറ്റാണ് ഫഹദ് ചിത്രത്തിന് നല്‍കിയത്. എന്നാല്‍ 85 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്. പല സീനുകളും റീ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതൊക്കെ നിര്‍മാണ ചെലവ് കുത്തനെ ഉയര്‍ത്തി. അതേസമയം അരുണ്‍കുമാറിന്റെ ഒരു ചിത്രവും നിര്‍മാതാവിന് ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു. ഈ അടുത്തകാലത്ത് മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഓടിയത്. വലിയ സാറ്റലൈറ്റ് അവകാശവും ലഭിച്ചില്ല.

ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ് പിണറായി വിജയനെ അധിഷേപിച്ച് ചിത്രീകരിച്ചതിനാല്‍ മലബാറില്‍ ഉള്‍പ്പെടെ സിനിമ ഓടിയില്ല. തിരുവനന്തപുരത്ത് മാത്രം കുറച്ച് ദിവസം കളിച്ചു. വലിയ സാറ്റലൈറ്റ് അവകാശവും ലഭിച്ചില്ല. കോക്‌ടെയില്‍ ഇംഗ്ലീഷ്‌ ചിത്രത്തിന്റെ കോപ്പിയായിരുന്നെങ്കിലും അതും വേണ്ട വിധം ക്‌ളച്ച് പിടിച്ചില്ല.

No comments:

Post a Comment

gallery

Gallery