രാജമാണിക്യം സ്‌റ്റൈലില്‍ മമ്മൂട്ടി !
സലാം ബാപ്പു സംവിധാനം ചെയ്‌യുന്ന മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്‍റെ ആദ്യ ചിത്രീകരണ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജുബ്ബയും കഴുത്തില്‍ കര്‍ച്ചീഫും കൂളിങ് ഗ്ലാസുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ആദ്യലുക്ക് തന്നെ തരംഗമായി കഴിഞ്ഞു.
ഒരു രാജമാണിക്യം സ്‌റ്റൈല്‍...തീരപ്രദേശം പശ്ചാത്തലമാക്കിയെടുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു മത്സ്യക്കച്ചവക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷ വശമിലെ്ലങ്കിലും ആ ഭാഷയോട് അടങ്ങാത്ത അഭിനിവേശമുള്ള ആളെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ഇംഗ്ളീഷ് നടി കരോളിന്‍ ബെക്ക് ആണ് നായിക. വിനോദ സഞ്ചാരത്തിനായി കേരളത്തില്‍ എത്തുന്ന വിദേശവനിതയായിട്ടാണ് കരോളിന്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രവുമായി ഇവര്‍ അടുക്കുന്നതും അവര്‍ തമ്മിലുള്ള സൗഹൃദവുമാണ് ചിത്രത്തിന്‍റെ പ്രമേയം.
റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്‌യുന്ന ചിത്രം കൂടിയാണിത്. നേരത്തെ ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുമെന്ന് വാര്‍ത്തളുണ്ടായിരുന്നെങ്കിലും സംവിധായകന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം.
ചട്ടന്പിനാട്, രാജമാണിക്യം, കമ്മത്ത് ആന്‍റ് കമ്മത്ത്, പോക്കിരിരാജ തുടങ്ങിയ സിനിമകളിലും മറ്റു ഭാഷകള്‍ കൈകാര്യം ചെയ്‌യാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
No comments:
Post a Comment