Gallery

Gallery

Thursday, April 3, 2014

മാവ് പൂത്തു; യുഎഇയില്‍ ഇനി മാമ്പഴക്കാലം

മാവ് പൂത്തു; യുഎഇയില്‍ ഇനി മാമ്പഴക്കാലം


ദുബായ്: യു.എ.ഇയിലെ മാമ്പഴ ഗ്രാമത്തെ പരിചയപ്പെടുക. അസ്മ എന്ന ഈ ഗ്രാമത്തില്‍ നിറയെ മാന്തോട്ടങ്ങളാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന മാവുകളാണ് ഇപ്പോള്‍ ഇവിടെയത്തുന്നവരുടെ കാഴ്ച.

കാഴ്ചകള്‍ കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ നിന്നല്ല. അറബ് രാജ്യമായ യു.എ.ഇയിലെ അസ്മയില്‍ നിന്ന്. നിറയെ മാവുകളാണ് ഈ ഗ്രാമത്തില്‍ ഇപ്പോള്‍ മാവുകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. മാവുകള്‍ മാത്രമുള്ള തോട്ടങ്ങള്‍ അസ്മയില്‍ ധാരാളമുണ്ട്.

മാവുകളുടെ ധാരാളിത്തം ഉള്ളത് കൊണ്ട് തന്നെ അസ്മ അറിയപ്പെടുന്നത് യു.എ.ഇയിലെ മാമ്പഴ ഗ്രാമമെന്ന്. മറ്റ് അറബ് രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് മാമ്പഴങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

തോട്ടങ്ങളിള്‍ വളരുന്ന ഈന്തപ്പനകള്‍ മാത്രമാണ് ഇത് കേരളമല്ല എന്ന് അസ്മയില്‍ എത്തുന്ന ഓരോ മലയാളിയേയും ബോധ്യപ്പെടുത്തുന്നത്. അസ്മയിലെ മാമ്പഴക്കാലത്തിനായി മാവുകള്‍ പൂത്തുകഴിഞ്ഞു. ഇനി രണ്ട് മാസത്തിനകം മാമ്പഴങ്ങളുടെ ധാരാളിത്തം. -

No comments:

Post a Comment

gallery

Gallery