പ്രണയത്തിന്റെ നൂറ് ദിവസങ്ങളുമായി ദുല്‍ഖര്‍
സലാല മൊബൈല്‍സിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ഒരു പ്രണയചിത്രത്തിലെ നായകനാകുന്നു. പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ നായക
കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖറാണ്. ബാംഗ്ലൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജുണില്‍ തുടങ്ങും. 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള
ജാനൂസ് ആദ്യ ചിത്രമാണ് 100 ഡേയ്സ് ഓഫ് ലവ്. ചിത്രത്തില്‍ ദുല്‍ഖറിന് യോജിക്കുന്ന നായികയെ തേടിയുള്ള തിരക്കിലാണ് ജാനൂസ്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡേയ്സിന്റെയും പ്രധാന ലൊക്കേഷന്‍ ബാംഗ്ലൂരാണ്. ദുല്‍ഖറിനെ കൂടാതെ നിവിന്‍ പോളി, ഫഹദ് ഫാസില്‍,നസ്രിയ തുടങ്ങി ഒരു യുവതാരനിര തന്നെ അണിനിരക്കുന്ന ചിത്രം ഉടന്‍ തന്നെ
പ്രദര്‍ശനത്തിനെത്തും. രഞ്ജിതിന്റെ ഞാന്‍, ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ തുടങ്ങിയവയാണ് ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ മറ്റ് ചിത്രങ്ങള്‍.
No comments:
Post a Comment