മോഹന്‍ലാല്‍ 999, സിദ്ദീഖ് 1111
കെഎല്‍-7-സിഎ സീരീസിലെ ഫാന്‍സി നന്പറുകള്‍ക്കു താരത്തിളക്കവും. ഇന്നലെ താരങ്ങളായ മോഹന്‍ലാലും സിദ്ദീഖും ഉള്‍പ്പെടെ 275 പേരാണ് ഈ സീരീസിലെ ഇഷ്ട നന്പറുകള്‍ പണം മുടക്കി വാങ്ങിയത്. കെഎല്‍-7- സിഎ-999
മോഹന്‍ലാലിനു ലേലമില്ലാതെ സ്വന്തമായെങ്കിലും ഫീസ് ഇനത്തില്‍ 50,000 രൂപ മുടക്കേണ്ടി വന്നു. 777 ലഭിക്കാന്‍ നടന്‍ സിദ്ദീഖ് നാലു ലക്ഷം രൂപാ വരെ ലേലം വിളിചെ്ചങ്കിലും മോഹം സഫലമായില്ല. ഒടുവില്‍ 1111 എന്ന നന്പര്‍
2,25,000 രൂപയ്ക്കു ലേലത്തില്‍ പിടിച്ചു സിദ്ദീഖ് സംതൃപ്തിയടഞ്ഞു.
1000-ാം നന്പര്‍ 1.26 ലക്ഷം രൂപയ്ക്കും 1234-ാം നന്പര്‍ 1.55 ലക്ഷം രൂപക്കും ലേലത്തില്‍ പോയി. ആര്‍ടിഒ ബി.ജെ. ആന്‍റണി, ജോ.ആര്‍ടിഒ പി.എച്ച്. സാദിഖലി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ലേലത്തില്‍ 12,66,500
രൂപയാണ് ഇന്നലെ നന്പര്‍ മോഹികളില്‍ നിന്നു പിരിഞ്ഞുകിട്ടിയത്. ഇനി അടുത്ത തിങ്കളാഴ്ചയാണ് ലേലം. 2237-ാം നന്പര്‍ വരെ ഈയാഴ്ച റിസര്‍വ് ചെയ്‌യാം. ഇന്നലെ 275 പേരാണ് ഇഷ്ട നന്പറിനായി രംഗത്തുണ്ടായിരുന്നത്. ഇതില്‍ 35
പേര്‍ ലേലത്തിലൂടെ നന്പര്‍ സ്വന്തമാക്കിയപ്പോള്‍ 240 പേര്‍ ലേലമില്ലാതെ ഫീസ് അടച്ചു ഇഷ്ട നന്പര്‍ സ്വന്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച 245 നന്പറുകളാണ് ലേലത്തില്‍ പോയത്. അന്നു 4,85,000 രൂപ ഈ ഇനത്തില്‍ സര്‍ക്കാരിനു കിട്ടി. കെഎല്‍-7 -സിഎ-111 ലേലം ചെയ്തപ്പോള്‍ 1,25,000 രൂപയും 707 ലേലം ചെയ്തപ്പോള്‍ 91,000 രൂപയും
ലഭിച്ചിരുന്നു. സിഎ സീരീസിലെ ആദ്യ ലേലം രണ്ടാഴ്ച മുന്പ് നടത്തിയപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് 3.71 ലക്ഷം രൂപയായിരുന്നു. ഈ സീരീസിലെ ഒന്നാം നന്പര്‍ 1,70,000 രൂപ മുടക്കി സ്വന്തമാക്കിയത് പ്രമുഖ വ്യവസായി എം.എ.
യൂസഫലിയാണ്.
No comments:
Post a Comment