Gallery

Gallery

Thursday, April 24, 2014

me fraoud new latest malayalam movie satalite rate record

മഴവില്‍ മനോരമ മിസ്റ്റര്‍ ഫ്രോഡ് വാങ്ങിയത് വന്‍തുകയ്ക്ക്


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ ഒട്ടേറെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ഒന്നും തന്നെ ഇതേവരെ പുറത്തുവിട്ടിട്ടില്ല.

ഇടക്കിടെ ഫേസ്ബുക്കിലൂടെ പുറത്തുവിടുന്ന മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ലുക്കുകള്‍ ആരാധകരില്‍ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ചിത്രം മെയ് 8നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട അണിയറക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും തേയറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രദര്‍ശനം തര്‍ക്കത്തിലാണെങ്കിലും മിസ്റ്റര്‍ ഫ്രോഡ് വമ്പന്‍ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 6.5 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. പ്രദര്‍ശനക്കാര്യം പ്രശ്‌നത്തിലായിരിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം എങ്ങനെ ഇത്രയും വലിയ തുകയ്ക്ക് വിറ്റുവെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മിസ്റ്റര്‍ ഫ്രോഡിന് വമ്പന്‍ സാറ്റലൈറ്റ് തുക കിട്ടിയെന്ന വാര്‍ത്ത പരക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ സിദ്ദിഖും പ്രധാന കഥാപാത്രമായി എത്തുന്നു.

വിജയ് ബാബു, പല്ലവി, മിയ ജോര്‍ജ്ജ്, മഞ്ജരി എന്നിവരെല്ലാം അഭിനയിക്കുന്ന ചിത്രത്തില്‍ ദേവ് ഗില്‍ ആണ് വില്ലനായി എത്തുന്നത്. ചിത്രത്തിന് തിയേറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments:

Post a Comment

gallery

Gallery