ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രീശാന്ത് വീണ്ടും
കൊച്ചി:ഐ പി എല്‍ ഒത്തുകളിക്കേസില്‍ ആരോപണം നേരിടുന്ന മലയാളി പേസ് ബൗളര്‍ എസ് ശ്രീശാന്ത് മിനിസ്‌ക്രീനിലൂടെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക്. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോയായ 'ഝലക്ക് ദിഖ്‌ലാജാ എന്ന പരിപാടിയിലൂടെയാണ് ശ്രീശാന്ത് കരിയര്‍ കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഷോയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് ഭാഗമാകുന്നത്. പരിപാടിയല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീശാന്തുമായി ചര്‍ച്ച നടത്തുകയാണെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ശ്രീ കരാറൊപ്പിടുമെന്നുമാണ് കേള്‍ക്കുന്നത്.
ക്രിക്കറ്റിന് പുറമെ ഡാന്‍സിനും താത്പര്യമുള്ളതുകാരണം ശ്രീശാന്തിനെ പരിപാടിയുടെ ഭാഗമാക്കാന്‍ ചാനലുകാര്‍ അതീവ താത്പര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. തിങ്കാളാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമറിയാം. കരണ്‍ തക്കറും പൂജ ബാനര്‍ജിയും ഡാന്‍സര്‍ ശക്തി മോഹനുമാണ് ഝലക് ദിഖ്‌ലാജായുടെ ഏഴാ സീസണില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പമാണ് ശ്രീയും എത്തുന്നത്.
നേരത്തെ ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളില്‍ നിന്ന ശ്രീശാന്തിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഒരു അന്തിമ താരുമാനമറിയാതെ ടെലിവിഷനിലേക്കില്ലെന്ന നിലപാടിലായിരുന്നു താരം. ഐ പി എല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ബി സി സി ഐയുടെ ആജീവനാന്ത വിലക്കിയതിനെതിരെ നിയമംപോരാട്ടം നടത്തുകയാണ് ഇപ്പോള്‍ ശ്രീ. അതിനിടയില്‍ റിയാലിറ്റി ഷോയുമായി മുന്നോട്ട് പോകാന്‍ സമയമുണ്ട് എന്നുള്ളതാണ് ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചത്.

No comments:
Post a Comment