Gallery

Gallery

Saturday, April 5, 2014

ഇന്റര്‍നെറ്റ് വേണ്ട, നെറ്റ് വര്‍ക്ക് വേണ്ട ചാറ്റ് നടത്താം ഫയര്‍ചാറ്റിലൂടെ

ഇന്റര്‍നെറ്റ് വേണ്ട, നെറ്റ് വര്‍ക്ക് വേണ്ട ചാറ്റ് നടത്താം ഫയര്‍ചാറ്റിലൂടെ


ഇന്റര്‍നെറ്റില്ലാതെ സമീപത്തുള്ളവരുമായി ചാറ്റ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനാണ് ഫയര്‍ചാറ്റ്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ് ഫോമിലും ഉള്ള ആപ്ലികേഷനാണ് ഇത്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനം വികസിച്ച ഈ ആപ്ലികേഷന്റെ ഐഒഎസ് പതിപ്പാണ് ആദ്യം പുറത്തിറങ്ങിയത് പിന്നീടാണ് ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത്.

വലിയ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനത്തില്‍ തുടങ്ങി ഫോണ്‍ സിഗ്നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും അടുത്തുള്ള വ്യക്തിയുമായി ചാറ്റ് നടത്താം എന്നാണ് ഈ ആപ്ലികേഷന്റെ പ്രത്യേകത. ആപ്പിള്‍ ഫോണില്‍ മള്‍ട്ടീപിള്‍ കണക്ടിവിറ്റി ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്ലികേഷന്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡിലും ഫയര്‍ചാറ്റിന്റെ പ്രവര്‍ത്തനം നടക്കും.

30 അടി വരെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുവഴി നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ പറ്റും. എന്നാല്‍ ഗ്രൂപ്പ് ചാറ്റാണെങ്കില്‍ ആ ഗ്രൂപ്പില്‍ പെട്ട ഏതെങ്കിലും ഒരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ ദൂരപരിധി പ്രശ്നമാകില്ലെന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ പാഴാക്കാതെ വലിയ ഫയലുകള്‍ വരെ കൈമാറുവാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഫയര്‍ചാറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്ലികേഷന്‍ സ്റ്റോറിലും ഈ ആപ്ലികേഷന്‍ സൗജന്യമായി ലഭിക്കും. -




No comments:

Post a Comment

gallery

Gallery