Gallery

Gallery

Friday, April 25, 2014

noora to love new malayalam moie mamta mohandas

മംമ്ത മോഹന്‍ദാസ് തെങ്ങില്‍ക്കയറും, തേങ്ങയിടും!

നടി മംമ്ത മോഹന്‍ദാസ് അത്യാവശ്യം ധൈര്യമുള്ള കൂട്ടത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടാംവട്ടവും ക്യാന്‍സര്‍ രോഗം ആക്രമണം നടത്തിയിട്ടും അതില്‍ നിന്നും മോചനം നേടി ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിരിക്കുന്ന മംമ്തയ്ക്ക് ധൈര്യമില്ലെന്ന് കേട്ടാലേ അതിശയിക്കേണ്ടതുള്ളു.

 പക്ഷേ ഒരു തെങ്ങില്‍ കയറി തേങ്ങയിടാനുള്ള പ്രാപ്തിയൊക്കെ മംമ്തയ്ക്ക് ഉണ്ടാവുമോ. ഉണ്ടെന്നേ പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയുകയുള്ളു. മംമ്ത തെങ്ങില്‍ക്കയറി തേങ്ങയിടുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ടു നൂറാ വിത് ലൗ എന്ന ചിത്രത്തിന് വേണ്ടിയാണ് മംമ്ത തെങ്ങില്‍ കയറി തേങ്ങയിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പുറത്തുവന്നിരിക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്. ബാബു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ചിത്രം മെയ് ഒന്നാം തീയതി തിയേറ്ററുകളിലെത്തും. മുകേഷ്, മാമുക്കോയ, നെടുമുടി വണു, കൃഷ് ജെ സത്താര്‍, നിയാസ്, രമേഷ് പിഷാരടി, കനിഹ, അര്‍ച്ചന കവി, അംബിക തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

No comments:

Post a Comment

gallery

Gallery