ദിലീപിന്റെ ജീവിതത്തിലെ വില്ലന്‍ ആര്?
ദിലീപിനെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നൊരു ചോദ്യമിതാണ്. ആരാണ് ദിലീപിനെ പ്രതിസന്ധി ഘട്ടത്തില്‍ ചവുട്ടിത്താഴ്ത്താന്‍ ശ്രമിച്ചത്? ദിലീപ്- മഞ്ജുവാര്യര്‍ പ്രശ്‌നം തുടങ്ങിയതിനു ശേഷം ദിലീപ് ആദ്യമായി അനുവദിച്ച വലിയ അഭിമുഖത്തിലാണ് ദിലീപ് ചിലരുടെ പേരു പറയാതെ തന്നെ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പ്രശ്‌നങ്ങള്‍ക്കിടയില്‍ ദിലീപിനു പിന്തുണ നല്‍കിയത് ആരൊക്കെയെന്നു ചോദിച്ചപ്പോഴാണ് ദിലീപ് സിനിമാരംഗത്തെ ചില ദുഷിച്ച പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
മമ്മൂക്ക, സത്യന്‍ അന്തിക്കാട്, കമല്‍, സിദ്ദീഖ് ലാല്‍, ലാല്‍ജോസ്, നടന്‍ സിദ്ദീഖ് എന്നിവര്‍ ത നിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നാണ് ദിലീപ് പറയുന്നത്. ഇതില്‍ പറയാത്ത പ്രമുഖരുടെ പേര് മോഹന്‍ലാലിന്റെയും സംവിധായകന്‍ രഞ്ജിത്തിന്റെയുമാണ്. എന്നാല്‍ ഇവര്‍ തന്നെ ചവുട്ടിത്താഴ്ത്തിയെന്നു ദിലീപ് പറയുന്നില്ല. കൊളീഗ് എത്തിക്‌സിന്റെ പേരില്‍ ചിലര്‍ തന്നെ ചവുട്ടിത്താഴ്ത്താന്‍ ശ്രമിച്ചു. ഞാനുമായി ഇത്രകാലത്തെ ബന്ധമുണ്ടെന്നൊന്നും അവര്‍ ഓര്‍ത്തില്ല. എന്റെ കരിയര്‍, എന്റെ ലാഭം എന്നിവ മാത്രം നോക്കി ഒപ്പം നില്‍ക്കുന്നയാഴെ ചവുട്ടി മുകളിലേക്കു പോകാന്‍ ചിലരൊക്കെ ശ്രമിക്കുന്നു എന്നാണ്.
മഞ്ജുവിനെ വച്ച് സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരാളോടു മാത്രമാണ് ഭര്‍ത്താവെന്ന നിലയ്ക്ക് എനിക്ക് ഇഷ്ടമില്ല എന്നുപറഞ്ഞത്. അത് സംവിധായകന്‍ പ്രിയദര്‍ശനോടായിരുന്നു. നിനക്കിഷ്ടമില്ലെങ്കില്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍മാറിയെന്ന് ദിലീപ് പറയുന്നു. മഞ്ജുവാര്യരെ നായികയാക്കി സിനിമ ചെയ്യുന്നുവെന്ന് ആദ്യം പറഞ്ഞത് സംവിധായകന്‍ രഞ്ജിത്താണ്. പിന്നീട് ഈ ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്നുവെന്നു പറഞ്ഞു. ചിത്രം നിര്‍മിക്കാനിരുന്നത് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരായിരുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അരക്കോടി രൂപ അഡ്വാന്‍സ് കൊടുത്തു എന്നിരുന്നും പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് ഈ പ്രൊജക്ട് ഒഴിവാക്കുകയായിരുന്നു. അതിനു ശേഷം തുടങ്ങാനിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ നായകന്‍ കുഞ്ചാക്കോ ബോബനും. സംവിധായകന്‍ രഞ്ജിത്ത്്, മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ പേരൊന്നും ദിലീപ് തന്നെ ആശ്വസിപ്പിച്ചവരുടെ കൂട്ടത്തില്‍ പറയുന്നില്ല. മിഴി രണ്ടിലും എന്ന രഞ്ജി്ത്ത് ചിത്രത്തില്‍ ദിലീപ് നായകനായിരുന്നു. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ അതിഥി താരമായും ദിലീപ് അഭിനയിച്ചിരുന്നു. ദിലീപിന്റെ അഭിമുഖം വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ വില്ലന്‍ ആരെന്നു മനസ്സിലാകുമോ?

No comments:
Post a Comment