Gallery

Gallery

Monday, April 14, 2014

mr fraud malayalam movie news mohanlal

ആക്ഷൻ ചെയ്യാൻ മോഹൻലാൽ തന്നെ ബെസ്റ്റ്: ബി ഉണ്ണികൃഷ്ണൻ

ഒരു ഹാട്രിക് ഹിറ്റടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. ഇതിനു മുൻപ് മോഹൻലാലിനെ നായകനാക്കി 'മാടമ്പി', 'ഗ്രാൻഡ്‌മാസ്റ്റർ' എന്നീ വിജയ ചിത്രങ്ങൾ ഒരുക്കിയത് ഉണ്ണികൃഷ്ണൻ ആയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട്

വീണ്ടും ഒന്നിക്കുന്ന 'മിസ്റ്റർ ഫ്രോഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ലാൽ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടൻ ഇപ്പോഴും ഫൈറ്റ് സീനുകളിൽ കാണിക്കുന്ന

പെർഫക്ഷൻ മലയാളത്തിൽ മറ്റൊരു നടനും നൽകാനാകില്ല എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്..

ലാൽ സാറിനെ സംബന്ധിച്ച് ഈ സിനിമയിലെ കഥാപാത്രം ചലഞ്ചിംഗ് ആണോ എന്ന് എനിക്കറിയില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും ലാൽ സാർ അഭിനയിച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. ലാൽ സാറിനെ

സംബന്ധിച്ചടത്തോളം ജനപ്രിയമാകുന്ന ചില എരിയകൾ ഉണ്ട്. ഇമോഷൻസ് അവതരിപ്പിക്കാനും നല്ല ആക്ഷൻ ചെയ്യാനും കഴിയുന്ന മറ്റൊരു നടൻ മലയാളത്തിലില്ല. ലാൽ സാറിന്റെ അത്തരം ഗുണങ്ങളെല്ലാം ഈ സിനിമ പരമാവധി

പ്രയോജനപ്പെടുത്തും.

'മിസ്റ്റർ ഫ്രോഡ്' ഒരു വ്യത്യസ്ത വ്യത്യസ്ത സിനിമയാണെന്നും ഇങ്ങനെയൊരു സിനിമ മുൻപ് ഉണ്ടായിട്ടില്ല എന്നും എനിക്ക് പറയാൻ കഴിയും. ഒരുപാട് താരങ്ങൾ അഭിനയിക്കുന്ന ഒരു മാസ് മസാല സിനിമയായിരിക്കും ഇത്. ഈ സിനിമായൊരു

ത്രില്ലർ ആണോ എന്ന് ചോദിച്ചാൽ അല്ല. എന്നാൽ ഈ സിനിമയ്ക്കകത്ത് ഒരുപാട് വൈകാരികമായ സംഘർഷങ്ങൾ ഉണ്ട്. ഞാൻ സംവിധാനം ചെയ്തതിൽ വച്ച് ഏറ്റവും ചിലവേറിയ സിനിമയും ഇതാണ്. - ബി ഉണ്ണികൃഷ്ണൻ പറയുന്നു.



No comments:

Post a Comment

gallery

Gallery