Gallery

Gallery

Friday, April 4, 2014

ഇന്ത്യ-ദക്ഷിണാഫ്രിക്ക സെമി പോരാട്ടം; കണക്കിലെ കളികള്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക സെമി പോരാട്ടം; കണക്കിലെ കളികള്‍



മിര്‍പൂര്‍: പടിക്കല്‍ കലമുയടയ്ക്കുന്നവരെന്ന് ചീത്തപ്പേരുള്ളവരാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പ് ട്വന്റി-20 സെമിഫൈനലില്‍ ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുമ്പോഴും ആ ചരിത്രം തന്നെയാകും ദക്ഷിണാഫ്രിക്കയെ ഏറ്റവുമധികം വേട്ടയാടുക. അതുകൊണ്ടുതന്നെ ചരിത്രമാകാവുന്ന പോരാട്ടത്തിന് മുമ്പ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മുന്‍ പോരാട്ടങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.



ദക്ഷിണാഫ്രിക്കയ്ക്കെതിരെ മുമ്പ് കളിച്ച ഏഴ് ട്വന്റി-20 മത്സരങ്ങളില്‍ അഞ്ചിലും ജയം ഇന്ത്യക്കായിരുന്നു.ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടങ്ങളില്‍ ഏഴില്‍ ആറു മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റു ചെയ്തവരാണ്.

ഇന്ത്യ ആദ്യ ട്വന്റി-20 മത്സരം കളിച്ചത് 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു.

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരിയറില്‍ കളിച്ച ഒരേയൊരു ട്വന്റി-20മത്സരവും ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കളിച്ച ആദ്യ ട്വന്റി-20 മത്സരത്തില്‍ ധോണി പൂജ്യനായി പുറത്തായി.

അവസാനം കളിച്ച ആറ് ട്വന്റി-20 മത്സരങ്ങളും ഇന്ത്യ ജയിച്ചു(ഇംഗ്ലണ്ടും അയര്‍ലന്‍ഡും തുടര്‍ച്ചയായ എട്ടു മത്സരങ്ങളും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തുടര്‍ച്ചയായി ഏഴു മത്സരങ്ങളും മുമ്പ് ജയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ തുടര്‍ച്ചയായ ആറു വിജയങ്ങളും വിദേശ പിച്ചുകളിലാണ്.

മൈക്കല്‍ ഹസിക്കുശേഷം ട്വന്റി-20യിലെ ഏറ്റവുമുയര്‍ന്ന ശരാശരി(കുറഞ്ഞത് 10 മത്സരങ്ങളെങ്കിലും കളിച്ച താരങ്ങളില്‍)ഇപ്പോള്‍ രോഹിത് ശര്‍മയുടെ(53.2)പേരിലാണ്.

50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സിനാണ് ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചുകളെടുക്കുന്ന താരമെന്ന റെക്കോര്‍ഡ്.

12 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറാണ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരന്‍.

3 റണ്‍സ് കൂടിയെടുത്താല്‍ ഡിവില്ലിയേഴ്സ് ഡൂമിനിക്കുംശേഷം രാജ്യാന്തര ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമാവും.

61 റണ്‍സ് കൂടി എടുത്താല്‍ യുവരാജ് സിംഗ് രാജ്യാന്തര ട്വന്റി-20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാവും.

No comments:

Post a Comment

gallery

Gallery