ലാലേട്ടനുവേണ്ടി അമേരിക്ക കൊല്ലത്തു വന്നു !

ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു കൊല്ലം ബീച്ച്? കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്നു പറയുന്നതിനു മുന്‍പ് ഇതുകൂടി കേള്‍ക്കുക. വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച് വരെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഉണ്ടെന്ന ചരിത്രപ്രഖ്യാപനം നടത്തിയ ലാലേട്ടന്‍ അമേരിക്കയെ കൊല്ലത്തേക്കു തുരന്നുകൊണ്ടുവരികയാണ്, അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്‌യുന്ന പെരുച്ചാഴി എന്ന പുതിയ ചിത്രത്തിലൂടെ.
സിനിമയുടെ കഥ നടക്കുന്നത് കൊച്ചിയിലും അമേരിക്കയിലുമായാണ്. അമേരിക്കയിലേക്കു പോയി സിനിമ ചിത്രീകരിക്കണമെങ്കില്‍ എന്താ ചെലവ്! അങ്ങനെയാണ് അമേരിക്കയെ കൊല്ലത്തേക്കു സെറ്റിട്ടുവളയ്ക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. മോഹന്‍ലാലിനൊപ്പം കൊല്ലത്തിന്‍റെ തമാശക്കാരന്‍ മുകേഷും പെരുച്ചാഴിയിലുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പെരുച്ചാഴിയില്‍ കഥയുടെ നലെ്ലാരുഭാഗം നടക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയില്‍ എവിടെയാന്നു ചോദിച്ചാല്‍ അമേരിക്കന്‍ ജംക്ഷന്‍ എന്നും പറയാം. അമേരിക്കയില്‍ ചിത്രീകരിക്കേണ്ട ഒരു പാട്ടും സംഘട്ടനവുമാണ് കൊല്ലത്തെ അമേരിക്കയിലേക്ക് മാറ്റുന്നത്. ഇതിനായി കൊല്ലം റാവിസ് ഹോട്ടലില്‍ കലാസംവിധായകന്‍ എം. ബാവയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ തെരുവുകളുടെ സെറ്റ് ഒരുക്കുകയാണ്. കൊല്ലംകാര്‍ക്ക് കോള്‍മയിര്‍ കൊള്ളാന്‍ ഒരു കാര്യം കൂടി കേട്ടോളൂ, സിനിമയിലെ പ്രധാന എെറ്റം സോങ്ങാണ് കൊല്ലത്തു ചിത്രീകരിക്കുന്നത്.
ഇതിനായി വെള്ളക്കാരായ 180 ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെയും ഇറക്കുമതി ചെയ്തിട്ടുണ്ട് (ഇറക്കുമതിയെന്ന് ഒരു ഗാംഭീര്യത്തിനു പറഞ്ഞതാണ്, കേരളം കാണാന്‍ വന്ന സായിപ്പന്മാര്‍ക്കും മദാമ്മമാര്‍ക്കും പോക്കറ്റ്മണിയും ഫുഡും കൊടുത്തു മൂന്നുദിവസത്തേക്കു പിടിച്ചുനിര്‍ത്തിയിരിക്കുന്നതാണ്).
ഇതുകൂടാതെ അമേരിക്കയില്‍ നടക്കുന്ന ഒരു സംഘട്ടനവും ഇവിടെ സെറ്റിട്ടു ചെയ്‌യും. അമേരിക്കയുടെ തെരുവാണ് സംഘട്ടനവേദി. ഇതിനായി റാവിസില്‍ തന്നെ അമേരിക്കന്‍ തെരുവ് ഒരുക്കുന്നുണ്ട്. ഇന്‍റര്‍നെറ്റില്‍ അമേരിക്കയുടെ വീടുകളും തെരുവുകളും നോക്കി പഠിച്ചാണ് കൊല്ലത്ത് അമേരിക്കയൊരുക്കുന്നത്.