Gallery

Gallery

Thursday, February 27, 2014

peruchazhi new latest malayalam movie mohanlal





മോഹന്‍ലാലിന് ബോളിവുഡ് സുന്ദരി


ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്‌യുന്ന ചിത്രമാണ് പെരുച്ചാഴി. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ചിത്രമൊരു സോഷ്യല്‍ സറ്റയറായിരിക്കും.


സാധാരണ കൈകാര്യം ചെയ്‌യാത്ത പ്രമേയവുമായി എത്തുന്ന പെരുച്ചാഴി വളരെ വിചിത്രമായൊരു ചിത്രമായിരിക്കുമെന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. അരുണ്‍ വൈദ്യനാഥന്‍റെ ആദ്യമലയാളസംരംഭമാണ് പെരുച്ചാഴി. ഇതിന് മുന്‍പ് അദ്ദേഹം രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

നടിയും ടെലിവിഷന്‍ താരവുമായ രാഗിണി നന്ദ്വാനിയാണ് ചിത്രത്തിലെ നായിക. വിജയ്‌യുടെ തലൈവയില്‍ ചെറിയൊരു വേഷത്തില്‍ രാഗിണി പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രിയദര്‍ശന്‍റെ അറബീം ഒട്ടകോം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടിലിറങ്ങുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും പെരുച്ചാഴിക്കുണ്ട്. ബാബുരാജ് ,അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍രാമകൃഷ്ണന്‍, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. ചിത്രത്തിന് സംഭാഷണം അജയന്‍ വേണുഗോപാലനും അരുണ്‍ വൈദ്യനാഥനും ചേര്‍ന്നാണ്. അറോറയാണ് സംഗീതം.

സ്‌പൈഡര്‍മാന്‍ 3, ഇന്‍ ടൈം, വിശ്വരൂപം 2 തുടങ്ങിയ വന്‍ സിനികള്‍ക്ക് വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ച മധു സൂദനന്‍ ആണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് കൈകാര്യം ചെയ്‌യുന്നത്.



No comments:

Post a Comment

gallery

Gallery