ചെന്നൈ: ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും മകനെ രക്ഷിച്ചുതരണം എന്നാവശ്യപ്പെട്ട് പ്രശസ്ത നടി ചാര്‍മിള പോലീസിനെ സമീപിച്ചു. മലയാളം - തമിഴ് സിനികളിലൂടെ പ്രശസ്തയായ ചാര്‍മിളയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്ജിനെ സമീപിച്ചത്. ബിസിനസുകാരനായ ഭര്‍ത്താവ് രാജേഷ് മകനെ ബലമായി കൂട്ടിക്കൊണ്ടുപോയി എന്നാണ് നടിയുടെ പരാതി.
ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ താനും രാജേഷും തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ് എന്നും ചാര്‍മിള പോലീസില്‍ പറഞ്ഞു. രാജേഷ് എന്നെ കുറെക്കാലമായി ശാരീരികമായും അല്ലാതെയും പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ എന്റെ മകനെയും തട്ടിയെടുത്തു. ഭര്‍ത്താവും വീട്ടുകാരും മകനെ മതംമാറ്റാന്‍ ശ്രമിക്കുന്നതായും ചാര്‍മിള ആരോപിച്ചു.
മകന്റെ പഠനം പോലും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി അവന്‍ സ്‌കൂളില്‍ പോലും പോയിട്ടില്ല. കോവില്‍പ്പെട്ടിയിലെ സ്വന്തം വീട്ടിലേക്കാണ് ഭര്‍ത്താവ് മകനെ കൊണ്ടുപോയ്ത്. എത്രയും വേഗം മകനെ തനിക്കരികില്‍ എത്തിച്ചുതരണമെന്നും നടി ആവശ്യപ്പെട്ടുന്നു. സാലിഗ്രാമത്തിലാണ് ചാര്‍മിള ഇപ്പോള്‍ താമസിക്കുന്നത്.
തൊണ്ണൂറുകളില്‍ മലയാള സിനിമകളിലെ പ്രമുഖ നായികമാരില്‍ ഒരാളായിരുന്നു ചാര്‍മിള. 1991 ല്‍ ധനം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ചാര്‍മിള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. മലയാളത്തില്‍ 38 സിനിമകളില്‍ ചാര്‍മിള അഭിനയിച്ചു. 2002 ല്‍ മലയാളം വിട്ട ചാര്‍മിള പിന്നീട് തമിഴ് സിനിമയിലും ടി വി ഷോകളിലും പങ്കെടുത്തുവരികയാണ്.
No comments:
Post a Comment