മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാക്കിയാല്‍ ആരായിരിക്കും നായകന്‍. ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് മമ്മൂട്ടിയായി വെള്ളിത്തിരയില്‍ കാണുന്നത് നിവിന്‍ പോളിയെയാണ്.
മമ്മൂക്കയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാനുള്ള ആഗ്രഹം ഫേസ്ബുക്കിലൂടെയാണ് ജൂഡ് പങ്കുവയ്ക്കുന്നത്. ജൂഡിന്റെ പോസ്റ്റ് ഇങ്ങനെ - ഒരിക്കല്‍ നിവിന്‍ എന്നെ വിളിച്ചു മമ്മൂക്കയുടെ ആത്മകഥ വായിക്കാന്‍ പറഞ്ഞു. പിറ്റേദിവസം തിരിച്ചുവിളിച്ചപ്പോള്‍ നിവിന്‍ ചോദിച്ചു - എന്തുതോന്നുന്നു. ഞാന്‍ ചോദിച്ചു - നമുക്ക് ഇത് സിനിമയാക്കിയോലോ?. അതുകൊണ്ടുതന്നെയാണ് അത് വായിക്കാന്‍ പറഞ്ഞത് എന്നായിരുന്നു നിവിന്റെ മറുപടി. അതിന് ശേഷം അത് ഒരു ടീം വര്‍ക്കായി രൂപപ്പെട്ടു. നിവിനും അജുവും അബ്രഹാമും പണമിറക്കി. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. ലിജോ എഡിറ്റിംഗും ഷാന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചു. രാജകൃഷ്ണന്‍ ശബ്ദസന്നിവേശം നിര്‍വഹിച്ചു. അത് ഒരു സ്വപ്നംപോലെയായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട് വര്‍ക്കാണ് അത്. ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നത്. മമ്മൂക്കയെ ആ ചിത്രം കാണിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. മമ്മൂക്കയായി നിവിന്‍ അഭിനയിക്കുന്ന ഒരു ഫീച്ചര്‍ ഫിലിം ഒരുക്കുന്നതിനെ കുറിച്ച് ചിന്തയായി. ഇതിനിടയിലാണ് എനിക്ക് ഓം ശാന്തി ഓശാന ഒരുക്കാനുള്ള അവസരം ലഭിച്ചത്. എല്ലാം ഒത്തുവന്നാല്‍ നിവിന്‍ മമ്മൂട്ടിയായി നിങ്ങളുടെ മുന്നിലെത്തും. ഇതിഹാസത്തിന് ഞങ്ങളുടെ ആദരവായി.
No comments:
Post a Comment