Gallery

Gallery

Friday, February 21, 2014

ധോണിയെ ഏഷ്യാകപ്പില്‍ നിന്നും ഒഴിവാക്കി



ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഏഷ്യാകപ്പില്‍ നിന്നും ഒ‍ഴിവാക്കി. പരിക്കേറ്റതിനെത്തുടര്‍ന്നാണ് ധോണിയെ ഒ‍ഴിവാക്കിയതെന്നാണ് ബി.സി.സി.ഐ പറയുന്നത്. രണ്ടാം ടെസ്റ്റിനിടെയാണ് ധോണിക്ക്‌ പരിക്കേറ്റതെന്ന് ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ധോണിയുടെ അഭാവത്തില്‍ വിരാട് കോഹ്‍ലി ഇന്ത്യയെ നയിക്കും. ധോണിക്ക്‌ പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ബംഗ്ലാദേശില്‍ വെച്ചാണ് ഏഷ്യാ കപ്പ്. ഫെബ്രുവരി 28ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.








No comments:

Post a Comment

gallery

Gallery