കൊച്ചി: കൊച്ചി - ഹൈദരാബാദ് ഇന്റിഗോ വിമാനത്തില്‍ ഉദ്യോഗസ്ഥരോട് അപമര്യാതയായി പെരുമാറിയ സംഭവത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിലെ താരങ്ങള്‍ക്ക് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതി നല്‍കിയ എയര്‍ ഹോസ്റ്റസിനോടും പൈലറ്റിനോട് മാര്‍ച്ച് മൂന്നിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലാണ് വിവാദ സംഭവം. കൊച്ചി - ഹൈദരാബാദ് എന്റിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യവെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടീമിലെ 30 അഗംങ്ങളടങ്ങുന്ന താരങ്ങളെ വിമാന അധികൃതര്‍ കൊച്ചിയില്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടു. ടീമിലെ ചിലര്‍ വിമാനജീനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നും ആരോപണമുണ്ട്.
യാത്രയ്ക്ക് മുമ്പ് പതിവുള്ളപോലെ കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്‌ട്രൈക്കേഴ്‌സ് താരങ്ങളുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ടീം അംഗങ്ങളോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വിശദീകരണം ചോദിച്ചിരുന്നു.
അമ്മ അംഗങ്ങള്‍ കാരണം യാത്രക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് വേദനാ ജനകമാണെന്നും അതിന് ടീമിനോട് വിശദീകരണം ചോദിക്കുമെന്നും പറഞ്ഞ ഇന്നസെന്റ്, മറിച്ച് വിമാനത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് ഇത്തരമൊരു സംഭവമുണ്ടാതെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും അമ്മ മടിക്കില്ലെന്നും പറഞ്ഞിരുന്നു.
No comments:
Post a Comment