കൊച്ചി: യുവതാരം അജു വര്‍ഗ്ഗീസ് വിവാഹിതനായി. കൊച്ചി സ്വദേശിനി അഗസ്റ്റീനയാണ് അജുവിന്റെ വധുവാകുന്നത്. കൊച്ചി കാക്കനാട് സ്വദേശിനിയായ അഗസ്റ്റീന കോസ്റ്റ്യൂം ഡിസൈനറാണ്. കൊച്ചി കടവന്തറയിലെ എളംകുളം പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
മലര്‍വാടി ആര്‍ട് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അജു വര്‍ഗ്ഗീസ് മികച്ച വേഷങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഓം ശാന്തി ഓശാനയാണ് അജു വര്‍ഗ്ഗീസിന്റെയായി അവസാനമിറങ്ങിയ ചിത്രം.
No comments:
Post a Comment