ന്യൂഡല്‍ഹി• ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവുവും ഭാരതരത്ന ഏറ്റുവാങ്ങി. . രാഷ്ട്രപതി ഭവനില്‍നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന ഇരുവര്‍ക്കും സമ്മാനിച്ചു. ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് നാല്‍പതുകാരനായ സച്ചിന്‍.
കഴിഞ്ഞ നവംബറിലാണ് സച്ചിന്‍ 24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനായ പ്രഫസര്‍ സി.എന്‍.ആര്‍. റാവു അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ശാസ്ത്രരംഗത്തെ സജീവ സാന്നിധ്യമാണ്.
No comments:
Post a Comment