Gallery

Gallery

Thursday, February 20, 2014

വാട്ട്സ് ആപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാങ്ങി




ന്യൂയോര്‍ക്ക്: ടെക്നോളജി ലോകത്തെ അമ്പരിപ്പിച്ച വാര്‍ത്തയില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങി. അടുത്തകാലത്തായി ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ മൊബൈല്‍ അധിഷ്ഠിത സന്ദേശ കൈമാറ്റ ആപ്ലികേഷനാണ് വാട്ട്സ് ആപ്പ്. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ഇരു കമ്പനികളും തമ്മില്‍ കരാര്‍ ആയതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു.

ഈ തുകയില്‍ 4 ബില്യണ്‍ ഡോളര്‍ പണമായി തന്നെയാണ് നല്‍കുക.ബാക്കി തുക ഫേസ്ബുക്ക് ഓഹരിയായും നല്‍കും. ആദ്യം 16 ബില്യണ്‍ ഡോളറിനാണ് ഈ ഇടപാട് നടന്നത് എന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ഇത് ആദ്യമായണ് ഇത്രയും തുക നല്‍കി ഫേസ്ബുക്ക് ഒരു സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. നേരത്തെ ഫോട്ടോഷെയറിംങ് ആപ്ലികേഷന്‍ ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് 1 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. ഈ വാങ്ങല്‍ നടത്തിയതോടെ ഫേസ്ബുക്ക് ഓഹരികള്‍ അമേരിക്കന്‍ വിപണിയില്‍ മുകളില്‍ എത്തി.


ഇതോടെ വാട്ട്സ് ആപ്പ് സ്ഥാപകന്‍ ജാന്‍ കൗമ് ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകും. എന്നാല്‍ ഫേസ്ബുക്ക് ഇപ്പോഴുള്ള സ്ഥിതിയില്‍ തന്നെ വാട്ട്സ് ആപ്പിനെ നിലനിര്‍ത്തും എന്നാണ് അറിയുന്നത്. ഈ വാങ്ങലോടെ വന്‍ വെല്ലുവിളിയാണ് ഫേസ്ബുക്ക് മറികടന്നത് എന്നാണ് ടെക്നോളജി ലോകം വിലയിരുത്തുന്നത്. നേരത്തെ സ്നാപ് ചാറ്റ് ഏറ്റെടുക്കാനുള്ള ഫേസ്ബുക്ക് നീക്കം പരാജയപ്പെട്ടിരുന്നു







No comments:

Post a Comment

gallery

Gallery