Friday, February 28, 2014
kavyathalivan prithviraj
തമിഴില്‍ വസന്തബാലന്‍ ഒരുക്കുന്ന കാവ്യ തലൈവന്‍ എന്ന ചിത്രം പൃഥ്വിരാജിന്റെ ഡ്രീം പ്രൊജക്ടാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ശൃംഗാരവേലനില്‍ ദിലീപിന്റെ നായികയായി എത്തിയ വേദികയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്.
ബാബു ആന്റണിയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ത്തെുന്നത്. 2010ല്‍ ഇറങ്ങിയ മണിരത്‌നം ചിത്രം രാവണിന് ശേഷം പൃഥ്വിരാജ് ചെയ്യുന്ന തമിഴ് ചിത്രമാണിത്. ഇതുവരെയുള്ള കരിയറില്‍ത്തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും പൃഥ്വിരാജിനെ സംബന്ധിച്ച് കാവ്യ തലൈവനിലേതെന്നാണ് കേള്‍ക്കുന്നത്. ഭസ്മക്കുറിയും കഴുത്തില്‍ ഏലസും മാലയുമെല്ലാമായി തീര്‍ത്തും വ്യത്യസ്തമായൊരു ലുക്കിലാണ് പൃഥ്വിയും സിദ്ധാര്‍ത്ഥും ഈ ചിത്രത്തില്‍ എത്തുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment