കൊച്ചി: ആമിര്‍ഖാന്‍ അവതാരകനായത്തുന്ന ഏഷ്യാനെറ്റിലെ സത്യമേവജയതേയുടെ രണ്ടാം പതിപ്പില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാവുന്നു. പ്രേക്ഷക സ്വീകാര്യതകൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത് ആമിര്‍ഖാന് അവതാരകനായെത്തിയ സത്യമേവ ജയതേയുടെ മലയാളം പതിപ്പ്.
ഒട്ടേറെ പുതുമകളുമായാണ് സത്യമേവജയതേയുടെ രമ്ടാം ഭാഗം പ്രേക്ഷകരിലേക്കെത്തുന്നത്. മലയാളം പതിപ്പിന് ഇക്കുറിയുള്ളൊരു പ്രത്യേകത പ്രിയതാരം മോഹന്‍ലാല്‍ ബ്രാന്റ് അമ്പാസിഡറാകുന്നു എന്നതാണ്. തേവരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു പ്രമോഷൂട്ട്. റീടേക്കുകളില്ലാതെ മോഹന്‍ലാല്‍ സത്യമേവജയതയുടെ ഭാഗമായി. മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഏഷ്യാനെറ്റില്‍ സത്യമേവജയതേയുടെ രണ്ടാംപതിപ്പ് കാണാം. ആമിര്‍ഖാനും മോഹന്‍ലാലിനുമൊപ്പം.
No comments:
Post a Comment