മലയാള സിനിമയില്‍ വീണ്ടും കോപ്പിയടികള്‍ സജീവമാകുന്നു. അടുത്തിടെ ദിലീപ് നായകനായ ശൃംഗാരവേലന്‍ കോപ്പിയടിയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിപ്പോഴിതാ യുവതാരങ്ങളായ നസ്‌റിയ നസീമും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച സലാല മൊബൈല്‍സും ഈ വിവാദത്തിലേക്ക്. എന്നാല്‍ ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളോ അല്ല, ഒരു പാട്ടാണ് കോപ്പിയടി വിവാദത്തിലേക്ക് മാറുന്നത്.
'ഈറന്‍ കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം ബോളിവുഡിലെ ഹിറ്റ പരിണീത എന്ന ചിത്രത്തിലെ ടപിയാ ബോലെ'യുമായി സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഇരു ഗാനങ്ങളും ഒുപോലെയാണെന്ന് സംഗീത നിരീക്ഷകര്‍ പറയുന്നു. ഗോപീ സുന്ദറാണ് സലാല മൊബൈല്‍സിന്റെ സംഗീത സംവിധായകന്‍. പരിണീതയ്ക്ക് സംഗീത പകര്‍ന്നത് ശാന്തനു മോട്രയും.
സലാല മൊബൈല്‍സ് എന്ന ചിത്രം ദുല്‍ഖറിന്റെ മുന്‍ചിത്രങ്ങളുടെ വിജയം ആവര്‍ത്തിച്ചില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ നസ്‌റിയയുടെ സാന്നിധ്യം കൂടെയായപ്പോള്‍ പാട്ട് യുവാക്കള്‍ക്കിടയില്‍ ഒരു ഹരമായി മാറുകയും ചെയ്തു. എന്നാല്‍ പാട്ട് ആസ്വദിച്ചിരുന്ന് കേട്ട് തുടങ്ങിയപ്പോഴാണ് അതിന് ബോളിവുഡിലെ ഒരു പാട്ടുമായി സാമ്യമുണ്ടെന്ന് മനസ്സിലായത്.
പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത പരിണീത 2005ലെ ബോളിവുഡ് ഹിറ്റുകളിലൊന്നായിരുന്നു. വിദ്യാ ബാലനും സെയ്ഫ് അലിഖാനും തകര്‍ത്തഭിനിച്ച ഗാനം മലയാളത്തിലെത്തിയപ്പോള്‍ ദുല്‍ഖറും നസ്‌റിയയും ഏറ്റെടുത്തെന്ന് മാത്രം.
No comments:
Post a Comment