മലയാളത്തില്‍ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, മെമ്മറീസ് തുടങ്ങിയ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ തന്നെ പൃഥ്വിക്ക് ബി ടൗണിലും ആഘോഷമായിരുന്നു. ഔറഗ്‌സേബ് എന്ന ചിത്രത്തിലൂടെ പൃഥ്വി ബോളിവുഡിനും പ്രിയപ്പെട്ടവനായി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും താരം ബോളിവുഡിലേക്ക്. ഇത്തവണയും ഒരു റീമേക്ക് ചിത്രത്തിലൂടെയാണ് പൃഥ്വിയുടെ ബി ടൗണ്‍ പ്രവേശം.
1983ല്‍ പത്മരാജന്‍ ഒരുക്കിയ കൂടെവിടെ എന്ന ചിത്രവുമായാണ് പൃഥ്വി ഇത്തവണ ബോളിവുഡിലേക്ക് പോകുന്നത്. ബിജോയ് നമ്പ്യര്‍ നിര്‍മിക്കുന്ന ചിത്രം മണിരത്‌നത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച പ്രിയയാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വി തന്നെയാണ് തന്റെ പുതിയ ബോളിവുഡ് പ്രൊജക്ടിനെ കുറിച്ച് അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മാത്രമെ തുടങ്ങിയിട്ടുള്ളൂ എന്നും താരം പറഞ്ഞിട്ടുണ്ട്.
മലയാള സിനിമാ ലോകത്തെയും ഹിന്ദി സിനിമാ ലോകത്തെയും താന്‍ ഒരുപോലെയാണ് കാണുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏത് ഭാഷയില്‍ അഭിനയിച്ചാലും അത് ആസ്വദിച്ച് ചെയ്യുക എന്നതാണ് പ്രധാനമെന്ന് പൃഥ്വി പറയുന്നു. അയ്യ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി ബോളിവുഡില്‍ എത്തിയത്.
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ന്ത് ഡേയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. ചിത്രത്തില്‍ 42 കാരനായ ഡേവിഡ് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
No comments:
Post a Comment