Gallery

Gallery

Saturday, February 8, 2014

പ്രിയങ്കയെ പൊട്ടിച്ച് നസ്രിയ !





പ്രിയങ്കയെ പൊട്ടിച്ച് നസ്രിയ !


പുതുമുഖ താരങ്ങളായ നിവിന്‍ പോളി, നസ്രിയ നാസിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ, ഓം ശാന്തി ഓശാനയിലെ ‘മന്ദാരമേ എന്ന ഗാനം യൂട്യൂബ്‌ട്രെന്‍ഡിങ് പട്ടികയില്‍ സ്ഥാനം പിടിച്ചു.


പ്രിയങ്ക ചോപ്രയുടെ കാബറെ ഐറ്റം ഡാന്‍സിനെ പിന്നിലാക്കിയാണ് മന്ദാരമേ മുന്നേറുന്നത്. കഴിഞ്ഞ ആഴ്്ച അപ്‌ലോഡ് ചെയ്ത ‘ഗുണ്ടേയിലെ ഐറ്റം നന്പര്‍ 1.50 ലക്ഷം പേര്‍ കണ്ടപ്പോള്‍ മന്ദാരമേ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കണ്ടത് 2.20 ലക്ഷം പേരാണ്.


നേരത്തേ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ‘കാറ്റുമൂളിയോ‘ എന്ന ഗാനവും യൂട്യൂബില്‍ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങാനിരിക്കേ ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെടുന്നത് സിനിമയുടെ നിര്‍മ്മാതാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്്.



അനന്യ ഫിലിംസിന്‍റെ ബാനറില്‍ ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌യുന്ന സിനിമ നിര്‍മ്മിക്കുന്നത് ആന്‍റോ ആന്‍റണിയാണ്. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മനു മഞ്ചിത്താണ്. നിവിന്‍ പോളി, നസ്രിയ നസീം എന്നിവരെ കൂടാതെ അജു വര്‍ഗീസ്, സംവിധായകരായ രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.




No comments:

Post a Comment

gallery

Gallery