വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ വരുന്നു. അമേരിയ്ക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയാണ് പദ്ധതിയ്ക്ക് ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥനാമാക്കി പ്രവര്‍ത്തിയ്ക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ മീഡിയ ഡിവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എംഡിഐഎഫ്) ആണ് ഇക്കാര്ം അറിയിച്ചത്.
നൂറുകണക്കിന് സാറ്റലൈറ്റ് ക്യൂബുഖലുടെ സഹായത്തോടെ ശൂന്യാകാശത്ത് നിന്ന് സൗജന്യമായി വൈ ഫൈ കണക്ഷന്‍ നല്‍കാനാണ് എംഡിഐഎഫ് പദ്ധതിയിടുന്നത്. കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ പോണില്‍ നിന്നോ സൗജന്യ വൈഫൈ കണക്ഷന്‍ വഴി ആര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകും.
ഉത്തര കൊറിയ ഉള്‍പ്പടെ ലോകത്ത് 40 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നും എംഡിഐഎഫ് പറയുന്നു. അമേരിയ്ക്കയില്‍ ലഭിയ്ക്കുന്ന അതേ വേഗതയില്‍ വിവരങ്ങള്‍ ആഫ്രിയ്ക്കയിലെ ഉള്‍നാടന്‍ ഗ്രമാങ്ങളില്‍ പോലും ഉള്ളവര്‍ക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ കണക്ഷനിലൂടെ കഴിയുമെന്ന് സംഘടനം അവകാശപ്പെടുന്നു.
ഫണ്ടുകള്‍ ലഭിയ്ക്കുന്നതനുസരിച്ച് പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാനാണ് കമ്പനിയുടെ തീരുമാനം. സൗജന്യ വൈഫൈ കണക്ഷന്‍ യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ കഴിയാത്ത ജനതയ്ക്ക അത് ഉപകാരപ്പെടും.
No comments:
Post a Comment