മോഹന്‍ലാലിന് വീണ്ടും തിരിച്ചടി! |
വലിയ പ്രൊജക്ടുകള്‍ ചെയ്യുക, അതുവഴി വലിയ ഹിറ്റുകള്‍ തീര്‍ക്കുക - ഈ നയം സൂപ്പര്‍താരങ്ങള്‍ വര്‍ഷങ്ങളായി സ്വീകരിച്ചുപോരുന്നതാണ്. വലിയ സംവിധായകരും വമ്പന്‍ പ്രൊഡക്ഷന്‍ കോസ്റ്റും വന്‍ താരനിരയും ഉള്ള ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുക മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും രീതിയാണ്. മോഹന്‍ലാലിനാണെങ്കില്‍ ചൈനാടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകള്‍ ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ.
എന്നാല്‍ തുടര്‍ച്ചയായി ഇത്തരം രണ്ട് പ്രൊജക്ടുകള്‍ ഈ വര്‍ഷം മാറ്റിവയ്ക്കപ്പെട്ടത് മോഹന്‍ലാലിന് തിരിച്ചടിയായിരിക്കുകയാണ്. പൃഥ്വിരാജ്, മഞ്ജുവാര്യര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രഞ്ജിത് ചിത്രം ‘ജി ഫോര്‍ ഗോള്‍ഡ്’ ആദ്യം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ - അമല പോള്‍ ജോഡിയുടെ ജോഷി ചിത്രം ‘ലൈലാ ഓ ലൈലാ’ എന്ന സിനിമയും മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു.
‘ലൈലാ ഓ ലൈലാ’യ്ക്ക് പകരമായി ദിലീപിനെ നായകനാക്കി ഒരു സിനിമയാണ് ജോഷി എടുക്കുന്നത്. ഇതിന്‍റെ ചിത്രീകരണം ഈ മാസം 25ന് തുടങ്ങും. വ്യാസന്‍ എടവനക്കാടാണ് രചന. തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സി ബി കെ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് നായരുടെ രചനയിലാണ് ലൈലാ ഓ ലൈലാ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണ്ടതിനാലാണ് ചിത്രം തല്‍ക്കാലത്തേക്ക് മാറ്റുന്നതെന്നാണ് ലഭിക്കുന്ന വിവരം.
രഞ്ജിത്തിന്‍റെയും ജോഷിയുടെയും ചിത്രങ്ങള്‍ ഒഴിവായതോടെ ഈ വര്‍ഷം ചില അപ്രതീക്ഷിത പ്രൊജക്ടുകള്‍ മോഹന്‍ലാലിന്‍റേതായി സംഭവിക്കുമെന്നാണ് അറിയുന്നത്.
No comments:
Post a Comment