ആണുങ്ങളായാല്‍ ഇരുപത്തിയഞ്ച് വയസ് കഴിയുന്നതോടെ കല്യാണക്കാര്യമാണ് കാണുന്നവരെല്ലാം ചോദിയ്ക്കാന്‍ തുടങ്ങുക. കല്യാണം കഴിഞ്ഞാല്‍പ്പിന്നെ ഒരു കുഞ്ഞുവേണ്ടേയെന്ന ചോദ്യമായിരിക്കും അടുത്തത്. സിനിമാക്കാരുടെ കാര്യത്തിലും ഇതിന് വ്യത്യാസമില്ല. യുവനടന്മാരെല്ലാം വിവാഹപ്രായമെത്തുമ്പോള്‍ മലയാളികള്‍ക്ക് വെപ്രാളമാണ്. അവര്‍ ആരെ കെട്ടും എങ്ങനെകെട്ടും എന്നെല്ലാമോര്‍ത്ത്. യുവസൂപ്പര്‍താരം പൃഥ്വിരാജിന്റെ കാര്യത്തില്‍ ഒരുപാട് കാലം മലയാളികള്‍ക്ക് ഈ അങ്കലാപ്പുണ്ടായിരുന്നു.
പിന്നീട് വളരെ രഹസ്യമായി പൃഥ്വിയൊരു കല്യാണം കഴിച്ചപ്പോള്‍ ആര്‍ക്കും അതത്രയ്ക്ക് അങ്ങ് പിടിച്ചില്ല. നേരത്തേ കാര്യങ്ങള്‍ എല്ലാവരെയും അറിയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ പൃഥ്വിയെയും ഭാര്യ സുപ്രിയയെയും ആവുംവിധം ചീത്തവിളിച്ചു, വിമര്‍ശിച്ചു. ഇതെല്ലാം കേട്ടിട്ടും ഒന്നും കൂസാതെ നടന്ന സുപ്രിയയെയും പ്രിൃഥ്വിയെയും കുറിച്ച് ഗോസിപ്പുകളും ഇല്ലാക്കഥകളും പിന്നെയും ഏറെ വന്നു.
എന്തായാലും അവരുടെ ജീവിതം സന്തോഷകരമാക്കാനുള്ള വഴികള്‍ മറ്റാരെയുമെന്നപോലെ അവര്‍ക്കറിയാം. ഇപ്പോള്‍ പുതിയ സന്തോഷത്തിന്റെ ആഘോഷത്തിലാണ് പൃഥ്വിരാജും സുപ്രിയയും അക്കാര്യം തുറന്ന് പറയാന്‍ പൃഥ്വി തയ്യാറാവുകയും ചെയ്തു. അതേ പൃഥ്വിരാജ് ഒരു അച്ഛനാകാന്‍ പോകുന്നു. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി ഇക്കാര്യം അറിയിച്ചത്.
വളരെ സ്‌പെഷ്യലും അങ്ങേയറ്റം വ്യക്തിപരവുമായ ഒരുകാര്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്. എല്ലാകാര്യങ്ങളും വളരെ നേരത്തേ അറിയുന്നവരാണ് നിങ്ങള്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനും ഇടയുണ്ട്. എന്നാലും ഞാന്‍ എന്റെ സന്തോഷം അറിയിക്കുകയാണ്. ഞാന്‍ ഒരു പിതാവാകാന്‍ പോകുന്നു. ഞങ്ങളഉടെ ജീവിതത്തിലെ ഏറ്റഴും വലിയ ഈ സന്തോഷത്തില്‍ നിങ്ങളും പങ്കുചേരുമെന്ന് ഞാനും സുപ്രിയയും വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഞാന്‍ അതിനായി കാത്തിരിക്കുന്നു- എന്നാണ് സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് സന്ദേശം.
പൃഥ്വിയുടെയും സുപ്രിയയുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതിനൊപ്പം ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിയ്ക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്യാം.
No comments:
Post a Comment