മലയാളത്തിന്റെ സൂപ്പര്‍ ഹാസ്യതാരം ജഗതി ശ്രീകുമാറിന്റെ ഒരു ചിത്രം റിലീസ് ചെയ്യാന്‍ പോകുന്ന സന്തോഷത്തിലാണ് മലയാളചലച്ചിത്രലോകവും ആരാധകരും. അപകടം പറ്റുന്നതിന് മുമ്പ് ജഗതി അഭിനയിച്ച കെകെ ഹരിദാസിന്റെ ചിത്രമാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന് 3വിക്കറ്റിന് 365 റണ്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു ജഗതി അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് കിടപ്പിലാവുകയും ചെയ്തത്.
ജഗതിയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഭാഗങ്ങള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹരിദാസ് പൂര്‍ത്തിയാക്കിയത്. ജഗതിയ്‌ക്കൊപ്പം ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഗിന്നസ് പക്രു, കെപിഎസി ലളിത, ബിന്ദു വരാപ്പുഴ എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ഇസ്മായില്‍ വാഴക്കാല നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് ജയപ്രകാശാണ് കഥ രചിച്ചിരിക്കുന്നത്, തിരക്കഥയൊരുക്കിയിരിക്കുന്നത് ബാബു പള്ളാശേരിയാണ്. ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിനനാഥാണ്. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സാജന്‍ കെ റാമാണ്.
2012മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു ജഗതി അപകടത്തില്‍പ്പെട്ടത്. തലച്ചോറിന്റെ ഉടതുഭാഗത്തേറ്റ് ക്ഷതം കാരണം ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായും തളരുകയായിരുന്നു. തുടര്‍ച്ചയായി നടത്തിയ ചികിത്സയെത്തുടര്‍ന്ന് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment