ദൈവത്തിന് കത്തെഴുതുക എന്നത് സൂപ്പര്‍താരം മോഹന്‍ലാലിന്റെ വളരെ നാളുകളായുള്ള ഒരു ശീലമാണ്. പക്ഷേ ആ കത്ത് ഒരിക്കലും വെളിച്ചം കാണാറില്ലെന്ന് മാത്രം. പക്ഷേ ഇത്തവണ ലാലേട്ടന്‍ ദൈവത്തിനെഴുതിയ കത്ത് തന്റെ ബ്ലോഗിലിട്ടു. ആയുര്‍വേദ ചികില്‍സക്കിടയിലെ ഇടവേളയിലിരുന്നാണ് ലാല്‍ ദൈവത്തിന് കത്തെഴുതിയത. കുന്നിന്‍മുകളിലിരുന്ന് ദൈവത്തിന് ഒരു കത്ത് എന്നാണ് കത്തിന്റെ തലക്കെട്ട്. പ്രിയങ്കരനായ ദൈവമേ...ഒരു പാട് നാളായി നമുക്കിടയില്‍ കത്തിടപാട് ഉണ്ടായിട്ട്, എന്ന് പറഞ്ഞുകൊണ്ടാണ് ലാലിന്റെ എഴുത്ത് തുടങ്ങുന്നത്. പ്രകൃതിക്കെതിരായ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ പ്രകൃതിയില്‍ നിന്നും എത്രമാത്രം അകന്നാണ് ജീവിക്കുന്നതെന്നുമുള്ള വ്യാകുലതകളുമാണ് ലാല്‍ ദൈവവുമായുള്ള കത്തില്‍ പങ്കുവയ്ക്കുന്നത്.
ചക്കയെല്ലാം പഴുത്ത് അനാഥമായി വീഴുകയാണ്, മാങ്ങ ഞങ്ങള്‍ക്ക് വേണ്ടാ, പകരം മാങ്ങയുടേയും ചക്കയുടേയും ജാം മതി. ഞങ്ങളുടെ പച്ചക്കറികളില്‍ വിഷം തളിച്ച് നശിപ്പിച്ചു. ഉത്സവങ്ങള്‍ ജാതിമത ഭേദമില്ലാതെ ഒത്തുകൂടലുകളാവേണ്ടതിന് പകരം വിഭാഗീതയയുടേതായി. ആകാശക്കുട ചൂടുന്ന വെടിക്കെട്ടുകളില്‍ പാറമടകളില്‍ ഉപയോഗിക്കുന്ന കരിമരുന്നുകള്‍ നിറഞ്ഞു..എന്നിങ്ങനേ പോകുന്നു ലാലിന്റെ കത്ത്. തന്റെ ആയുര്‍വേദ ചികില്‍സയെക്കുറിച്ചും ലാല്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദൈവത്തിന് അയച്ച കത്തിന്റെ കോപ്പി ഞാന്‍ വായനക്കാര്‍ക്കും അയക്കുന്നു. നിങ്ങളും ആലോചിക്കൂ..നമ്മള്‍ എത്തി നില്‍ക്കുന്ന അവസ്ഥയെക്കുറിച്ച് എന്നു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
No comments:
Post a Comment