Gallery

Gallery

Wednesday, February 5, 2014

ഭാവിയും ജീവിതവും നശിപ്പിച്ചു: സരിത




സിനിമാ ലോകവും വാര്‍ത്ത മാധ്യമങ്ങളും ഏറെ ആഘോഷിച്ച ഒരു രണ്ടാം വിവാഹമായിരുന്നു നടന്‍ മുകേഷിന്റെയും നര്‍ത്തകി മേതില്‍ ദേവികയുടെയും. പ്രണയ വിവാഹമാണെന്നും, അല്ല വീട്ടുകാര്‍ ആലോചിച്ച് നടത്തിയതണെന്നും വാദഗതികളുണ്ടെങ്കുലും വിവാഹം കഴിഞ്ഞു. രണ്ട് മൂന്ന് മാസവും. വിവാഹം കഴിഞ്ഞതിനേ ശേഷം തന്നെ മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

ആദ്യ വിവാഹത്തില്‍ നിന്ന് വിവാഹ മോചനം നേടാതെയാണ് മുകേഷ് രണ്ടാ വിവാഹം നടത്തിയതെന്നും അതിന് സാധുതയില്ലെന്നും സരിത നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതവും ഭാവിയും മുകേഷ് നശിപ്പിച്ചെന്നു പറഞ്ഞുകൊണ്ടാണ് സരിത രംഗത്ത് വന്നിരിക്കുന്നത്.


സിനിമയില്‍ നല്ല നല്ല അവസരങ്ങള്‍ വരുമ്പോഴാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍നിന്നും കലാ ജീവിതത്തില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്നയാളാണ് ഞാന്‍ പൂര്‍ണമായും ഒരു കുടുംബിനിയാകാനും ശ്രമിച്ചിരുന്നു. മുകേഷിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയം ഉപേക്ഷിച്ചത് സരിത പറഞ്ഞു.


വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴയുമ്പോഴേക്കും ഞങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചകള്‍ വന്നിരുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായി. ആ സമയത്ത് ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും മുകേഷ് ശ്രമിച്ചില്ലെന്ന് സരിത പറയുന്നു. പിന്നെയെന്നും കുടുംബത്തില്‍ വഴക്കായിരുന്നത്രെ.


തന്റെ ജീവിതവും ഭാവിയും മുകേഷ് നശിപ്പിക്കുകയായിരുന്നെന്ന് സരിത പറഞ്ഞു. മുകേഷ് ഒരു രണ്ടാം വിവാഹം കഴിച്ചതിന് തനിക്കൊരു എതിര്‍പ്പും പരിഭവവുമില്ല. പക്ഷെ താനുമായുള്ള 25 വര്‍ഷം നീണ്ടു നിന്ന വിവാഹംബന്ധം നിയമപരമായും മാന്യമായും വേര്‍പിരിണമെന്ന് സരിത ആവശ്യപ്പെടുന്നു.


1989ല്‍ പ്രണയിച്ചാണ് സരിതയും മുകേഷും വിവാഹിതരായത്. 96 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന സരിതയില്‍ നിന്ന് 2012ല്‍ വിവാഹ മോചനം നേടിയിരുന്നെന്ന് മുകേഷ് പറയുന്നു. അതിന് ശേഷമാണ് 2013ല്‍ മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.

No comments:

Post a Comment

gallery

Gallery