Gallery

Gallery

Wednesday, April 30, 2014

peruchazhi new latest malayalam movie location news

ലാലേട്ടനുവേണ്ടി അമേരിക്ക കൊല്ലത്തു വന്നു !



ലാലേട്ടനുവേണ്ടി അമേരിക്ക കൊല്ലത്തു വന്നു !
ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു കൊല്ലം ബീച്ച്? കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്നു പറയുന്നതിനു മുന്‍പ് ഇതുകൂടി കേള്‍ക്കുക. വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച് വരെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഉണ്ടെന്ന ചരിത്രപ്രഖ്യാപനം നടത്തിയ ലാലേട്ടന്‍ അമേരിക്കയെ കൊല്ലത്തേക്കു തുരന്നുകൊണ്ടുവരികയാണ്, അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്‌യുന്ന പെരുച്ചാഴി എന്ന പുതിയ ചിത്രത്തിലൂടെ.

സിനിമയുടെ കഥ നടക്കുന്നത് കൊച്ചിയിലും അമേരിക്കയിലുമായാണ്. അമേരിക്കയിലേക്കു പോയി സിനിമ ചിത്രീകരിക്കണമെങ്കില്‍ എന്താ ചെലവ്! അങ്ങനെയാണ് അമേരിക്കയെ കൊല്ലത്തേക്കു സെറ്റിട്ടുവളയ്ക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. മോഹന്‍ലാലിനൊപ്പം കൊല്ലത്തിന്‍റെ തമാശക്കാരന്‍ മുകേഷും പെരുച്ചാഴിയിലുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പെരുച്ചാഴിയില്‍ കഥയുടെ നലെ്ലാരുഭാഗം നടക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയില്‍ എവിടെയാന്നു ചോദിച്ചാല്‍ അമേരിക്കന്‍ ജംക്ഷന്‍ എന്നും പറയാം. അമേരിക്കയില്‍ ചിത്രീകരിക്കേണ്ട ഒരു പാട്ടും സംഘട്ടനവുമാണ് കൊല്ലത്തെ അമേരിക്കയിലേക്ക് മാറ്റുന്നത്. ഇതിനായി കൊല്ലം റാവിസ് ഹോട്ടലില്‍ കലാസംവിധായകന്‍ എം. ബാവയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ തെരുവുകളുടെ സെറ്റ് ഒരുക്കുകയാണ്. കൊല്ലംകാര്‍ക്ക് കോള്‍മയിര്‍ കൊള്ളാന്‍ ഒരു കാര്യം കൂടി കേട്ടോളൂ, സിനിമയിലെ പ്രധാന എെറ്റം സോങ്ങാണ് കൊല്ലത്തു ചിത്രീകരിക്കുന്നത്.

ഇതിനായി വെള്ളക്കാരായ 180 ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെയും ഇറക്കുമതി ചെയ്തിട്ടുണ്ട് (ഇറക്കുമതിയെന്ന് ഒരു ഗാംഭീര്യത്തിനു പറഞ്ഞതാണ്, കേരളം കാണാന്‍ വന്ന സായിപ്പന്മാര്‍ക്കും മദാമ്മമാര്‍ക്കും പോക്കറ്റ്മണിയും ഫുഡും കൊടുത്തു മൂന്നുദിവസത്തേക്കു പിടിച്ചുനിര്‍ത്തിയിരിക്കുന്നതാണ്).

ഇതുകൂടാതെ അമേരിക്കയില്‍ നടക്കുന്ന ഒരു സംഘട്ടനവും ഇവിടെ സെറ്റിട്ടു ചെയ്‌യും. അമേരിക്കയുടെ തെരുവാണ് സംഘട്ടനവേദി. ഇതിനായി റാവിസില്‍ തന്നെ അമേരിക്കന്‍ തെരുവ് ഒരുക്കുന്നുണ്ട്. ഇന്‍റര്‍നെറ്റില്‍ അമേരിക്കയുടെ വീടുകളും തെരുവുകളും നോക്കി പഠിച്ചാണ് കൊല്ലത്ത് അമേരിക്കയൊരുക്കുന്നത്.

ബിവറേജിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് കോടതി

ബിവറേജിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് കോടതി

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് ഹൈക്കോടതി വാക്കാല്‍ വിലയിരുത്തി. ക്യൂ ഒഴിവാക്കുന്നതോടൊപ്പം തന്നെ ഒട്ടേറെ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു.

 മദ്യവില്‍പ്പന ശാലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പഠിയ്ക്കുന്നതിനായി ഒരു കമ്മീഷനെ നിയമിയ്ക്കുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു. കോടതി നിര്‍ദ്ദേശപ്രകാരം മാറ്റി സ്ഥാപിച്ച മദ്യ വില്‍പ്പന ശാലയുടെ ലൈസന്‍സ് സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ പരാതില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. നിലാവരമില്ലാത്ത ബാറുകള്‍ അടച്ച് പൂട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതിയുെട പരാമര്‍ശം ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കുന്നു. ബിവറേജസ് കേര്‍പ്പറേഷന്‍ പുതിയ ഔട്ട്‌ലറ്റ് തുടങ്ങിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന് വേണ്ടി വാദിച്ച അഡ്വക്കേറ്റ് സിഎസ് പ്രകാശ് കോടതിയെ ബോധിപ്പിച്ചു. കടയ്ക്കകത്ത് കടന്ന് നിന്ന് മദ്യം വാങ്ങാവുന്ന പ്രീമിയം വില്‍പ്പന ശാല തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

കൊല്ലം ഭരണിക്കാവിലെ മദ്യ വില്‍പ്പന ശാല ഒരു കിലോമീറ്റര്‍അകലേയ്ക്ക് വറേജസ് കോര്‍പ്പറേഷന്‍ മാറ്റിയിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലെന്ന പേരില്‍ ശാസ്താംകോട്ട പഞ്ചായത്ത് അത് അടപ്പിച്ചു. തുടര്‍ന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ കേരള ഹൈക്കോടിയെ സമീപിച്ചത്. ലൈസന്‍സ് അപേക്ഷയില്‍ ഒരു മാസത്തിനികം തീരുമാനമെടുത്തില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കണക്കാക്കുമെന്നാണ് നിയമമെന്ന കോര്‍പ്പറേഷന്‍ ഹര്‍ജിയില്‍ പറയുന്നു

Tuesday, April 29, 2014

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്ക്

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്ക്


കൊച്ചി: വണ്‍ ബൈ ടുവിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്ക്. നിര്‍മ്മാതാക്കളുടെ സംഘടനയാണ് വിലക്കേര്‍പ്പെടുത്തിയത്. സിനിമയുടെ നിര്‍മാതാവ് രാകേഷിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സംവിധായകന്റെ പിടിപ്പുകേടുമൂലം ചെലവുകൂടിയെന്നാണ് പരാതി. സിനിമയുടെ റിലീസിംഗ് വൈകിപ്പിച്ചെന്ന് വിതരണക്കാരും പരാതിപ്പെട്ടിട്ടുണ്ട്.

mr.froud new latest malayalammovie relese

കനത്ത വെല്ലുവിളികൾക്കിടയിൽ മിസ്റ്റർ ഫ്രോഡ് റിലീസിന് ഒരുങ്ങുന്നു പെരുമ്പാവൂർ ഉള്ള ആന്റണി പെരുംബവൂരിന്റെ ഉടമസ്ഥതയിൽ ഉള്ള ആശിർ വാദ്  സിനിമ യിലാണ് ഇ ചിത്രം റിലീസിന്  തയ്യാറെടുക്കുന്നത്.

വലിയൊരു സിനിമ പ്രതിസന്ധിയാണ് ഇപ്പോൾ ഉള്ളത്.ബി ഉണ്ണിക്ര്ഷ്ണന്റെ സിനിമ വിലക്കിയത് വൻ പ്രശ്നങ്ങളിലെക്കാന് നീങ്ങുന്നത്‌.

ഒരിക്കലും വിട്ടുകൊടുക്കതെയാണ്  ലിബെര്ടി  ബഷീറും നിലനില്ക്കുന്നത്.നടന്ന ചര്ച്ച അലസുകയും ചയ്തു .ബാക്കി കാത്തിരുന്ന് കാണാം 

ഞാന്‍ മൂന്നുമാസം ഗര്‍ഭിണി: ഉര്‍വശി



ഞാന്‍ മൂന്നുമാസം ഗര്‍ഭിണി: ഉര്‍വശി

ചലച്ചിത്ര നടിമാരുടെ ഗര്‍ഭമാണല്ലോ ഇപ്പോള്‍ സിനിമയില്‍ചര്‍ച്ചാ വിഷയം. ഐശ്വര്യ റായി ഗര്‍ഭിണിയാണോ അല്ലയോ എന്ന ചര്‍ച്ച ബോളിവുഡില്‍ നടക്കുകയാണ്, ഐശ്വര്യയുടെ രണ്ടാമത്തെ ഗര്‍ഭത്തെക്കുറിച്ച് അഭിഷേക് ബച്ചന്റെ പിതാവായ അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ സ്ഥിരീകരണം നടത്തുന്നതും കാത്തിരിക്കുകയാണ് പാപ്പരാസികള്‍. എന്നാല്‍ ഇവിടെ കേരളത്തില്‍ താന്‍ ഗര്‍ഭിണിയാണെന്ന് ഒരു നടി പ്രഖ്യാപിച്ചിരിക്കുന്നു. താന്‍മൂന്നുമാസം ഗര്‍ഭിണിയാണെന്നു പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, ഉര്‍വശി തന്നെ. അടുത്തിടെ രണ്ടാമതും വിവാഹിതയായ ഉര്‍വശി ഒരഭിമുഖത്തിലാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്നു പറഞ്ഞിരിക്കുന്നത്. സിവില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാകറായ ശിവപ്രസാദുമായി അടുത്തിടെയാണ് ഉര്‍വശിയുടെ രണ്ടാം വിവാഹം നടന്നത്. ആദ്യവിവാഹം നടന്‍ മനോജ് കെ. ജയനുമായിട്ടായിരുന്നു.

എന്നാല്‍ ഒരു കുഞ്ഞുപിറന്നതിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. 2008 കോടതി മുഖേന വിവാഹമോചനം നേടിയ ശേഷം മനോജ് കെ. ജയന്‍ വേറെ വിവാഹം കഴിച്ചിരുന്നു. സഹോദരന്റെ കൂട്ടുകാരനായ ശിവപ്രസാദിനെ അടുത്തിടെയാണ് ഉര്‍വശി വിവാഹം കഴിച്ചത്. മനോജ് കെ. ജയനുമായുള്ള ബന്ധത്തില്‍ പിറന്ന മകളായ കുഞ്ഞാറ്റ ഇപ്പോള്‍ അച്ഛനോടൊപ്പമാണ് കഴിയുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷവും ഉര്‍വശി സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴും നായികയായും അമ്മയായാുമെല്ലാം ഉര്‍വശി അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍ എന്ന കോമഡി ചിത്രത്തിലും ഉര്‍വശിയുണ്ട്.

രണ്ടാമതും അമ്മയാകുന്നതോടെ സിനിമാ രംഗം വിടുമോയെന്നൊന്നും ഉര്‍വശി പറയുന്നില്ല. എന്നും സിനിമ മാത്രമായിരുന്നു ഉര്‍വശിക്ക് ജീവിതത്തില്‍പ്രാധാന്യം. മനോജ് കെ. ജയനുമായുള്ള വിവാഹബന്ധം തകര്‍ന്നപ്പോഴും പിടിച്ചുനിന്നത് സിനിമയില്‍ നിന്നുള്ള പിന്തുണയോടെയായിരുന്നു. അങ്ങനെയുള്ള സിനിമ വിടില്ലെന്നു തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്

സൗന്ദര്യം: ദിലീപ് മമ്മൂട്ടിയാകാന്‍ ശ്രമിക്കുന്നു

സൗന്ദര്യം: ദിലീപ് മമ്മൂട്ടിയാകാന്‍ ശ്രമിക്കുന്നു


വയസ്സ് 62, മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും കോളേജ് പയ്യന്റെ ലുക്ക്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന്റെ കഥ എന്തോ ആകട്ടെ, അതിലെ മമ്മൂട്ടിയുടെ വേഷം ഏറെ ശ്രദ്ധുക്കപ്പെട്ടിരുന്നു. ഷഷ്ടിപൂര്‍ത്തി പിന്നിട്ടിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെ നില്‍ക്കുന്ന മമ്മൂട്ടി സാധാരണക്കാര്‍ക്ക് മാത്രമല്ല സിനിമ ഇന്റസ്ട്രിയിലെ തന്നെയും ചില പ്രമുഖരുടെ കണ്ണിലെ അത്ഭുതമാണ്.


 വയസ്സ് നാല്‍പ്പത്തിയഞ്ചേ ആയിട്ടുള്ളുവെങ്കിലും ദിലീപിന് തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുന്നില്ല. അക്കാര്യത്തില്‍ താന്‍ മമ്മൂട്ടിയെ കണ്ടു പഠിക്കുകയാണെന്നാണ് ദിലീപ് പറയുന്നത്. മഴവില്‍ മനോരമയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് തന്റെ സന്ദര്യത്തെ കുറിച്ച് ദിലീപ് ബോധവാനായത്. എന്നും കണ്ണാടി നോക്കുമ്പോള്‍ ഞാനെന്റെ സൗന്ദര്യത്തെ കുറിച്ച് ബോധവാനാകാറുണ്ട്. എനിക്ക് വലിയ സൗന്ദര്യമൊന്നും ഇല്ല. എന്നാല്‍ ഒരു ആവേറേജൊക്കെ ഉണ്ടുതാനും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ചില ടിപ്പികളെല്ലാം കണ്ടു പഠിക്കുകയാണ് താനിപ്പോഴെന്ന് ദിലീപ് പറഞ്ഞു.

മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ദിലീപ് ഇപ്പോള്‍ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്ന് ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനിടയില്‍ വിഷുവിനിറങ്ങിയ ദിലീപ് ചിത്രമായ റിങ്മാസ്റ്റര്‍ മോശമല്ലാത്ത അഭിപ്രായങ്ങള്‍ തേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. റിങ്മാസ്റ്റര്‍ മഞ്ജുവിനോടുള്ള പ്രതികാരമാണെന്നും ആരോപണങ്ങളുണ്ട്.

Monday, April 28, 2014

JYOTHIKA SOUTH INDAIN ACTRESS BACK TO CINEMA


ജ്യോതികയും സിനിമയിലേക്ക് മടങ്ങി വരുന്നു



മലയാളത്തില്‍ മാത്രമല്ല, വിവാഹ ശേഷം വിട്ടു നിന്ന് തമിഴ്, ഹിന്ദി സിനിമാ ഇന്റസ്ട്രിയിലെ നായികമാരെല്ലാം തിരിച്ചവരവിനൊരുങ്ങുകയാണ്. അക്കൂട്ടത്തിലിതാ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഭാര്യയും തമിഴില്‍ 2007 വരെ മുന്‍ നിര നായികയുമായിരുന്നു ജ്യോതികയും. പണ്ഡിത് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ മടങ്ങിവരവ്.


സഹനടിയായല്ല, മുഖ്യ കഥാനായികയയാണ് 35 കാരിയുടെ മടങ്ങിവരവെന്നതാണ് തമിഴകം ഏറെ പ്രധാന്യം കല്‍പിക്കുന്നത്. ചിത്രത്തിനായി സംവിധായകന്‍ ജ്യോതികയെ സമീപിച്ചന്നും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ താരം സമ്മതം മൂളിയെന്നുമാണ് കേള്‍ക്കുന്നത്. 2006ല്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷവും ജ്യോതിക ഒന്നു രണ്ടു വര്‍ഷം അഭിനയ മേഖലയില്‍ തുര്‍ന്നിരുന്നു. അമ്മയായതിന് ശേഷം അഭിനയിത്തില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നു. ജോളി സജാ കി രഖ്‌ന എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ജ്യോതിക മലയാളത്തില്‍ ജയറാമിനൊപ്പം അഭിനയിച്ച സീത കല്യാണം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തില്‍ നിന്നു വിട്ടു നിന്നത്.


 അതിനിടയില്‍ ജ്യോതികയിലെ നായികയെ കണ്ടെത്തിയതും അവര്‍ക്ക് വളരാനുള്ള അവസരങ്ങള്‍ നല്‍കിയതും തമിഴകമാണ്. ജ്യോതിക മടങ്ങിവരവില്‍ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും തങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ പത്‌നിയും മുന്‍ നിര നായികയുമായിരുന്ന ജ്യോതിക മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് തമിഴകം

MAMMOOTTY HARIHARAN MT VASUDEVAN NAIR NEW LATEST MALAYALAM MOVIE

മമ്മൂട്ടിയും എംടിയും ഹരിഹരനും വീണ്ടുംഒന്നിക്കുന്നു


ജീവിതം സിനിമയില്‍ കാണണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് ഒരു തമിഴ് നടന്‍ പറഞ്ഞിരുന്നു. മികച്ച എഴുത്തുകാരനും സംവിധായകനും അഭിനേതാവും ഒന്നിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അത്തരത്തില്‍ ഒരു കൂടിച്ചേരല്‍ വീണ്ടും സംഭവിക്കുന്നു. എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് എം ടിയെ ആദരിക്കുന്ന ഒരു ചടങ്ങില്‍, തനിക്ക് കിട്ടിയ അംഗീകാരങ്ങളും നല്ല വാക്കുകളും എംടിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞത്.

 എം ടിയുടെ കഥകളാണ് എല്ലാ കാലത്തും തന്നിലെ നടന് പ്രചോദനമായതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ എം ടി - ഹരിഹരന്‍ - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രങ്ങളാണ്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ രണ്ട് ചിത്രങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇരിത്തമുറപ്പിച്ചികിക്കുന്നത്.

മൂവരും വീണ്ടുമൊന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഇതില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തിന്റെ പേരോ അഭിനേതാക്കളെയോ മറ്റ് പിന്നണിപ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. മുന്‍ ചിത്രങ്ങളെ പോലെ ചരിത്രത്തില്‍ നിന്നെടുക്കുന്ന കഥയാണോ എന്നകാര്യവും വ്യക്തമല്ല. എന്തായാലും തുടരെ തുടരെ പരാജയങ്ങള്‍ നേരിട്ട മമ്മൂട്ടിയ്ക്ക് തിരിച്ചുകേറാനുള്ള അവസരം കൂടെയായിരിക്കും പുതിയ ചിത്രമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു

മഞ്ജുവിന് എതിരെയല്ല റിങ്മാസ്റ്റര്‍

മഞ്ജുവിന് എതിരെയല്ല റിങ്മാസ്റ്റര്‍




റാഫിയുടെ പുതിയചിത്രമായ റിങ്മാസ്റ്റര്‍ മഞ്ജുവാരിയരോടുള്ള ദിലീപിന്‍റെ പ്രതികാരം തീര്‍ക്കാനായി ഉണ്ടാക്കിയ സിനിമയാണെന്ന് ചൂണ്ടിക്കാട്ടി വന്‍വിമര്‍ശനങ്ങളാണ് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്.  ചിത്രത്തിലെ ഹണിറോസിന്‍റെ കഥാപാത്രം മഞ്ജുവിന്‍റെ ജീവിതമാണ് വരച്ചു കാട്ടുന്നതെന്നും  മഞ്ജുവിന്‍റെ തിരിച്ചു വരവിന് വഴിയൊരുക്കിയ സംവിധായകനായ രഞ്ജിത്തിനെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിലെ പാന്പു രവിയെന്ന കഥാപാത്രമെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ കൊഴുക്കുകയാണ്. ഈ അവസരത്തില്‍ സിനിമയ്ക്കു പിന്നിലെന്താണെന്നുള്ള സത്യം റാഫി തന്നെ മനോരമ ഓണ്‍ലൈനോടു വെളിപ്പെടുത്തുന്നു.

തിയേറ്ററില്‍ ചിത്രം കാണാന്‍ കയറുന്ന അള്‍ക്കാരെ രസിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ മാത്രമേ റിങ്മാസ്റ്ററിലുള്ളു. ഒരിക്കലും ആരെയും ആക്ഷേപിക്കുന്ന രീതിയിലുള്ള കഥയോ കഥാപാത്രങ്ങളോ ചിത്രത്തിലില്ല. ഹണിറോസിന്‍റെ കഥാപാത്രം കൊണ്ട് അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടേ ഇല്ല. ആരെയെങ്കിലുമൊക്കെ വിമര്‍ശിക്കാനായി ഒരു പടം ചെയേ്‌യണ്ട ആവശ്യവുമില്ലലേ്ലാ? റാഫി പറയുന്നു.

ഇതൊരു നിര്‍ദോഷ തമാശ ചിത്രമാണ്. അതിനു വേണ്ട കഥയും കഥാപാത്രങ്ങളും മാത്രമേ ചിത്രത്തിലുള്ളു.  ഇതിലെ പാന്പു രവിയെന്ന കഥാപാത്രം ചെയ്തിരിക്കുന്നത് ഞാന്‍ തന്നെയാണ്. എന്‍റെ രൂപഭാവങ്ങള്‍ മാത്രമേ ചിത്രത്തില്‍ പാന്പുരവിക്കുമുള്ളു.  നമ്മള്‍ വളരെയേറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്‌യുന്ന സഹപ്രവര്‍ത്തകരാണ് രഞ്ജിത്തും മഞ്ജുവുമെല്ലാം. ഇവരെയൊക്കെ സിനിമയിലെ കഥാപാത്രങ്ങളായി അവതരിപ്പിക്കേണ്ട കാര്യവുമില്ല.

സിനിമയ്‌ക്കെതിരെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യം വച്ച് ചിലര്‍ പടച്ചുവിടുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ പറയുന്നതെല്ലാം. ഇവയില്‍ സത്യമായ വസ്തുതകള്‍ ഒന്നും തന്നെ ഇല്ല. കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ഒരു ഫാമിലി ചിത്രം മാത്രമാണ്് റിങ് മാസ്റ്റര്‍.



വെള്ളം കുടിച്ച ശേഷം ഇനി കുപ്പി ഭക്ഷിക്കാം

വെള്ളം കുടിച്ച ശേഷം ഇനി കുപ്പി ഭക്ഷിക്കാം


കുപ്പി വെള്ളം സാധാരണ അനുഭവമായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് കുടിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ലണ്ടനിലെ ഒരു കോളജ് വിദ്യാര്‍ഥി. വെള്ളം കുടിച്ച ശേഷം കാലിയായ കുപ്പി വലിച്ചെറിയുന്നതിനെ കുറിച്ച് ഇനി ചിന്തിക്കേണ്ട, പകരം നമുക്ക് കുപ്പി ഭക്ഷിക്കാം. റോഡ്രിയോ ഗ്രേസിയാ ഗോണ്‍സാലസ് എന്ന ഡിസൈന്‍ വിദ്യാര്‍ഥിയാണ് ഭക്ഷിക്കാവുന്ന വെള്ളക്കുപ്പിയുമായി രംഗതെത്തിയിരിക്കുന്നത്.
ഓഹോ എന്ന് പേരിട്ടുള്ള കുപ്പി കാഴ്ചയില്‍ ജെല്ലി ഫിഷിനെപ്പോലെയിരിക്കും. ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ കൊണ്ടാണ് കുപ്പി നിര്‍മ്മിച്ചിട്ടുള്ളത്. ലണ്ടനിലെ ഇംപീരിയല്‍ കോളജ് വിദ്യാര്‍ഥിയായ ഗോണ്‍സാല്‍വസ് ചില കൂട്ടുകാരുടെ സഹായത്തോടെ ഈ കുപ്പി വികസിപ്പിച്ചെടുത്തത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കുപ്പി ഇതിനോടകം തന്നെ പരീക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ അളവില്‍ വെള്ളം നിറയ്ക്കാന്‍ കഴിയില്ലെന്നതും പുനര്‍ഉപയോഗം അസാധ്യമാണെന്നതുമാണ് ഓഹോയുടെ പ്രധാന ന്യൂനതകള്‍.







mr fraud case

ഫ്രോഡ് റിലീസ് തര്‍ക്കം: സിനിമ സ്തംഭിപ്പിക്കുന്നു

കൊച്ചി: മോഹന്‍ല്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡിന് തിയേറ്ററുടമകള്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കടുത്ത നടപടികളുമായി ഫെഫ്ക. മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്തില്ലെങ്കില്‍ മറ്റൊരു ചിത്രവും റിലീസിന് നല്‍കില്ലെന്ന് ഫെഫ്ക അറിയിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന അടിയന്തര എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

 മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്ന മെയ് എട്ടിന് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സിനിമാ മേഖല പൂര്‍ണമായും സ്തംഭിപ്പിയ്ക്കുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ലിബേര്‍ട്ടി ബഷീറിന്റെ ധാര്‍ഷ്ട്യം അനുവദിക്കേണ്ടെന്ന് ഫെഫ്ക യോഗത്തിലെ മുതിര്‍ന്ന സംവിധായകര്‍ നിലപാടെടുത്തു. അതേ സമയം ഫെഫ്കയെ വെല്ലുവിളിച്ച് എക്‌സിബിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍ രംഗത്തെത്തി.

 തന്റെ ചിത്രങ്ങളുടെ റിലീസ് നിര്‍ത്തിവയ്ക്കാന്‍ ആകില്ലെന്നും തന്റേടമുണ്ടെങ്കില്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കട്ടെയെന്നും ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു. കേരളത്തിലെ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കില്ലെന്ന് പറയാനുള്ള അധികാരം ഫെഫ്കയ്ക്കില്ല-

ബഷീര്‍ പറഞ്ഞു. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകളുടെ ഭാരവാഹികള്‍ മാറി നിന്നിരുന്നു. ഇത് ബി ഉണ്ണികൃഷ്ണന്റെ പ്രേരണ മൂലമാണെന്ന് ആരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്.

sruthi hassan go to case

ആ ഫോട്ടോകള്‍ ചതി, ശ്രുതി കേസ് കൊടുത്തു


പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി തുണിയുടെ അളവ് കുറച്ച ശ്രുതി ഹസ്സന്‍ പോയവാരം ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ശ്രുതി ഐറ്റം ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍ തമിഴകത്ത് സംസാരവിഷയവുമായി. എന്നാല്‍ ആ ഫോട്ടോകള്‍ ചതിയാണെന്നാണ് ശ്രതി പറയുന്നത്.

 ചിത്രത്തിലെ ഐറ്റം ഡാന്‍സിന്റെ റിഹേഴ്‌സലിന്റെ സമയത്തെടുത്ത ആ ചിത്രങ്ങള്‍ പുറത്തുവിട്ടത് തന്റെ സമ്മതത്തോടെയല്ലെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ശ്രുതി അറിയിച്ചു.

 ഇത് പ്രകാരം താരം ഫോട്ടോസ് എടുത്ത് പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. 'യെവഡു' എന്ന തെലുങ്ക് ചിത്രത്തില്‍ ശ്രുതി നടത്തിയ മേനിപ്രദര്‍ശനമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിലെ 'ഡിംബ്ള്‍ പിംബ്ള്‍...' എന്നു തുടങ്ങുന്ന ഗാനത്തിന് തീര്‍ത്തും സെക്‌സിയായി പ്രത്യക്ഷപ്പെട്ട ശ്രുതി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സാധാരണഗതിയില്‍ അല്പവസ്ത്രധാരിയായാണ് ശ്രുതി പൊതുചടങ്ങുകളില്‍ പോലും പങ്കടെുക്കാറുള്ളു. അഭിനയിക്കുന്ന സിനിമകളിലും വസ്ത്രത്തിന്റെ നീളം വെട്ടിച്ചുരുക്കുന്നതില്‍ മിടുക്കിയാണ് ശ്രുതി. തെലുങ്ക് തമിഴ്, ഹിന്ദി ഇപ്പോള്‍ മലയാളത്തിലും ഐറ്റം ഡാന്‍സ് സര്‍വ്വ സാധാരണമായെങ്കിലും ശ്രുതിയുടെ മേനിപ്രദര്‍ശനം അല്‍പം കടന്നുപോയെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം.

Sunday, April 27, 2014

വണ്‍ ബൈ ടു, ഗ്യാങ്സ്റ്റര്‍ ചിത്രങ്ങള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ്


വണ്‍ ബൈ ടു, ഗ്യാങ്സ്റ്റര്‍ ചിത്രങ്ങള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ്


പുതിയ റിലീസ് ചിത്രങ്ങളായ വണ്‍ ബൈ ടു, ഗ്യാങ്സ്റ്റര്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ നോട്ടീസ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ബൈടുവിലെ ചില രംഗങ്ങള്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണെന്നാണ് ചിത്രത്തിനെതിരെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന് ലഭിച്ച പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ചില രംഗങ്ങളും സെന്‍സറിങ്ങ് സമയത്ത് ചിത്രത്തില്‍ ഇല്ലാതിരുന്ന സീനുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് വണ്‍ ബൈ ടുവിന്റെ നിര്‍മ്മാതാവിന് നോട്ടീസ് അയച്ചത്. ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്ററിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ എ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തതിനാണ് നിര്‍മ്മാതാവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.  സിനിമാറ്റോഗ്രാഫ് ആക്ട് ലംഘിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. നിര്‍മ്മാതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും റീജീയണല്‍ സെന്‍സര്‍ ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞു.

ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയോ...?

ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയോ...?


മുംബൈ: ബച്ചന്‍ കുടുംബത്തിന്റെ രഹസ്യങ്ങള്‍ എന്നും മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിന്നീട് മുന്‍ വിശ്വ സുനദരി ഐശ്വര്യ കൂടി ആ കുടുംബത്തിലേക്ക് വന്നു കയറിയതോടെ മാധ്യമങ്ങളുടെ താത്പര്യം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയായോ എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ക്കിടയിലെ ചര്‍ച്ച.

ഏഴ് വര്‍ഷമായി ഐശ്വര്യ റായി - അഭിഷേക് ബച്ചന്‍ വിവാഹം കഴിഞ്ഞിട്ട്. അവര്‍ക്കിപ്പോള്‍ രണ്ടര വയസ്സുള്ള ഒരു സുന്ദരി പെണ്‍കുട്ടിയുമുണ്ട്- ആരാധ്യ. അതുകൊണ്ടൊക്കെ തന്നെ ഐശ്വര്യ വീണ്ടും ഗര്‍ഭിണിയായോ എന്ന് നോക്കി നടക്കുകയാണ് ചിലര്‍. സഹാറ സമയ് ആണ് ഇപ്പോള്‍ ഐശ്വര്യയുടെ ഗര്‍ഭത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

2007 ല്‍ ഐശ്വര്യ-അഭിഷേക് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം പല തവണ ഐശ്വര്യയെ മാധ്യമങ്ങള്‍ ഗര്‍ഭിണിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബച്ചന്‍ കുടുംബം എത്തിയിരുന്നു. അപ്പോള്‍ ഐശ്വര്യ പതിവിലും തടി കൂടിയതായി കാണപ്പെട്ടു എന്നാണ് മാധ്യമത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഐശ്വര്യ ഗര്‍ഭിണിയായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഇതുപോലെ പല വാര്‍ത്തകളും കണ്ട് പരിചയിച്ചവരാണ് ഐശ്വര്യ റായും ബച്ചന്‍ കുടുംബവും. അവര്‍ ഇതു കണ്ടൊന്നും കുലുങ്ങാന്‍ പോകുന്നില്ല. എന്തായാലും ഗര്‍ഭ വാര്‍ത്തയോട് ബച്ചന്‍ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

funny

ഒരു സ്ത്രീ വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടയില്‍ പോയി. അവിടെ കണ്ട വിശേഷപ്പെട്ട ഒരു തത്ത അവരെ വല്ലാതെ ആകര്‍ഷിച്ചു. അവരതിന്റെ വില അന്വേഷിച്ചു.
കടക്കാരന്‍: “ക്ഷമിയ്ക്കണം... വീട്ടിലേയ്ക്കല്ലേ. മറ്റേതെങ്കിലും പക്ഷിയെ നോക്കിക്കൊള്ളു..ഈ തത്ത ഒരു വേശ്യാ സ്ത്രീയുടെ വീട്ടില്‍ വളര്‍ന്നതാണ്. ചിലപ്പോള്‍ മോശമായ വല്ലതുമൊക്കെ പറഞ്ഞെന്നിരിയ്ക്കും..”
സ്ത്രീ: “സാരമില്ല എനിയ്ക്കതിനെ തന്നെ മതി”
അവര്‍ അതിനെ കൂടോടെ വീട്ടില്‍ കൊണ്ടുവന്നു. വീട്ടില്‍ കടന്ന പാടെ തത്ത പറഞ്ഞു: “പുതിയ വീട്.. പുതിയ ചേച്ച...ി...!”
അതുകേട്ട് അവര്‍ അമ്പരന്നു. എങ്കിലും സാരമില്ല, മോശമൊന്നുമില്ലല്ലോ.
വൈകുന്നേരം സ്കൂള്‍ വിട്ട് അവരുടെ പെണ്മക്കള്‍ വന്നപ്പോള്‍ തത്ത :
“പുതിയ വീട്.. പുതിയ ചേച്ചി.. പുതിയ പെമ്പിള്ളേര്‍..!”
ആ സ്ത്രീയും പെണ്‍കുട്ടികളും ഞെട്ടി. പിന്നെ ആലോചിച്ചപ്പോള്‍ അതില്‍ മോശമൊന്നുമില്ലല്ലോ. അവര്‍ തത്തയുടെ കാര്യം പറഞ്ഞ് പൊട്ടിച്ചിരിച്ചു.
കുറെ കഴിഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താവ് തോമാച്ചന്‍ വന്നു. അപ്പോള്‍ തത്ത:
“ഹായ് തോമാച്ചാ...കുറെ ആയല്ലോ കണ്ടിട്ട് ....:) !!!

ringmaster review new latest malayalam movie

റിങ് മാസ്റ്റര്‍ മഞ്ജുവാര്യരോടുള്ള പ്രതികാരം?


ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്റര്‍ മഞ്ജു വാര്യരോടുള്ള പ്രതികാരമാണെന്ന് ആരോപണം ഫേസ്ബുക്കിലും മറ്റ് ഇന്റര്‍നെറ്റ് സൈറ്റിലുകളിലും പടരുന്നു. ദിലീപിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ദ്വയാര്‍ത്ഥ കോമഡികള്‍ കുറവാണെങ്കിലും സിനിമ മുഴുവന്‍ മഞ്ജു വര്യര്‍ക്കുള്ള ഉപദേശമാണെന്നാണ് വിമര്‍ശര്‍ പറയുന്നത്. ദിലീപിന്റെ സ്ഥിരം ഹാസ്യരംഗങ്ങള്‍ പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത് കുടുംബബന്ധങ്ങളെ മാനിക്കാത്ത, സിനിമാ നടിയായ കാമുകിയെ സഹിക്കുന്ന ഒരു കാമുകനെയാണ്.


മഞ്ജു വാര്യരോട് പറയേണ്ട കാര്യങ്ങള്‍ക്കായി രണ്ടരമണിക്കൂര്‍ നീളുന്ന ഒരു സിനിമയെടുത്ത് പ്രേക്ഷകരെ കുടുംബ വഴക്കിന്റെ ഭാഗമാക്കിയതില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സ്‌കൂള്‍ പഠമനകാലത്ത് കലാപ്രതിഭയായ ഡയനാ എന്ന പെണ്‍കുട്ടി സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോകുന്നതിലൂടെയാണ് കഥ തുടരുന്നത്. സിനിമയിലെത്തുന്നതോടെ അവള്‍ കുടുംബ ബന്ധങ്ങളെ വലിച്ചെറിയുന്നു. സിനിമയിലെ പ്രശസ്തി അവളില്‍ മാറ്റമുണ്ടാക്കുകയും അവള്‍ വേറെ കാമുകനെ തേടിപ്പോകുകയും ചെയ്യുന്നു.


തുടര്‍ന്ന് പൂര്‍വ്വ കാമുകന്റെ വേഷമിട്ട ദിലീപ് ഡയനാ എന്ന അവളുടെ പേരില്‍ ഒരു പട്ടിയെ വാങ്ങി വളര്‍ത്തി അതിനെ പ്രശസ്തിയിലെത്തിക്കുന്നു. പട്ടിക്ക് പുരസ്‌കാരം ലഭിക്കുന്നതാണ് അവാസ രംഗം. വിചാരിച്ചാല്‍ ഏത് പട്ടിക്കും പ്രശസ്തിയിലെത്താം എന്നതാണ് സിനിമ നല്‍കുന്ന ഉപദേശം. ഹണി റോസാണ് ഡയാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.


'കുടുംബത്തില്‍ പറയാനുള്ളത് അവിടെ പറയണം. പാവം ഹണി റോസ് എന്ത് പിഴച്ചു, കാണികളെന്തു പിഴച്ചു' എന്ന്് റിങ് മാസ്റ്റര്‍ കണ്ടതിന് ശേഷം പ്രശസ്ത എഴുത്തുകാരനായ ശൈലന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു. ഞാന്‍ തനിച്ചല്ല, മീനൂട്ടി കൂടെ ഉണ്ടല്ലോ എന്ന ദിലൂപിന്റെ അഭിമുഖം വായിച്ചതിന് ശേഷം റിങ് മാസ്റ്റര്‍ കാണാന്‍ പോകുമ്പോള്‍ ഒരു അച്ഛനെന്ന നിലയില്‍ ദിലീപിനോട് അല്പം സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ചിത്രം കണ്ടു കഴിഞ്ഞ ശേഷം മുഷിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് ശൈലന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

 എന്തായാലും കുടുംബ വഴക്കില്‍ പേക്ഷകരെയും വലിച്ചിഴച്ചതിന് ദിലീപിനോട് കലിപ്പ് തീര്‍ക്കുകയാണ് ഫേസ്ബുക്ക് ലോകം.

Saturday, April 26, 2014

vaimoodipesum samsaram arogyathinu hanikaram movie review

പ്രേക്ഷകരും പറയുന്നു, ഷട്ടപ്പ്...


സംസാരം ആരോഗ്യത്തിന് ഹാനികരം
ദുല്‍ഖര്‍ സല്‍മാന്‍
നസ്‍റിയ
സിനിമ റിവ്യൂ
സമീപകാലത്ത് പ്രേക്ഷകര്‍ നേരിടുന്ന ദുരന്തങ്ങളില്‍ ഏറ്റവും പുതിയതാണ് നവാഗതനായ ബാലാജി മോഹന്‍ സംവിധാനം ചെയ്ത 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രം. ഈ സിനിമയെക്കുറിച്ച് വിസ്തരിച്ച് ഒന്നും പറയാനില്ല, അല്ലെങ്കില്‍ കൂടുതല്‍ മെനക്കെടുന്നില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍ ഈ സിനിമ തന്നെ ആരോഗ്യത്തിന് ഹാനികരം. പട്ടം പോലെ, സലാല മൊബൈല്‍സ് തുടങ്ങിയ തട്ടിക്കൂട്ട് സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന് വീണ്ടും തെരഞ്ഞെടുപ്പില്‍ പിഴച്ചു.

സമകാലീന പ്രശ്നങ്ങളല്ലെങ്കില്‍ കൂടി കൂറെ വിഷയങ്ങളും സന്ദേശങ്ങളും കുത്തിനിറച്ച അപക്വമായ ചലച്ചിത്ര പരീക്ഷണമായി പോയി ദുല്‍ഖറും നസ്‍റിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സംസാരം ആരോഗ്യത്തിന് ഹാനികരം. തേന്‍മല എന്ന ഗ്രാമത്തില്‍ പടര്‍ന്നുപിടിക്കുന്ന അപൂര്‍വരോഗം, ആളുകളുടെ സംസാരശേഷി പൂര്‍ണമായും ഒരു ദിവസം നഷ്ടമാകുന്നു. ഒരുപാട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരും വളരെ കുറച്ച് സംസാരിക്കുന്നവരും ഈ മഹാരോഗത്തെ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ വരിക്കുന്നു. ഊമപ്പനിയാണ് ചിത്രത്തിന്റെ പ്രമേയം. കേള്‍ക്കുമ്പോള്‍ പ്രമേയത്തിലെ കൌതുകവും ആകാംക്ഷയും അതിന്റെ അനന്തസാധ്യതകളും പ്രേക്ഷകനെ തീയറ്ററുകളിലേക്ക് ആകര്‍ഷിക്കുമെങ്കിലും കണ്ടിറങ്ങുമ്പോള്‍ ഇത്രത്തോളം വ്യത്യസ്തത മലയാളി താങ്ങില്ലെന്ന് പറയുന്നവരാണ് ഒട്ടുമിക്കവരും.  ഊമപ്പനി പടര്‍ന്നു പിടിക്കുന്നതോടെ തേന്‍മല വിട്ട് ആരും പുറത്ത് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിടുന്നു. പിന്നീട് സംസാരം നിരോധിക്കുന്ന വിചിത്രമായ ഉത്തരവും ആരോഗ്യവകുപ്പ് പുറത്തിറക്കുന്നു. തേന്‍മല എന്ന പ്രദേശം ഒറ്റപ്പെടുന്നതോടെ ഇവിടെ കുടുങ്ങുന്നത് ഷൂട്ടിങിനെത്തിയ സിനിമക്കാരും അവരെ തടയാനെത്തിയ മദ്യപാനികളുടെ അസോസിയേഷനും ആരോഗ്യമന്ത്രിയുമൊക്കെയാണ്. ഇവിടെയാണ് അരവിന്ദ് (ദുല്‍ഖര്‍ സല്‍മാന്‍) എന്ന ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ് ജീവനക്കാരനും ഡോ. അഞ്ജനയും(നസ്‌റിയ)യും താമസിക്കുന്നത്. രോഗം പടര്‍ന്നു പിടിക്കുന്നതോടെ ആശുപത്രിയില്‍ പരിശോധനക്കെത്തുമ്പോഴാണ് അരവിന്ദും അഞ്ജനയും പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ടുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ പറഞ്ഞുവക്കുന്നത്.

മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ സാഹസിക പരീക്ഷണ ചിത്രമായി വേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം. പക്ഷേ ഈ പരീക്ഷണം പ്രേക്ഷകനെ വെറുപ്പിക്കലിന്റെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‍ത്തുന്നുണ്ട്. സംസാരപ്രിയനാണ് ദുല്‍ഖര്‍ ചെയ്ത അരവിന്ദ് എന്ന കഥാപാത്രം. റേഡിയോ ജോക്കി എന്ന സ്വപ്നം കൊണ്ടുനടക്കുന്ന ചെറുപ്പക്കാരന്‍. സംസാരിച്ചാല്‍ ഏതു പ്രശ്നവും പരിഹരിക്കാമെന്നതാണ് എന്നതാണ് അരവിന്ദിന്റെ പക്ഷം. എന്നാല്‍ അത്രയൊന്നും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത അജ്ഞന, ഊമപ്പനിയും സംസാരത്തിനുള്ള നിരോധനവും അനുഗ്രഹമായാണ് കാണുന്നത്. അങ്ങനെ പലരുടെ വീക്ഷണകോണില്‍ നിന്നുള്ള കഥപറച്ചില്‍. ഊമപ്പനിയും രോഗം ഇടനിലക്കാരനാവുന്ന പ്രണയവും പിന്നെ ഡിജെ സ്റ്റൈല്‍ പ്രണയരാഗങ്ങളും രോഗങ്ങളും. ഒരു രോഗത്തിന്റെ കൂട്ടുപിടിച്ച് എന്തു പരീക്ഷണവുമാകാമെന്ന പാവം സംവിധായകന്റെ പാഴ് ശ്രമം.

ദുല്‍ഖര്‍ സല്‍മാനും നസ്‌റിയാ നസീമും നായികാ നായകന്‍മാരായി ഒന്നിച്ചഭിയിക്കുന്ന രണ്ടാമത്തെ ചിത്രം, ഒരു കാലത്ത് തമിഴ്‍ സൌന്ദര്യത്തിന്റെ മുഖമായിരുന്ന മധുബാല രണ്ടു ദശകത്തിനു ശേഷം മലയാളത്തില്‍ എത്തുന്നു, തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ്, വ്യത്യസ്തയ്ക്കു വേണ്ടിയൊരു പരീക്ഷണം ഇതൊക്കെ മാത്രമാണ് ഈ സിനിമയുടെ ആകെക്കൂടിയുള്ള പുതുമകള്‍. ഈ പുതുമകള്‍ മതിയെങ്കില്‍ സഹനശക്തിയുള്ള പ്രേക്ഷകര്‍ക്ക് സധൈര്യം ടിക്കറ്റെടുക്കാം. ഇല്ലെങ്കില്‍ ഡിവിഡി ഇറങ്ങുന്നതുവരെ കാത്തിരിക്കാം. വികലമായ കാര്‍ട്ടൂണ്‍ ശൈലി അനുകരണവും കൃത്രിമത്വവും അതിനാടകീയതയുമാണ് ഈ സിനിമയുടെ ആഖ്യാന സ്വഭാവം. സംസാരനിരോധനത്തിനു ശേഷം സൂപ്പര്‍താരത്തിന്റെ ഫാന്‍സുകാരും മദ്യപാനിസംഘവും തമ്മില്‍ അനുനയചര്‍ച്ചകള്‍ക്കിടെ ആംഗ്യഭാഷയില്‍ നടത്തുന്ന യുദ്ധമുണ്ട്, അസഹനീയം എന്നു മാത്രമേ ഇതേക്കുറിച്ച് പറയാനാവൂ. ആദ്യ പകുതി എങ്ങനെയെങ്കിലുമൊക്കെ തള്ളിനീക്കാമെങ്കില്‍ രണ്ടാം പകുതി കൂവിയും കോട്ടുവായിട്ടും ചവിട്ടിനീക്കേണ്ടിവരും. ഒരു സിനിമ ഇഷ്ടമാകാന്‍ 10 കാര്യങ്ങള്‍ ഉണ്ടാകുമെന്ന് സങ്കല്‍പ്പിച്ച് ഒരോ കാര്യത്തിനും ഓരോ മാര്‍ക്ക് വീതം നല്‍കുകയാണെങ്കില്‍ ഈ ചിത്രത്തിന് 1/10 മാര്‍ക്കില്‍ ഒതുക്കാം. ബാലാജി മോഹന്‍ എന്ന നവാഗത സംവിധായകനും ഇത്തരത്തിലാണ് ഇനിയുള്ള തെരഞ്ഞെടുപ്പുകളെങ്കില്‍ ദുല്‍ഖറിന്റെയും കരിയറിന് തികച്ചും ഹാനികരമാകും ഈ സിനിമ. ഊമപ്പനിയും പ്രണയപ്പനിയുമായി കഥയങ്ങനെ നീളുമ്പോള്‍ വരുംദിവസങ്ങളില്‍ കസേരകള്‍ മാത്രമാകും കാണികള്‍.

ആനക്കൊന്പ്;മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടി?

ആനക്കൊന്പ്;മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടി?


തിരുവനന്തപുരം: ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ സര്‍ക്കാര്‍ നിയമോപദേശം തേടിയത്രേ. മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടിയ്ക്ക് തടസമുണ്ടോയെന്നും ഇതിനായ് മുന്‍കൂര്‍ പ്രോസിനക്യൂഷന്‍ അനുമതി ആവശ്യമുണ്ടോയെന്നുമാണ് എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയതെന്നാണ് സൂചന.

 2011 ജൂലൈ 22 നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. മോഹന്‍ലാലിന് അനക്കൊമ്പ് സൂക്ഷിയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ടാിരുന്നില്ല. മറ്റ് രണ്ട് വ്യക്തികളുടെ പേരിലുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

കേസില്‍ നിയമോപദേശം ലഭിച്ചശേഷമാകും സര്‍ക്കാര്‍ കൂടുതല്‍ നടപടികളെടുക്കുക. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്ന് വനപരിസ്ഥിതി മന്ത്രിയായിരുന്നു കെബി ഗണേഷ് കുമാറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെക്കൂടാതെ മമ്മൂട്ടിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Friday, April 25, 2014

noora to love new malayalam moie mamta mohandas

മംമ്ത മോഹന്‍ദാസ് തെങ്ങില്‍ക്കയറും, തേങ്ങയിടും!

നടി മംമ്ത മോഹന്‍ദാസ് അത്യാവശ്യം ധൈര്യമുള്ള കൂട്ടത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടാംവട്ടവും ക്യാന്‍സര്‍ രോഗം ആക്രമണം നടത്തിയിട്ടും അതില്‍ നിന്നും മോചനം നേടി ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിരിക്കുന്ന മംമ്തയ്ക്ക് ധൈര്യമില്ലെന്ന് കേട്ടാലേ അതിശയിക്കേണ്ടതുള്ളു.

 പക്ഷേ ഒരു തെങ്ങില്‍ കയറി തേങ്ങയിടാനുള്ള പ്രാപ്തിയൊക്കെ മംമ്തയ്ക്ക് ഉണ്ടാവുമോ. ഉണ്ടെന്നേ പുറത്തുവന്നിരിക്കുന്ന പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും പറയുകയുള്ളു. മംമ്ത തെങ്ങില്‍ക്കയറി തേങ്ങയിടുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ടു നൂറാ വിത് ലൗ എന്ന ചിത്രത്തിന് വേണ്ടിയാണ് മംമ്ത തെങ്ങില്‍ കയറി തേങ്ങയിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ പുറത്തുവന്നിരിക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്. ബാബു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ചിത്രം മെയ് ഒന്നാം തീയതി തിയേറ്ററുകളിലെത്തും. മുകേഷ്, മാമുക്കോയ, നെടുമുടി വണു, കൃഷ് ജെ സത്താര്‍, നിയാസ്, രമേഷ് പിഷാരടി, കനിഹ, അര്‍ച്ചന കവി, അംബിക തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

mr fraud malayalam movie issue

ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ല


സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അഹങ്കാരിയാണെന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് സിനിമയ്ക്കല്ല ഉണ്ണികൃഷ്ണനാണെന്നും ലിബര്‍ട്ടി ബഷീര്‍. ഉണ്ണികൃഷ്ണന്‍ മാപ്പു പറയാതെ മിസ്റ്റര്‍ ഫ്രോഡ് കേരളത്തിലെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും ബഷീര്‍ വ്യക്തമാക്കി.

ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ നായകനായ ചിത്രം 'മിസ്റ്റര്‍ ഫ്രോഡ്' പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത്. ഇതോടെ മലയാളത്തില്‍ മറ്റൊരു തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കെട്ടിടം ഉത്ഘാടനം ചെയ്യുന്നത് തടയാന്‍ ഉണ്ണികൃഷ്ണന്‍ ശ്രമിച്ചുവെന്നാണ് ബഷീര്‍ ആരോപിക്കുന്നത്.

എന്നാല്‍ ചിത്രത്തെ വിലക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ മേയ് ഒന്നിനുശേഷം സിനിമാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാനാണ് ഫെഫ്കയുടെ തീരുമാനമെന്ന് സൂചനയുണ്ട്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നാണ് ഫെഫ്കയുടെ നിലപാട്. ഫെഫ്ക സമരവുമായി മുന്നോട്ടുപോയാല്‍ പിന്തുണയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

Thursday, April 24, 2014

amisha patel news


mangleesh malayalam movie

മമ്മൂക്കയുടെ മംഗ്ലീഷ് ബിരിയാണി


മംഗ്ലീഷ് എന്ന തന്‍റെ പുതിയ സിനിമയുടെ സെറ്റില്‍ മമ്മൂക്ക തനി പാചകക്കാരനായി. മെഗാസ്റ്റാറിന്‍റെ കൈ കൊണ്ടു വെച്ചു വിളന്പിക്കഴിക്കാനുള്ള ഭാഗ്യം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമുണ്ടായി. നല്ല അസ്സല് മട്ടണ്‍ ബിരിയാണി.

തീരപ്രദേശം പശ്ചാത്തലമാക്കിയെടുക്കുന്ന മംഗ്ലീഷില്‍ മമ്മൂട്ടി ഒരു മത്സ്യക്കച്ചവക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷ വശമിലെ്ലങ്കിലും ആ ഭാഷയോട് അടങ്ങാത്ത അഭിനിവേശമുള്ള ആളെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

ഇംഗ്ളീഷ് നടി കരോളിന്‍ ബെക്ക് ആണ് നായിക. റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്‌യുന്ന ചിത്രം കൂടിയാണിത്.

me fraoud new latest malayalam movie satalite rate record

മഴവില്‍ മനോരമ മിസ്റ്റര്‍ ഫ്രോഡ് വാങ്ങിയത് വന്‍തുകയ്ക്ക്


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഉണ്ണികൃഷ്ണന്‍ ഒട്ടേറെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ഒന്നും തന്നെ ഇതേവരെ പുറത്തുവിട്ടിട്ടില്ല.

ഇടക്കിടെ ഫേസ്ബുക്കിലൂടെ പുറത്തുവിടുന്ന മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ലുക്കുകള്‍ ആരാധകരില്‍ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ചിത്രം മെയ് 8നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട അണിയറക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും തേയറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രദര്‍ശനം തര്‍ക്കത്തിലാണെങ്കിലും മിസ്റ്റര്‍ ഫ്രോഡ് വമ്പന്‍ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 6.5 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. പ്രദര്‍ശനക്കാര്യം പ്രശ്‌നത്തിലായിരിക്കുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം എങ്ങനെ ഇത്രയും വലിയ തുകയ്ക്ക് വിറ്റുവെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മിസ്റ്റര്‍ ഫ്രോഡിന് വമ്പന്‍ സാറ്റലൈറ്റ് തുക കിട്ടിയെന്ന വാര്‍ത്ത പരക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ സിദ്ദിഖും പ്രധാന കഥാപാത്രമായി എത്തുന്നു.

വിജയ് ബാബു, പല്ലവി, മിയ ജോര്‍ജ്ജ്, മഞ്ജരി എന്നിവരെല്ലാം അഭിനയിക്കുന്ന ചിത്രത്തില്‍ ദേവ് ഗില്‍ ആണ് വില്ലനായി എത്തുന്നത്. ചിത്രത്തിന് തിയേറ്റര്‍ ഉടമകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Wednesday, April 23, 2014

റാണിയും ആദിയും വിവാഹം കഴിക്കാനുള്ള കാരണം

റാണിയും ആദിയും വിവാഹം കഴിക്കാനുള്ള കാരണം

മുംബൈ: ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയും സ്റ്റാര്‍ സംവിധായകന്‍ ആദിത്യ ചോപ്രയും തമ്മിലുള്ള അടുപ്പം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ഇവരെ പെട്ടെന്ന് കല്യാണം കഴിപ്പിക്കാനുള്ള കാരണം എന്താണെന്നറിയാമോ....?

ബോളിവുഡില്‍ ഇതു സംബന്ധിച്ച് കഥകള്‍ പലതും പരക്കുന്നുണ്ട്. ആദിത്യ ചോപ്രയുടെ ആദ്യ വിവാഹം വേര്‍പെടുത്താന്‍ കാലതാമസം എടുത്തുന്നു എന്നതാണ് അതില്‍ ഒന്ന്. റാണി മുഖര്‍ജിയുടെ അച്ഛന്റെ ഇമോഷണല്‍ ബ്ലാക്ക് മെയ്‌ലിങ് ആണെന്നും പറയുന്നു. രണ്ടാമത് പറഞ്ഞതിനാണ് സാധ്യതയെന്നും വാർത്തകളുണ്ട്.

 റാണി മുഖര്‍ജിയുടെ അച്ഛന്‍ രാം മുഖര്‍ജി പേസ് മേക്കര്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നയാളാണ്. ഇദ്ദേഹത്തിന് പെട്ടെന്ന് വയ്യാതായി. ആശുപത്രിയിലായി. മരിക്കുന്നതിന് മുമ്പ് തന്റെ മകളുടെ വിവാഹം നടന്നുകാണാന്‍ ആഗ്രഹമുണ്ടെന്ന് മുഖര്‍ജി ആദിത്യ ചോപ്രയോട് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഇതോടെ ആദിത്യ വാക്കുകൊടുക്കുകയും ചെയ്തുവത്രെ. ഏപ്രില്‍ 18 വെള്ളിയാഴ്ച രാതിയാണ് മുഖര്‍ജി കുടുംബവും ചോപ്ര കുടുംബവും കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിച്ചത്.

അങ്ങനെയെങ്കില്‍ ചടങ്ങുകള്‍ ഇറ്റലിയില്‍ വച്ച് നടത്താനും തീരുമാനിച്ചു. പ്രധാനപ്പെട്ട കുടുംബാംഗങ്ങളെല്ലാം ശനിയാഴ്ച തന്നെ ഇറ്റലിയിലേക്ക് വിമാനം കയറി. അന്ന് രാത്രി തന്നെ കരണ്‍ ജോഹറും ഇറ്റലിയിലേക്ക് പറന്നു. വരനും വധുവും വീട്ടുകാരും മാത്രം പോരല്ലോ കല്യാണത്തിന്. അതിനാല്‍ ഒരു പൂജാരിയേയും കൊണ്ടാണ് ഇവര്‍ പോയത്. അങ്ങനെ ബംഗാളി ആചാരപ്രകാരം ഇറ്റലിയില്‍ വച്ച് വിവാഹം നടന്നു.

മഠത്തില്‍ ചെലവഴിയ്ക്കാതെ 333കോടി വിദേശഫണ്ട്

മഠത്തില്‍ ചെലവഴിയ്ക്കാതെ 333കോടി വിദേശഫണ്ട്


 തിരുവനന്തപുരം: അമതൃതാനന്ദമയി മഠത്തിലെ വിദേശ ഫണ്ട് വിനിയോഗത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി. വിദേശ ഫണ്ട് വിനിയോഗത്തെക്കുറിച്ച മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് പരിശോധനയ്ക്ക് വഴിവച്ചത്. വിദേശ ഫണ്ട് മഠത്തിന് ഏറ്റവും അധികം ലഭിയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്. മഠത്തിനെതിരെ രാജ്യത്ത് ഉയര്‍ന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ബെല്‍ജിയന്‍ എംബസി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് അയച്ചിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പരിശോധന നടത്തുന്നത് 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 333 കോടിയിലധികം രൂപയാണ് വിദേശ സംഭാവന അക്കൗണ്ടില്‍ വിനിയോഗിയ്ക്കാതെ കിടക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മഠത്തിന് അനുവദിച്ചിട്ടുള്ള രജിസ്‌ടേഷന്‍ നമ്പര്‍ 052930183 ആണ്. മാതാ അമൃതാതനന്ദമയി മഠം, അമൃതപുരി, കൊല്ലം-695525 എന്നതാണ് അംഗീകൃത വിലാസം. ധനലക്ഷ്മി ബാങ്കിന്റെ കൊച്ചി ശാഖയിലുള്ള അക്കൗണ്ട് നമ്പര് 2.1.50091 എന്ന അക്കൗണ്ട് രജിസ്‌ട്രേഷന്‍ നമ്പരുമായാണ് ബന്ധപ്പെടുത്തിയിരിയ്ക്കുന്നത്.

2012-13 വര്‍ഷത്തില്‍ അക്കൗണ്ടിലേക്ക് വിദേശ സാമ്പത്തിക സഹായമായി ലഭിച്ച തുക 70,22,98,293.06 രൂപയാണ്. 2012 ല്‍ ലഭിച്ച തുകയില്‍ ബാക്കി ഉണ്ടായിരുന്ന 314, 99,70,462.06 രൂപ അടക്കം 385,22,68,695.12 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ആ വര്‍ഷം ചെലവിട്ട 51,42,83,818.22 രൂപയ്ക്ക് ശേഷം മഠത്തിന്റെ കൈവശം 333,79,84,876.90 രൂപ ബാക്കി.

വിദേശ സാമ്പത്തിക സഹായമായി ലഭിയ്ക്കുന്ന തുകയില്‍ അധികം പണവും ചെലവഴിയ്ക്കാതെ തന്നെ ബാക്കി നില്‍ക്കുന്നതയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ ആത്മകഥയില്‍ മഠത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് വിവാദങ്ങളുടെ ശ്കതികൂട്ടിയത്.

സ്ത്രീകളോട് അശ്ലീലചേഷ്ട;സീരിയല്‍ നടന്‍ അറസ്റ്റില്‍


സ്ത്രീകളോട് അശ്ലീലചേഷ്ട;സീരിയല്‍ നടന്‍ അറസ്റ്റില്‍


തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ട കാണിച്ച സിനിമ സീരിയല്‍ താരം മണികണ്ഠന്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി തൃപ്രയാര്‍ ആല്‍മാവ് ഭാഗത്താണ് സംഭവം. മീടുകള്‍ക്ക് മുന്നിലെത്തി സ്ത്രീകളെ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിയ്ക്കുകയായിരുന്നു മണികണ്ഠന്‍.

 നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിയ്ക്കുകയായികുന്നു. ഇതിന് മുമ്പും ഒട്ടേറെ തവണ ഇത്തരം സംഭവങ്ങളില്‍ ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
സീരിയലുകളില്‍ വൃദ്ധന്റെ വേഷം കൈകാര്യം ചെയ്തിരുന്ന മണികണ്ഠന്‍ മലയാളികള്‍കക് സുപരിചിതനാണ്. തിരുവവന്തപുരത്ത് പിഎംജിയില്‍ വനിത ഹോസ്റ്റലിന്റെ മതിലില്‍ പൂര്‍ണ നഗ്നനായി നിന്നതിനും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പലതവണ ഇയാള്‍ ഹോസ്റ്റലില്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു

കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റലിലും ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അശ്ലീല ചേഷ്ടകള്‍ കാണിയ്ക്കുകയും ചെയ്തിരുന്നു. തൃപ്രയാറില്‍ നിന്നും പൊലീസ് കസ്റ്റഡിയിലായ മണികണ്ഠനെ ജാമ്യത്തില്‍ വിട്ടയച്ചു

സഞ്ജു സാംസന്റെ അച്ഛനെ പോലീസ് സ്റ്റേഷനിൽ അപമാനിച്ചു

സഞ്ജു സാംസന്റെ അച്ഛനെ പോലീസ് സ്റ്റേഷനിൽ അപമാനിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സൂപ്പര്‍ ക്രിക്കറ്റ് താരമായ സഞ്ജു വി സാംസന്റെ അച്ഛനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ് ഐ അപമാനിച്ചതായി പരാതി. സഞ്ജു സാംസന് കളിച്ചു കിട്ടിയ ട്രോഫികള്‍ വെറും ആക്രിയല്ലേ എന്ന് ചോദിച്ചാണ് വിഴിഞ്ഞം സ്‌റ്റേഷനിലെ എസ് ഐ സഞ്ജുവിന്റെ അച്ഛന്‍ സാംസണെ അപമാനിച്ചത്.

ഏപ്രില്‍ പത്തിന് സഞ്ജുവിന്റെ വിഴിഞ്ഞത്തുള്ള വീട്ടില്‍ മോഷണം നടന്നിരുന്നു. ഐ പി എല്ലിലെ യുവതാരം, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മാന്‍ ഓഫ് ദ മാച്ച് തുടങ്ങി സഞ്ജു ഐ പി എല്ലില്‍ കളിച്ചു നേടിയ പ്രധാനപ്പെട്ട ട്രോഫികള്‍ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. ഈ കേസിന്റെ കാര്യത്തിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാംസനെ എസ് ഐ അപമാനിച്ചത്. സഞ്ജുവിന്റെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് വിഴിഞ്ഞത്തുള്ള വീട്ടില്‍ മോഷണം നടന്നത്. ജനലുകള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു.

വീട് ആക്രമിച്ച് അലങ്കോലമാക്കിയ ഇവര്‍ സഞ്ജു കളിച്ചുനേടിയ ട്രോഫികള്‍ പലതും തകര്‍ക്കുകയും കുറെയെണ്ണം കടത്തിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. ഐ പി എല്ലിന്റെ ഏഴാം സീസണില് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ അര്‍ദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു സഞ്ജു. രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ മികവുകള്‍ തേച്ച് മിനുക്കിയ സഞ്ജുവിനെ ഇത്തവണ രാജസ്ഥാന്‍ നാല് കോടി രൂപയ്ക്കാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.

mr fraud malayalam movie

സംവിധായകനുമായി വഴക്ക്: മിസ്റ്റര്‍ഫ്രോഡിന് വിലക്ക്


തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും മിസ്റ്റര്‍ ഫ്രോഡിലൂടെ വില്ലനായി എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പ്രതീക്ഷയ്ക്ക് ഭംഗംവരുന്നു. നിശ്ചയിച്ച തിയ്യതിയില്‍ മിസ്റ്റര്‍ ഫ്രോഡ് തിയേറ്ററിലെത്തും എന്ന കാര്യത്തില്‍ ഉറപ്പില്ല. ചിത്രത്തിന് തിയേറ്റര്‍ ഉടമകളുടെ വിലക്ക്.


സംവിധായകന്‍ ബി ഉണ്ണികൃഷ്ണനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. മെയ് എട്ടിന് ചിത്രം തിയേറ്ററിലെത്തിയ്ക്കും എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇനി ഈ തര്‍ക്കത്തിന് പരിഹാരം കണ്ടാലേ ചിത്രം തിയേറ്ററിലെത്തുള്ളൂ എന്ന അവസ്ഥായണിപ്പോള്‍. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ സിദ്ദിഖാണ് മറ്റൊരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ബോളിവുഡ് താരം ദേവ് ഗില്‍, പല്ലവി, മിയ ജോര്‍ജ്, മഞ്ജരി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്തായാലും വിലക്കിനെതിരെ ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സംവിധായകനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ പക്ഷം. മെയ് എട്ടിനകം എങ്ങനെയും പ്രശ്‌നങ്ങല്‍ പരിഹരിച്ച് ചിത്രം തിയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണിവര്‍

Tuesday, April 22, 2014

mr fraud new latest malayalam movie

കീബോര്‍ഡ് വായിയ്ക്കുന്ന മിസ്റ്റര്‍ ഫ്രോഡ്


ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡിനായി കാത്തിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആരാധകരെല്ലാം. എന്തൊക്കേയോ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഇതുവരെ ഉണ്ണികൃഷ്ണനോ മോഹന്‍ലാലോ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.

ലാല്‍ വ്യത്യസ്തമായ ലുക്കില്‍ എത്തുന്ന ചിത്രം ഒരു മോഷണവുമായി ബന്ധപ്പെട്ട കഥയാണെന്നും മോഹന്‍ലാല്‍ ചെയ്യുന്നത് ഒരു മോഷ്ടാവായ കഥാപാത്രത്തെയാണെന്നും മറ്റുമാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്തായാലും ഫ്രോഡിനെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുകയാണ്.
കീബോര്‍ഡ് വായിയ്ക്കുന്ന മിസ്റ്റര്‍ ഫ്രോഡ്

കഴിഞ്ഞ ദിവസം ബി ഉണ്ണികൃഷ്ണന്‍ പുറത്തുവിട്ട ഫ്രോഡിന്റെ പുതിയ ചിത്രം തകര്‍പ്പനാണ്. ചിത്രത്തില്‍ കീബോര്‍ഡ് വായിയ്ക്കുന്ന ലാലിനെയാണ് കാണാന്‍ കഴിയുക, പിന്നിലായി പാടുകയും ആടുകയും ചെയ്യുന്ന സംഘത്തെയും കാണാം. ഫ്രോഡിന്റെ മറ്റൊരു മുഖം എന്ന കുറിപ്പോടെയാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

കറുത്ത കോട്ടണിഞ്ഞ് വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും താടിയുമെല്ലാമായിട്ടാണ് ലാലിനെ ചിത്രത്തില്‍ കാണാന്‍ കഴിയുക. എന്തായാലും ഒരു തട്ടുപൊളിപ്പന്‍ ഗാനത്തിന്റെ രംഗമാണിതെന്നകാര്യത്തില്‍ സംശയമില്ല.
ഈ ചിത്രത്തിന് മുമ്പ് ഫ്രോഡിന്റെ മറ്റൊരു ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലും വിജയ് ബാബുവും ചിത്രത്തിലെ ഒരു നായികയായ മഞ്ജരി ഫദ്‌നിസും ഒന്നിച്ചുള്ള ചിത്രമായിരുന്നു ഇത്. ഫേസ്ബുക്കില്‍ മുപ്പത്തിനാലായിരത്തില്‍പ്പരം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിലെ ലാലിന്റെ ലുക്കും വ്യത്യസ്തമാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും ആരാധകര്‍ക്ക് നന്നായി ആഘോഷിയ്ക്കാനുള്ള വകയുമായിട്ടാണ് ഫ്രോഡ് വരുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

നസ്രിയയെ വെല്ലാന്‍ ആരുണ്ട്?

നസ്രിയയെ വെല്ലാന്‍ ആരുണ്ട്?


യുവനടി നസ്രിയ നസീം സകല ഹൃദയങ്ങളും കീഴടക്കുകയാണോ, ബാലതാരമായും അവതാരകയായും എത്തി ഇപ്പോള്‍ നായികയായി വിലസിനടക്കുന്ന താരത്തെ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. നസ്രിയയുടെ ഫേസ്ബുക്ക് പേജ് എടുത്തുനോക്കിയാല്‍

ഇക്കാര്യം മനസിലാകും. നസ്രിയയുടെ പേജിന്റെ ലൈക്ക് കുത്തനെ ഉയരുകയാണ്.

 അധികം താമസിയാതെ നസ്രിയയുടെ പേജിന്റെ ലൈക്ക് 50ലക്ഷത്തിലെത്തും. ഇപ്പോള്‍ ഈ പേജിന്റെ ലൈക്ക് 4,920,623 ആണ്. നസ്രിയ ഫേസ്ബുക്ക് പേജ് തുടങ്ങിയ കാലം മുതല്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെ വരെ ലൈക്കിന്റെ

കാര്യത്തില്‍ പിന്നിലാക്കിയിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേജുക്കള്‍ ഒരുലക്ഷം ലൈക്കില്‍ എത്തുന്നതിന് മുമ്പേ നസ്രിയ ആ നേട്ടം സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ പേജുമായി മത്സരിച്ചാണ് നസ്രിയ ഇക്കാര്യത്തില്‍ ഒന്നാം

സ്ഥാനക്കാരിയായത്. മോഹന്‍ലാലിന്റെ പേജിന് ഇപ്പോഴുള്ള ലൈക്ക് 2,252,665ഉം മമ്മൂട്ടിയുടേത് 2,132,242ഉം ആണ്.

അതേസമയം നസ്രിയ നസീമിന്റെ പ്രതിശ്രുത വരന്‍ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിന് 1,405,024 ലൈക്കുകളാണ് ഉള്ളത്. എന്തായാലും ഇപ്പോള്‍ മലയാളതാരങ്ങളില്‍ ഫേസ്ബുക്ക് പേജ് ലൈക്കിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍

നില്‍ക്കുന്ന നസ്രിയ തന്നെ. മഞ്ജുവാര്യര്‍ പോലും നസ്രിയയ്ക്ക് പിന്നിലാണ്. 1,915,474 ലൈക്കുകളാണ് മഞ്ജുവിന്റെ പേജിനുള്ളത്. ഫഹദ് ഫാസിലുമായുള്ള വിവാഹം നിശ്ചയിച്ചതോടെ നസ്രിയയുടെ പേജിന്റെ ലൈക്കുകളില്‍ കാര്യമാ

വര്‍ധനയുണ്ടായിട്ടുണ്ട്. നസ്രിയ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും, സ്റ്റാറ്റസുകള്‍ക്കുമെല്ലാം കൂറ്റന്‍ ലൈക്കുകളാണ് ലഭിയ്ക്കുന്നത്.

എന്തായാലും സിനിമയിലെന്ന പോലെ ഫേസ്ബുക്കിലും നസ്രിയ ജൈത്രയാത്ര തുടരുകതന്നെയാണ്.

റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി

റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി


ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായി. ഏപ്രില്‍ 21-ന് രാത്രി ഇറ്റലിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

യാഷ് രാജ് ഫിലിംസ് ഇറക്കിയ പത്രക്കുറിപ്പലിാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

വിവാഹം സംബന്ധിച്ച് റാണി മുഖര്‍ജിയും പത്രക്കുറിപ്പിറക്കി. തനിക്കൊപ്പം നിന്ന ആരാധകരോട് നന്ദിയുണ്ടെന്നും യാഷ് ചോപ്രയെ ഇൗ അവസരത്തില്‍ താന്‍ ഒാര്‍ക്കുന്നുവെന്നും റാണിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

200 നില, ഉയരം ഒരു കിലോമീറ്റര്‍, ചെലവ് 7200 കോടി

200 നില, ഉയരം ഒരു കിലോമീറ്റര്‍, ചെലവ് 7200 കോടി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ



ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ ഉയരുന്നു. 3280 അടി (ഒരു കിലോമീറ്റര്‍) ഉയരമുള്ള അംബരച്ചുംബി ചുവന്ന കടലിനഭിമുഖമായി ജിദ്ദയിലാണ് ഉയരുക. 2716 അടി(827 മീറ്റര്‍) ഉയരമുള്ള ബുര്‍ജ് ഖലീഫയാണ് നിലവില്‍ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ലോക റെക്കോഡ് നേടിയിരിക്കുന്നത്.

കിംഗ്ഡം ടവര്‍ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തിന് അടുത്തയാഴ്ച പണി തുടങ്ങും. 123 കോടി ഡോളര്‍ (ഏകദേശം 7257 കോടി രൂപ)യാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. 200 നിലകളുള്ള ഈ കെട്ടിടം പണിയാന്‍ 57 ലക്ഷം ചതുരശ്ര അടി കോണ്‍ക്രീറ്റും 80,000 ടണ്‍ ഉരുക്കും വേണ്ടിവരും.

കടല്‍ തീരത്താണ് നിര്‍മാണം എന്നതിനാല്‍ വളരെയധികം പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമെന്നു കരുതുന്നു. ഉപ്പുകാറ്റ് മൂലം കെട്ടിടത്തിന്റെ ഉരുക്ക് ഭാഗങ്ങള്‍ തുരുമ്പെടുത്ത് ബലം നഷടപ്പെടുന്നത് ഒഴിവാക്കാന്‍ 60 മീറ്റര്‍ ആഴത്തിലാണ് അസ്ഥിവാരം പണിയുന്നത്. ഇതിനായി കെട്ടിടം പണിയുടെ കണ്‍സള്‍ട്ടന്റായ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി സര്‍വീസ് പലതരം കോണ്‍ക്രീറ്റുകള്‍ പരീക്ഷിക്കുന്നുണ്ട്.

കടലില്‍ നിന്നുള്ള കനത്ത കാറ്റും കെട്ടിടത്തിന് ഹാനികരമാണ്. കാറ്റു മൂലമുള്ള കുഴപ്പം തടയാന്‍ കെട്ടിടം നിരന്തരമായി രൂപം മാറിക്കൊണ്ടിക്കും. ഈ രൂപമാറ്റം മൂലം കാറ്റ് കെട്ടിടാത്തെ ഏശാതെ പോകുമെന്നതാണു നിഗമനമെന്ന് പ്രധാന ആര്‍ക്കിടെക്ടുകളായ ആഡ്രിയാന്‍ സ്മിത്ത് പ്ലസ് ഗോര്‍ഡന്‍ ഗില്‍ ആര്‍ക്കിടെക്ചറിന്റെ പാര്‍ട്ണറായ ഗോര്‍ഡന്‍ ഗില്‍ പറഞ്ഞു.

മുകള്‍ നിലകളിലേക്ക് കോണ്‍ക്രീറ്റ് എത്തിക്കുന്നതും വെല്ലുവിളിയാണ്. പൈപ്പ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുകളിലെത്തിക്കാനാണ് ആലോചന.

ഗ്യാങ്സ്റ്റര്‍ ദൃശ്യത്തെ കടത്തിവെട്ടുമെന്ന് വ്യാജ പ്രചരണം

ഗ്യാങ്സ്റ്റര്‍ ദൃശ്യത്തെ കടത്തിവെട്ടുമെന്ന് വ്യാജ പ്രചരണം

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ വിഷുചിത്രം ഗ്യാങ്സ്റ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തെ കടത്തിവെട്ടുമെന്ന് പ്രചരണം. ചില വെബ്‌സൈറ്റുകള്‍ ഇതിനെ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുകയും ചില പ്രെമോഷന്‍

ലിങ്കുകള്‍ ഇതുസംബന്ധിച്ച് പരക്കുകയും ചെയ്യുന്നുണ്ട്. തന്റെ കരിയറില്‍ ഏറ്റവും അധികം വിമര്‍ശനം ആഷിക് അബു ഏറ്റുവാങ്ങിയ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ആദ്യദിനം കഴിഞ്ഞപ്പോള്‍ തന്നെ ഗ്യാങ്സ്റ്ററിന് തിയേറ്ററില്‍ മോശമായ പ്രതികരണമാണ്

ലഭിച്ചത്. റിലീസ് ചെയ്ത ചില തീയറ്ററില്‍ നിന്നു ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം മാറിയിട്ടും ഉണ്ട്.എന്നാല്‍ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയിലും സിനിമ കളക്ഷന്‍ റെക്കോര്‍ഡ് കടക്കുമെന്നാണ് പ്രചരണം.

സിനിമയുമായി ബന്ധപ്പെട്ട് പുലബന്ധമില്ലാത്തവരാകാം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്ന് തിയറ്റേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആദ്യദിനം ആറ്കോടി രൂപ, രണ്ടാം ദിനം, നാല് കോറ്റി രൂപയോളം, മൂന്നാം ദിനം നാലര കോടി

രൂപ എന്നിങ്ങനെ ഗ്യാങ്സ്റ്റര്‍ നേടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. കൈരളിയില്‍ നിന്നും ലഭിച്ച സാറ്റ്‌ലൈറ്റ് റൈറ്റ് കൂടിയായപ്പോള്‍ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ ഗ്യാങ്സ്റ്റര്‍ 19 കോടി രൂപ നേടിയെന്നും, ഇങ്ങനെ പോയാല്‍ രണ്ടാം

വാരത്തില്‍ ദൃശ്യത്തെ കടത്തിവെട്ടുമെന്നുമാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഗ്യാങ്സ്റ്ററിന്റെ കാര്യം പരിതാപകരമാണെന്നും, തിയേറ്ററുകളില്‍ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നും ഉള്ളതാണ് സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍. ലക്ഷങ്ങളുടെ കണക്കുകള്‍ ചിലപ്പോള്‍ കോടികളാക്കി ഇവര്‍ പ്രചരിപ്പിക്കുന്നതാകുമെന്നും

ആരോപണമുണ്ട്. കൈരളിക്ക് സാറ്റ്‌ലൈറ്റ് നല്‍കിയെങ്കിലും മമ്മൂട്ടി ചെയര്‍മാന്‍ ആയിരിക്കുന്നതിനാല്‍ ഒരു അഡ്വാന്‍സ് തുകമാത്രമാണ് ഗ്യാങ്സ്റ്ററിന്റെ നിര്‍മ്മാതക്കള്‍ക്ക് ലഭിച്ചതെന്നും പറയുന്നു. 100 ദിവസത്തോളം കേരളത്തില്‍ ഹൗസ് ഫുള്ളായി

ഓടിയ ദൃശ്യം നേടിയത് 50 കോടിയില്‍ അധികം രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. ആ കണക്കുകളോട് ഗ്യാങ്സ്റ്ററിന്റെ കണക്കുകളെ താരതമ്യപ്പെടുത്തുന്നത് ഏതെങ്കിലും ഭ്രാന്തന്‍ ആരാധകരായിരിക്കുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്

Monday, April 21, 2014

ഹാര്‍ട്ട് അറ്റാക്ക്, അസാധാരണ ലക്ഷണങ്ങള്‍!!

ഹാര്‍ട്ട് അറ്റാക്ക്, അസാധാരണ ലക്ഷണങ്ങള്‍!!

നെഞ്ചിന്‍െറ മധ്യഭാഗത്തോ വാരിയെല്ലിന് പിന്‍വശത്തോ കടുത്ത വേദന അനുഭവപ്പെട്ടാല്‍ ഹാര്‍ട്ട്അറ്റാക്കിനെ പേടിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഇത് പലപ്പോഴും അസിഡിറ്റി മൂലമുള്ള നെഞ്ചെരിച്ചില്‍ ആകാനിടയുണ്ടെന്ന് മുംബൈയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. അജയ് ചൗരസ്യ പറയുന്നു.

എന്നാല്‍ നാം നിസാരമായി എടുക്കാറുള്ള ചിലവയാകട്ടെ, ഹൃദയാഘാത ലക്ഷണങ്ങളുമാകാം. ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും ഹൃദയാഘാതത്തിനു മുന്‍പ് ശരീരം പ്രകടിപ്പിയ്ക്കുന്ന ചില അസാധാരണ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

പതിവായ ഏമ്പക്കം

ഏമ്പക്കവും പുളിച്ചുതികട്ടലും, പ്രത്യേകിച്ച് നടക്കുമ്പോള്‍ ഉണ്ടാകുന്നത് ഭക്ഷണം വയറിന് പിടിക്കാത്തത് മൂലമാണെന്നാണ് ഭൂരിപക്ഷമാളുകളും കരുതുക. എന്നാല്‍ ഇത് ഹൃദ്രോഗത്തിന്‍െറ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയാഘാതത്തിന് മുന്നോടിയായി ആമാശയത്തിലും വയറിലുമെല്ലാം രക്തം പുനര്‍വിന്യസിക്കപ്പെടുന്നത് മൂലവും ഏമ്പക്കം ഉണ്ടാകാം.

പല്ലുകളിലും മോണകളിലും വേദന 

പല്ലുകള്‍ക്കോ മോണകള്‍ക്കോ രോഗമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാന്‍ രണ്ടിരട്ടി സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോണരോഗമുണ്ടാക്കുന്ന അതേ ബാക്ടീരിയയാണ് ശരീരത്തിനുള്ളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതും രക്ത കുഴലുകള്‍ നശിപ്പിക്കുന്നതും. ഇതു വഴി ഹൃദയത്തിലെ വേദന താടിയെല്ലില്‍ വരെ അനുഭവപ്പെടുന്നു.



കിടപ്പറയിലെ മോശം പ്രകടനം

 ഹൃദയാരോഗ്യത്തിലെ പ്രശ്നത്തിനൊപ്പം രക്തത്തിലെ അധിക കൊഴുപ്പും പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമെല്ലാം കിടപ്പറയിലെ പ്രകടനത്തെ ബാധിക്കും. ലിംഗോദ്ധാരണം നിലനിര്‍ത്താനാകാത്ത അവസ്ഥയുണ്ടെങ്കില്‍ ഹൃദ്രോഗം സംശയിക്കാം. ലിംഗത്തിലേക്ക് രക്തം ഇരച്ചുകയറുമ്പോള്‍ ആണ് ഉദ്ധാരണം ഉണ്ടാകുന്നത്. ധമനികളിലെ ആവരണം മൂലമുണ്ടാകുന്ന തടസം മൂലം രക്ത പ്രവാഹം കുറയുന്നത് മൂലമാണ് ഉദ്ധാരണത്തില്‍ തടസം നേരിടുന്നത്.



പതിവായ ക്ഷീണം 

നടക്കുമ്പോഴും ഗോവണി കയറുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കാര്‍ഡിയോളജിസ്റ്റിനെ സന്ദര്‍ശിക്കുക. ഹൃദയത്തില്‍ നിന്ന് രക്തപ്രവാഹം കുറയുമ്പോഴാണ് ക്ഷീണം അനുഭവപ്പെടുക.



ഭക്ഷണത്തിന് ശേഷം നെഞ്ച് വേദനയുണ്ടാവുക 

ദഹനത്തെ സഹായിക്കാന്‍ ഭക്ഷണത്തിന് ശേഷം ആമാശയത്തിലേക്ക് കൂടുതലായി രക്തം പമ്പ് ചെയ്യപ്പെടും. ഈ സമയം ധമനികളില്‍ തടസമുണ്ടെങ്കില്‍ വേദന അനുഭവപ്പെടും.



വര്‍ധിച്ച വിയര്‍പ്പും ഹൃദയമിടിപ്പും 

വര്‍ധിച്ച ഹൃദയമിടിപ്പും വിയര്‍പ്പും ഹൃദയസ്പന്ദനത്തിലെ അസ്വാഭാവികതയെയാണ് കാണിക്കുന്നത്.



ബോധം നഷ്ടപ്പെടുക 

തലകറക്കം, ബോധം നഷ്ടപ്പെടല്‍, ശ്വാസം ലഭിക്കാത്ത അവസ്ഥ തുടങ്ങിയവയും ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹ രോഗികള്‍ക്കും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.



സാധാരണ അടയാളങ്ങള്‍


 നെഞ്ചിലും ഇടതുകൈയിലും വേദന അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഹൃദയത്തിനും ഇടതുകരത്തിനും ഒരേ ധമനികളാണ് രക്തം വിതരണം ചെയ്യുന്നത്.

പേരുമാറ്റുന്നു; നോകിയ ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍



പേരുമാറ്റുന്നു; നോകിയ ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍
സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ജനപ്രിയ മൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായ നോകിയ മൊബൈല്‍ പേരുമാറ്റുന്നു. മൈക്രോ സോഫ്റ്റ് മൊബൈല്‍ എന്നായിരിക്കും ഇനി നോകിയ അറിയപ്പെടുക. നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് പേരുമാറ്റം. ഏപ്രില്‍ അവസാനത്തോടെ നോകിയ-മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. ഇതിനുശേഷമായിരിക്കും പേരുമാറ്റം നിലവില്‍ വരിക.

720 കോടി ഡോളറിന്റെ(48,000 കോടി രൂപ)ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായി നോകിയ എന്ന ബ്രാന്‍ഡ് നെയിം അടുത്ത 10 വര്‍ഷത്തക്കുകൂടി ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ നോകിയയുടെ സ്വന്തം മൊബൈല്‍ പേറ്റന്റുകളും ലൈസന്‍സിലുള്ള പേറ്റന്റുകളും മൈക്രോസോഫ്റ്റിന് സ്വന്തമാവും. നോകിയയുടെ ജനപ്രിയ മോഡലുകളായ ലൂമിയ, ആശ ബ്രാന്‍ഡുകളുടെ പേര് ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റിനാണ്.

സ്മാര്‍ട്ട് ഫോണുകള്‍ വന്നതോടെ സാംസംഗ്, ആപ്പിള്‍ തുടങ്ങിയവയ്ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ നോകിയ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം 2.55 ലക്ഷം കോടി രൂപ വിറ്റുവരവില്‍ 26,350 കോടിരൂപ നഷ്ടമാണു കമ്പനിക്കുണ്ടായത്. ലോക മൊബൈല്‍ ഫോണ്‍ വിപണിയുടെ 40 ശതമാനം വരെ ഒരുകാലത്തു സ്വന്തമാക്കിയിരുന്ന നോകിയയ്ക്ക് പക്ഷെ സ്മാര്‍ട്ട് ഫോണ്‍ വാഴ്ചയില്‍ അടിതെറ്റുകയായിരുന്നു.

മികച്ച ഗായകനുള്ള പുരസ്‌കാരം നല്‍കിയത് ആളുമാറി..!!

മികച്ച ഗായകനുള്ള പുരസ്‌കാരം നല്‍കിയത് ആളുമാറി..!!



സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി പുതിയ വിവാദം . മികച്ച ഗായകനുള്ള പുരസ്‌കാരം ആളുമാറിയാണ് നല്‍കിയതെന്ന് പരാതി .

ഒറീസയിലെ ഗാനത്തിന് കാര്‍ത്തിക്കിനാണ് മികച്ച ഗായകനുള്ള പുരസ്‌കാരം കിട്ടിയത് .

എന്നാല്‍ പ്രദീപ് ചന്ദ്രകുമാര്‍ ആണ് സിനിമയില്‍ ഈ പാട്ട് പാടിയത് . ഇക്കാര്യം നേരത്തെ ജൂറിയെ അറിയിച്ചിരുന്നതായി സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു.

ജയ് മതം മാറിയത് നസ്‌റിയയ്ക്ക് വേണ്ടിയോ?


ജയ് മതം മാറിയത് നസ്‌റിയയ്ക്ക് വേണ്ടിയോ?

തമിഴ് നടന്‍ ജയ് ഒരു മലയാള നടിയ്ക്ക് വേണ്ടി മതം മാറിയെന്ന വാര്‍ത്ത തമിഴകത്തെയും മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ആ മലയാള നായിക ആരാണെന്ന് പറഞ്ഞില്ലെങ്കിലും ചില സൂചനകള്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ നല്‍കിയിരുന്നു. പെണ്‍കുട്ടി ഇടക്കാലത്ത് ഒന്ന് രണ്ട് ചിത്രങ്ങളിലൂടെ തമിഴകത്ത് സജീവമായിട്ടുണ്ട്.

ജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൂചനകളങ്ങനേ നീങ്ങുമ്പോള്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഒന്നും അതിനൊപ്പം കേട്ടു. ജയ് മതം മാറിയത് മലയാളത്തിന്റെ യങ് സ്റ്റാര്‍ ഫഹദ് ഫാസിലുമായി കല്യാണമുറപ്പിച്ചു വച്ചിരിക്കുന്ന നസ്‌റിയ നസീമിന് വേണ്ടിയാണെന്ന്! നെയ്യാണ്ടി, രാജാറാണി എന്നീ ചിത്രങ്ങളിലൂടെ നസ്‌റിയ നസീം സമീപകാലത്ത് തമിഴകത്ത് സജീവമായിരുന്നു. ജയ്‌ക്കൊപ്പം രാജറാണിയില്‍ അഭിനയിച്ചിട്ടുണ്ട്. പോരാത്തതിന് മുസ്ലീ പെണ്‍കുട്ടിയും. ഗോസിപ്പ് വിശ്വസിക്കാതിരിക്കേണ്ട വല്ല കാരണവുമുണ്ടോ.

എന്നാല്‍ കേട്ടപാടെ സംഭവം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ വരട്ടെ. ഈ ഗോസിപ്പ് ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഏത് പൊട്ടനും വിലയിരുത്താവുന്നതേയുള്ളൂ. നസ്‌റിയ നസീമും ജയ് യും ഒരുമിച്ചഭിനയിക്കുന്ന ഒരു പുതിയ ചിത്രമുണ്ട്. 'തിരുമണം എന്നും നിക്കാഹ്'. തെന്നിന്ത്യന്‍ വിവാഹത്തെ കുറിച്ച് പറയുന്ന ഒരു പ്രണയ കഥയാണ് ഈ ചിത്രം. നിക്കാഹ് എന്ന വാക്ക് തലക്കെട്ടിലുള്ളതുകൊണ്ട് 'നസ്‌റിയയ്ക്കും ജയ്ക്കും നിക്കാഹ്' എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

 ആ നിലയ്ക്ക് ഈ ഗോസിപ്പ് തീര്‍ത്തും ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. ഇനിയധവാ ജയ് മതം മാറിയാലും ആ പെണ്‍കുട്ടി നസ്‌റിയ നസീം ആകാന്‍ ഒരു വഴിയുമില്ല. അതിന് ഫഹദങ്ങ് സമ്മതിക്കുമോ.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പീഡനകഥകളും



പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പീഡനകഥകളും


തിരുവനന്തപുരം: ക്ഷേത്ര സ്വത്ത് സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറത്ത് വരുന്നത് ലൈംഗിക പീഡന കഥകളും. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്ര ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായ കാര്യം വ്യക്തമാക്കുന്നുണ്ട്.

ഇത് കൂടാതെ വേറേയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇത് സംബനിധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

വള്ളക്കടവ് സ്വദേശിയാണ് മൂന്ന് ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 2010 ജനുവരിയില്‍ നടന്ന സംഭവമാണ് അമിക്കസ് ക്യൂറി തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് തന്നെ ഏറെ വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇതിന് പിറകേയാണ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റൊരു പരാതിയും. 2013 ലാണ് ഒടുവിലത്തെ ലൈംഗിക പീഡന ശ്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നംബര്‍ 16 നാണ് പരാതിക്ക് ആധാരമായ സംഭവം. കമ്പ്യൂട്ടര്‍ സെക്ഷനിലെ ക്ലര്‍ക്ക് തന്നെ കടന്നു പിടിച്ചു എന്നാണ് പരാതി.

 ഡെസ്പാച്ച് ക്ലര്‍ക്കും മാനേജരും പ്രതിയെ പ്രോത്സാഹിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. ആദ്യം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് സ്ത്രീ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാത്തിനെ തുടര്‍ന്ന് പിന്നീട് വനിത സെല്‍ എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.

Sunday, April 20, 2014

panjabi house part 2 new latest movie



പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

മലയാളികള്‍ക്ക് ഒത്തിരി 'ചിരി'പ്പടങ്ങള്‍ സമ്മാനിച്ച റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പിരിയുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പരന്നിരുന്നു. മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് വേര്‍പെട്ട് റാഫി സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്തതോടെ ഗോസിപ്പുകള്‍ക്ക് ശക്തികൂടി. എന്നാല്‍ ഇതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു.

 അതും മലയാളികളെ ഏറെ ചിരിപ്പിച്ച പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗവുമായി. ദിലീപ്, മോഹിനി, കൊച്ചിന്‍ ഹനീഫ, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, തിലകന്‍, ജോമോള്‍, തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം 1998ലാണ് റീലിസ് ചെയ്തിരുന്നത്. ന്യൂ സ്‌റ്റേജ് ഫിലിംസ് നിര്‍മിച്ച ചിത്രം പൂര്‍ണമായും ഹാസ്യപശ്ചാത്തലത്തിലാണ് ഒരുക്കിയത്.

മെക്കാര്‍ട്ടിനുമായി പിരിഞ്ഞ റാഫി ആദ്യമായി ഒരുക്കിയ ചിത്രമായ റിങ് മാസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ദിലീപ് നായകനായ ചിത്രം എല്ലാ വിഭാഗം ആള്‍ക്കാരെയും ചിരിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതുക്കോട്ടയിലെ പുതുമണവാളന്‍, സൂപ്പര്‍മാന്‍, സത്യം ശിവം സുന്ദരം, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, ഹലോ, ചൈന ടൗണ്‍ തുടങ്ങി നിരവധി ഹാസ്യ ചിത്രങ്ങള്‍ ഒരുക്കിയ റാഫി മെക്കാര്‍ട്ടിന്‍ ടീം വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഏതായാലും പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിലൂടെ ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഇരട്ടി മധുരമാണ് പകരുന്നത്.

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രീശാന്ത് വീണ്ടും

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രീശാന്ത് വീണ്ടും


കൊച്ചി:ഐ പി എല്‍ ഒത്തുകളിക്കേസില്‍ ആരോപണം നേരിടുന്ന മലയാളി പേസ് ബൗളര്‍ എസ് ശ്രീശാന്ത് മിനിസ്‌ക്രീനിലൂടെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക്. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോയായ 'ഝലക്ക് ദിഖ്‌ലാജാ എന്ന പരിപാടിയിലൂടെയാണ് ശ്രീശാന്ത് കരിയര്‍ കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഷോയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് ഭാഗമാകുന്നത്. പരിപാടിയല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീശാന്തുമായി ചര്‍ച്ച നടത്തുകയാണെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ ശ്രീ കരാറൊപ്പിടുമെന്നുമാണ് കേള്‍ക്കുന്നത്.

 ക്രിക്കറ്റിന് പുറമെ ഡാന്‍സിനും താത്പര്യമുള്ളതുകാരണം ശ്രീശാന്തിനെ പരിപാടിയുടെ ഭാഗമാക്കാന്‍ ചാനലുകാര്‍ അതീവ താത്പര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. തിങ്കാളാഴ്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമറിയാം. കരണ്‍ തക്കറും പൂജ ബാനര്‍ജിയും ഡാന്‍സര്‍ ശക്തി മോഹനുമാണ് ഝലക് ദിഖ്‌ലാജായുടെ ഏഴാ സീസണില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പമാണ് ശ്രീയും എത്തുന്നത്.

നേരത്തെ ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളില്‍ നിന്ന ശ്രീശാന്തിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഒരു അന്തിമ താരുമാനമറിയാതെ ടെലിവിഷനിലേക്കില്ലെന്ന നിലപാടിലായിരുന്നു താരം. ഐ പി എല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ബി സി സി ഐയുടെ ആജീവനാന്ത വിലക്കിയതിനെതിരെ നിയമംപോരാട്ടം നടത്തുകയാണ് ഇപ്പോള്‍ ശ്രീ. അതിനിടയില്‍ റിയാലിറ്റി ഷോയുമായി മുന്നോട്ട് പോകാന്‍ സമയമുണ്ട് എന്നുള്ളതാണ് ഇപ്പോള്‍ മിനിസ്‌ക്രീനിലൂടെ പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചത്.

മണിമേളം: മണിയും കൈരളിയും തമ്മിലടി

മണിമേളം: മണിയും കൈരളിയും തമ്മിലടി


കൈരളി ടിവിയില്‍ ഏറെ പ്രേക്ഷശ്രദ്ധ നേടിയ പരിപാടിയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്ന മണിമേളം, സംഗീതവും ചലച്ചിത്രവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളും കൂട്ടിയിണക്കിയ പരിപാടിയ്ക്ക് ഏറെ പ്രേക്ഷകരുണ്ട്. പരിപാടി ജനപ്രീതി

നേടി നില്‍ക്കുന്ന സമയത്ത് മണി അതില്‍ നിന്നും പിന്മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

മണി പെണ്‍കുട്ടികള്‍ക്കൊപ്പം മദ്യപിച്ചുവെന്നും ഇതിനെത്തുടര്‍ന്ന് പരിപാടിയുടെ പ്രൊഡ്യൂസറും മണിയും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പരിപാടിയുടെ ഷൂട്ടിങ്ങിനിടെ മണി

ഇറങ്ങിപ്പോവുകയായിരുന്നുവെന്നുമാണ് സൂചന. ഇതോടെ പരിപാടി മുന്നോട്ടുകൊണ്ടുപോകാന്‍ മറ്റേതെങ്കിലും താരത്തെ കൊണ്ടുവരിക, അല്ലെങ്കില്‍ പരിപാനിര്‍ത്തിവെയ്ക്കുക എന്ന അവസ്ഥയിലെത്തിയിരിക്കുകയാണത്രേ കാര്യങ്ങള്‍. മറ്റൊരു

താരത്തെ കൊണ്ടുവരുകയാണെങ്കില്‍ മണിമേളം എന്ന പേര് മാറ്റേണ്ടിവരും.

 ഷോയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുള്‍പ്പെടെയുള്ള സംഘം മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെയടുത്തുള്ള കള്ളുഷാപ്പില്‍ നിന്നും കള്ളുകുടിച്ച സംഘം മണിയ്‌ക്കൊപ്പം ആടിപ്പാടിയത് വാര്‍ത്തയായിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രൊഡ്യൂസറും മണിയും തമ്മില്‍ പ്രശ്‌നമുണ്ടായത്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ചാനല്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് മണി അറിയിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.

 മണി പരിപാടിയ്ക്കിടെ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ കൈരളി പുറത്തിവിട്ടതാണത്രേ, മണിയെ കൂടുതല്‍ വെറുപ്പിച്ചിരിക്കുന്നത്. തന്റെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി കൈരളി ബോധപൂര്‍വ്വം ചെയ്തതാണിതെന്നാണ് മണിയുടെ ആരോപണം.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണംകടത്തി

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണംകടത്തി



തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കിലോ കണക്കിന് സ്വര്‍ണം പുറത്തേക്ക് കടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തില്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്

ഇക്കാര്യം തെളിവ് സഹിതം വ്യക്തമാക്കിയിട്ടുള്ളത്.


തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് ആണ് സ്വര്‍ണം കടത്തിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കുന്നു. 17 കിലോ സ്വര്‍ണവും മൂന്ന് കിലോ ശരപ്പൊളിമാലയും ആണ് കടത്തിയത്. ഇത് മണ്ണില്‍ പൂഴ്ത്തി ലോറികളിലായാണ്

കടത്തിയതത്രെ.


പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണംകടത്തി

മാര്‍ത്താണ്ഡവര്‍മയാണ് ഈ സ്വര്‍ണം ഒക്കെ നല്‍കിയിട്ടുള്ളത്. മാര്‍ത്താണ്ഡവര്‍മ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ലെന്നാണ് ജീവനക്കാരന്‍ നല്‍കിയ മൊഴി. ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണം സ്വന്തമാക്കിയതിലുള്ള കുറ്റബോധം കൊണ്ട് തഞ്ചാവൂര്‍

ജ്വല്ലേഴ്‌സ് ഉടമകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കപ്പെട്ടി സംഭാവന നല്‍കി.

ക്ഷേത്രത്തിന്റെ മുതല്‍പാടി മുറികളില്‍ കണക്കില്‍ പെടാത്ത സ്വര്‍ണം ഉണ്ടായിരുന്നതായും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സംഭാവനകളില്‍ വിദേശ കറന്‍സികള്‍ വെട്ടിക്കുന്നതായും അമിക്കസ് ക്യൂറി കണ്ടെത്തുന്നു. ക്ഷേത്ര അധികൃതര്‍ക്ക് ഇതില്‍ പങ്കുണ്ടത്രെ. ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എറണാകുളത്തെ വ്യാപാരിക്ക്

നല്‍കിയതായും അമിക്കസ് ക്യൂറി കണ്ടെത്തുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്നതെന്ന് അമിക്കസ് ക്യൂറി

ആരോപിച്ചിരുന്നു. ക്ഷേത്രത്തിന് പുതിയ ഭരണ സമിതി വേണമെന്നും ക്ഷേത്ര സ്വത്തുവകകള്‍ മുദ്രവച്ച് സൂക്ഷിക്കണം എന്നും ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Saturday, April 19, 2014

hansika attacked in goa south indain actress

ഗോവയില്‍ ഹന്‍സിക മൊത്‍വാനിയെ അപമാനിച്ചു


ഗോവയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ തെന്നിന്ത്യന്‍ നായികനടി ഹന്‍സിക മൊത്‍വാനിയെ അപമാനിച്ചു. വിനോദസഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഗോവയില്‍ വച്ച് ഇത്തരത്തിലൊരു മോശം അനുഭവമുണ്ടായതില്‍ ഏറെ ദുഖിതയാണ് ഹന്‍സിക. ഉയിരേ ഉയിരെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഹന്‍സിക ഗോവയില്‍ എത്തിയത്.

സിദ്ദാര്‍ത്ഥിനൊപ്പമുള്ള ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഒരു സംഘമാളുകള്‍ സെറ്റിലെത്തി. ഹന്‍സികയുടെ ആരാധകരാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സെറ്റിലെത്തിയത്. തിക്കിത്തിരക്കി ഹന്‍സികയ്ക്ക് അടുത്തേയ്‌ക്കെത്തിയ ഇവരില്‍ ചിലര്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഒരാള്‍ ഹന്‍സികയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്.

 ഹന്‍സികയ്ക്ക് തള്ളിമാറ്റാന്‍ കഴിയും മുമ്പ് ഇയാള്‍ താരത്തെ കടന്നുപിടിയ്ക്കുകയായിരുന്നു. ഉടന്‍തന്നെ സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരെത്തി ആളുകളെ പിടിച്ചുമാറ്റി ഹന്‍സികയെ രക്ഷിച്ചു. ആളുകളുടെ ഈ പെരുമാറ്റത്തില്‍ അന്തിച്ചുപോയ ഹന്‍സിക കോപാകുലയായത്രേ. സിദ്ദാര്‍ത്ഥുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് താരത്തെ ഒരുവിധം ആശ്വസിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അന്ന് പിന്നെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു. പിന്നീട് ലൊക്കേഷന്‍ മാറ്റിയാണ് ഗാനരംഗം ചിത്രീകരിച്ചത്.

water in atm


Friday, April 18, 2014

gangster malayalam movie record collection report

വിമര്‍ശനങ്ങള്‍ വെറുതേ ഗ്യാങ്സ്റ്റര്‍ ചരിത്രം തിരുത്തുന്നു


മമ്മൂട്ടി-ആഷിക് അബു ടീമിന്റെ പുതിയ ചിത്രമായ ഗ്യാങ്സ്റ്ററിന് പ്രേക്ഷകരില്‍ പലരും ചേര്‍ന്ന് ഡിസാസ്റ്റര്‍ എന്നൊരു പേര് നല്‍കിക്കഴിഞ്ഞു. ചിത്രം ഒട്ടും നിലവാരം പുലര്‍ത്തുന്നില്ലെന്നും തിരക്കഥയും സംവിധാനവും പറ്റേ മോശമാണെന്നുമാണ് മിക്ക നിരൂപകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിത്രം കണ്ട സാധാരണക്കാരായ പ്രേക്ഷകരും ഒരുപാട് പ്രതീക്ഷിച്ച് നിരാശപ്പെട്ടതിന്റെ കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുകയാണ്.

പലരും ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാണ് രോഷം തീര്‍ക്കുന്നത്. എല്ലായിടത്തും ഗ്യാങ്‌സ്റ്ററിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂവാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കിടയിലും ഗ്യാങ്‌സ്റ്റര്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. ഗ്യാങ്സ്റ്റര്‍ രണ്ടാം വാരം തന്നെ അമ്പത് കോടി രൂപ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം ഈ ലക്ഷ്യത്തിലെത്തിയത് 100 ദിവസംകൊണ്ടാണ്. എന്നാല്‍ ഗ്യാങ്‌സ്റ്റര്‍ രണ്ടാംവാരംതന്നെ 50കോടി കടക്കുമെന്നാണ് റിലീസ് ചെയ്ത ആദ്യ ദിനം ഗ്യാങ്‌സ്റ്റര്‍ ആറുകോടിരൂപയാണ് നേടിയത്.

രണ്ടാമത്തെ ദിവസം 3.8കോടിയും മൂന്നാംനാള്‍ 4.6കോടിരൂപയും നേടി. ഇതിനിടെ കൈരളി ചാനല്‍ അഞ്ചുകോടി രൂപ നല്‍കി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി. ഇതെല്ലാംകൂടി നോക്കുമ്പോള്‍ ആദ്യത്തെ മൂന്നു ദിവസംകൊണ്ട് തന്നെ ഗ്യാങ്‌സ്റ്റര്‍ 19.4കോടിരൂപ കളക്ഷന്‍ നേടി. ആദ്യത്തെ മൂന്ന് ദിവസത്തെ കളക്ഷന്‍ ഗ്രാഫ് പരിശോധിച്ചാല്‍ ഇതികനം തന്നെ ചിത്രം കുറഞ്ഞത് 30കോടിരൂപയെങ്കിലും നേടിയിട്ടുണ്ടാകണം. ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ മലയാളത്തിലെ പുത്തന്‍ ചരിത്രമാണിത്. എന്തായാലും വരുംദിനങ്ങളില്‍ ഗ്യാങ്‌സ്റ്ററിന്റെ ബോക്‌സ് ഓഫീസ് പ്രകടനം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ആഷിക് അബുവുള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരെ അന്ധമായ വിമര്‍ശനമാണ് പലരും നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതവും മറ്റും അടിസ്ഥാനമാക്കി ആസൂത്രിതമായ നീക്കമാണ് ആഷിക്കിനെതിരെ നടത്തുന്നതെന്നാണ് പലരും ആരോപിയ്ക്കുന്നത്. എന്തായാലും വിമര്‍ശനങ്ങളോട് ആഷിക് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

gangster record collection malayalam movie

വിമര്‍ശനങ്ങള്‍ വെറുതേ ഗ്യാങ്സ്റ്റര്‍ ചരിത്രം തിരുത്തുന്നു


മമ്മൂട്ടി-ആഷിക് അബു ടീമിന്റെ പുതിയ ചിത്രമായ ഗ്യാങ്സ്റ്ററിന് പ്രേക്ഷകരില്‍ പലരും ചേര്‍ന്ന് ഡിസാസ്റ്റര്‍ എന്നൊരു പേര് നല്‍കിക്കഴിഞ്ഞു. ചിത്രം ഒട്ടും നിലവാരം പുലര്‍ത്തുന്നില്ലെന്നും തിരക്കഥയും സംവിധാനവും പറ്റേ മോശമാണെന്നുമാണ് മിക്ക നിരൂപകരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിത്രം കണ്ട സാധാരണക്കാരായ പ്രേക്ഷകരും ഒരുപാട് പ്രതീക്ഷിച്ച് നിരാശപ്പെട്ടതിന്റെ കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുകയാണ്.

പലരും ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാണ് രോഷം തീര്‍ക്കുന്നത്. എല്ലായിടത്തും ഗ്യാങ്‌സ്റ്ററിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂവാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കിടയിലും ഗ്യാങ്‌സ്റ്റര്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ്. ഗ്യാങ്സ്റ്റര്‍ രണ്ടാം വാരം തന്നെ അമ്പത് കോടി രൂപ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം ഈ ലക്ഷ്യത്തിലെത്തിയത് 100 ദിവസംകൊണ്ടാണ്. എന്നാല്‍ ഗ്യാങ്‌സ്റ്റര്‍ രണ്ടാംവാരംതന്നെ 50കോടി കടക്കുമെന്നാണ് റിലീസ് ചെയ്ത ആദ്യ ദിനം ഗ്യാങ്‌സ്റ്റര്‍ ആറുകോടിരൂപയാണ് നേടിയത്.

രണ്ടാമത്തെ ദിവസം 3.8കോടിയും മൂന്നാംനാള്‍ 4.6കോടിരൂപയും നേടി. ഇതിനിടെ കൈരളി ചാനല്‍ അഞ്ചുകോടി രൂപ നല്‍കി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി. ഇതെല്ലാംകൂടി നോക്കുമ്പോള്‍ ആദ്യത്തെ മൂന്നു ദിവസംകൊണ്ട് തന്നെ ഗ്യാങ്‌സ്റ്റര്‍ 19.4കോടിരൂപ കളക്ഷന്‍ നേടി. ആദ്യത്തെ മൂന്ന് ദിവസത്തെ കളക്ഷന്‍ ഗ്രാഫ് പരിശോധിച്ചാല്‍ ഇതികനം തന്നെ ചിത്രം കുറഞ്ഞത് 30കോടിരൂപയെങ്കിലും നേടിയിട്ടുണ്ടാകണം. ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ മലയാളത്തിലെ പുത്തന്‍ ചരിത്രമാണിത്. എന്തായാലും വരുംദിനങ്ങളില്‍ ഗ്യാങ്‌സ്റ്ററിന്റെ ബോക്‌സ് ഓഫീസ് പ്രകടനം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

ആഷിക് അബുവുള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരെ അന്ധമായ വിമര്‍ശനമാണ് പലരും നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മതവും മറ്റും അടിസ്ഥാനമാക്കി ആസൂത്രിതമായ നീക്കമാണ് ആഷിക്കിനെതിരെ നടത്തുന്നതെന്നാണ് പലരും ആരോപിയ്ക്കുന്നത്. എന്തായാലും വിമര്‍ശനങ്ങളോട് ആഷിക് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Thursday, April 17, 2014

10 most expensive players ipl 2014


Yuvraj Singh( $2.3M ): Following unsuccessful spells at Kings XI Punjab and Pune Warriors, the batsman was bought by RCB this year. A limited-overs cricket genius, Singh is the most expensive player of IPL 2014


Dinesh Karthik ($2M) - Returning to the Delhi Daredevils after winning IPL6 with Mumbai Indians, the wicket-keeper batsman was among the top run scorers of IPL6.



Kevin Pietersen ($1.47M) - The exiled England batsman will return to the Daredevils after missing IPL6 with injury. Pieterson will be vital to his team's chances this year.


Mitchell Johnson ($1M) - Johnson is one of the most fearsome bowlers in the world. The Aussie quick picked up 24 wickets last season to help Mumbai to the title. Johnson will now play for Kings IX Punjab.


Glenn Maxwell ($980,000) - Maxwell was the most expensive player in 2013, but was snatched by KIXP in this year


Jacques Kallis ($900,000) - Th great all-rounder has retired from the international scene and will spend his IPL season with KKR.


David Warner ($900,000) - After five seasons with Delhi Daredevils, the batsman was bought by Sun Risers Hyderabad in 2014.


Murali Vijay ($820,000) - The talented batsman was bought by the Delhi Daredevils in 2014.


Robin Uthappa ($820,000) - The right-hand batsman was bought by KKR this year following his brilliant display in 2013 edition.


Mitchell Starc ($820,000) - Tall, fast and skillful, Starc is one of the most exciting young fast bowlers in Australia. He will line up for Royal Challengers Bangalore.

funny news form kerala


Gangster malayalam movie poster case


Wednesday, April 16, 2014

best actor award for suraj venjaramudu

സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്

ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് അവാര്‍ഡ് ലഭിയ്ക്കുന്നത്.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ നേടി. മികച്ച നടനുള്ള പുരസ്‌ക്കാരം രണ്ട് പേര്‍ക്കാണ്.

ഷഹീദ് എന്ന ചിത്രത്തിലെ രാജ്കുമാര്‍ റാവു എന്ന നടനാണ് സുരാജിനൊപ്പം അവാര്‍ഡ് പങ്കിട്ട താരം .ഗീതാഞ്ജലി ഥാപ്പര്‍ മികച്ച നടി.അവാര്‍ഡ് മലയാള സിനിമയ്ക്കും ഭാഷയ്ക്കുമെന്ന് സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരത്ത് പറഞ്ഞു.

one by two new latest malayalam movie

വണ്‍ ബൈ ടു ചെലവ് പത്ത് കോടി; പ്രതിഫലം തന്നില്ലെന്ന് സംവിധായകന്‍


ഫഹദ് ഫാസിലിന്റെ വണ്‍ ബൈ ടു എന്ന ചിത്രത്തിന് പത്ത് കോടി മുതല്‍ മുടക്ക്. പറഞ്ഞ ഷെഡ്യൂളില്‍ സംവിധായകന്‍ സിനിമ തീര്‍ക്കാത്തതു കൊണ്ടാണ് ഇത്രയും ബജറ്റായതെന്ന് നിര്‍മാതാവ്. ലാബുകളില്‍ ഉള്‍പ്പെടെ പണം കൊടുക്കനാനുള്ളതിനാല്‍ ചിത്രത്തിന്റെ റിലീസിംഗ് വൈകുന്നു. എന്നാല്‍ തന്റെ പ്രതിഫലത്തില്‍ ഇരുപത് ലക്ഷം കൂടി നിര്‍മാതാവ് തരാനുണ്ടെന്ന് കാട്ടി സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി.

35 ദിവസത്തെ ഡേറ്റാണ് ഫഹദ് ചിത്രത്തിന് നല്‍കിയത്. എന്നാല്‍ 85 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്. പല സീനുകളും റീ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതൊക്കെ നിര്‍മാണ ചെലവ് കുത്തനെ ഉയര്‍ത്തി. അതേസമയം അരുണ്‍കുമാറിന്റെ ഒരു ചിത്രവും നിര്‍മാതാവിന് ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് സിനിമാ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നു. ഈ അടുത്തകാലത്ത് മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഓടിയത്. വലിയ സാറ്റലൈറ്റ് അവകാശവും ലഭിച്ചില്ല.

ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ് പിണറായി വിജയനെ അധിഷേപിച്ച് ചിത്രീകരിച്ചതിനാല്‍ മലബാറില്‍ ഉള്‍പ്പെടെ സിനിമ ഓടിയില്ല. തിരുവനന്തപുരത്ത് മാത്രം കുറച്ച് ദിവസം കളിച്ചു. വലിയ സാറ്റലൈറ്റ് അവകാശവും ലഭിച്ചില്ല. കോക്‌ടെയില്‍ ഇംഗ്ലീഷ്‌ ചിത്രത്തിന്റെ കോപ്പിയായിരുന്നെങ്കിലും അതും വേണ്ട വിധം ക്‌ളച്ച് പിടിച്ചില്ല.

watch ipl 2014 live streaming live watch online

ഐ.പി.എല്‍. കാണാം സ്മാര്‍ട്‌ഫോണിലും... ഈ ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍


ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 20-20 മത്സരം ഇന്ന് അബുദാബിയില്‍ തുടങ്ങുകയാണ്.

കോഴ ആരോപണങ്ങളുടെ നിഴലിലാണെങ്കിലും പതിവുപോലെ വാശിയേറിയ മത്സരങ്ങള്‍ ഇത്തവണയും ഐ.പി.എല്ലില്‍ ഉണ്ടാവും എന്നുറപ്പാണ്. എന്നാല്‍ ഐ.പി.എല്‍. സദാസമയവും ടി.വിക്കു മുന്നിലിരുന്നു കാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നുവരില്ല. ഓഫീസിലും മറ്റും പോകുന്നവര്‍ക്കും യാത്രകളിലായിരിക്കുമ്പോഴും മത്സരങ്ങള്‍ കാണാനും സ്‌കോര്‍ അറിയാനും എങ്ങനെ സാധിക്കും. എന്നാല്‍ ഇനി അതേകുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട.

 നിങ്ങളുടെ കൈയില്‍ സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ എവിടെയിരുന്നും തത്സമയം മത്സരങ്ങള്‍ കാണാനും സ്‌കോര്‍ അറിയാനും സാധിക്കും. പക്ഷേ അതിനായി താഴെ കൊടുത്തിരിക്കുന്ന അഞ്ച് ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലും ഒന്ന് ഡൗണ്‍ലോഡ് ചെയ്യണം എന്നുമാത്രം. ഐ.പി.എല്‍. സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ആ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.


ഐ.പി.എല്‍.

 ഐ.പി.എല്ലിന്റെ ഔദ്യോഗിക ആപ്ലിക്കേഷനാണ് ഇത്. പള്‍സ് ഇന്നൊവേഷന്‍സ് ഡവലപ് ചെയ്ത 'ഐ.പി.എല്‍' ആപില്‍ T20 മത്സരങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ഐ.പി.എല്‍. മത്സരങ്ങളുടെ ക്രമം, ലൈവ് സ്‌കോര്‍, ഓരോ ടീമിനും ലഭിച്ച പോയിന്റ്, ഏറ്റവും പുതിയ ഐ.പി.എല്‍ വാര്‍ത്തകള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ സാധിക്കും. അതേസമയം ലൈവ് സ്ട്രീമിംഗ് ഇല്ല. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.

ക്രിബോള്‍ ( CriBol)

ഫോണ്‍ സ്‌ക്രീനില്‍ നോക്കാതെ തന്നെ മത്സരങ്ങളുടെ ലൈവ് സ്‌കോറും മറ്റു വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ക്രിബോള്‍. അതായത് വോയ്‌സ് നോട്ടിഫിക്കേഷന്‍ വഴി വിവരങ്ങള്‍ ലഭ്യമാക്കും. ലൈവ് സ്‌കോറിനു പുറമെ വിക്കറ്റ് നഷ്ടപ്പെടുന്നതും ബാറ്റ്‌സ്മാന്‍ അര്‍ദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പൂര്‍ത്തിയാക്കുന്നതും ഉള്‍പ്പെടെ മത്സരത്തിലെ പ്രധാന സംഭവങ്ങളും ലൈവായി നോടിഫൈ ചെയ്യും. ഫലത്തില്‍ റേഡിയോയില്‍ കമെന്‍ട്രി കേള്‍ക്കുന്ന വിധത്തിലാണ് ഇത്. ജോലി ചെയ്യുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം ഇത് ഏറെ സഹായകരമായിരിക്കും.

യു.സി. ബ്രൗസര്‍

ആന്‍േഡ്രായ്ഡ് ഫോണുകള്‍ക്കായുള്ള യു.സി. ബ്രൗസര്‍, ക്രിക്കറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. ഐ.പി.എല്‍. മത്സരങ്ങളുടെ ഏറ്റവും പുതിയ സ്‌കോര്‍, ഫോട്ടോം വീഡിയോ തുടങ്ങിയവ ിതിലുടെ ലഭിക്കും. കൂടാതെ 'ക്രിക്കറ്റ്' എന്ന പേരില്‍ ഒരു ആഡ് ഓണും കമ്പനി റിലീസ് ചെയ്തിട്ടുണ്ട്. ഇതിലൂടെ വരാന്‍ പോകുന്ന മത്സരങ്ങള്‍ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ക്രിക്കറ്റ് അനുബന്ധ ഗെയിമുകളും ആപ്ലിക്കേഷനിലുണ്ട്.


സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഡോട് കോം

മത്സരങ്ങള്‍ തത്സമയം കാണണമെങ്കില്‍ സ്റ്റാര്‍സ്‌പോര്‍ട്‌സ് ഡോട്‌കോം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍മതി. ലൈവ് സ്ട്രീമിംഗിനു പുറമെ ഏറ്റവും പുതിയ സ്‌കോര്‍, മത്സരക്രമം തുടങ്ങിയ വിവരങ്ങളും ലഭിക്കും. മത്സരം ലൈവായി കാണുന്നതിന് ദിവസം 20 രൂപ നല്‍കണം.


ഗോ ക്രിക്കറ്റ്

 ക്രിക്കറ്റ് മത്സരങ്ങള്‍ ലൈവായി കാണാന്‍ സഹായിക്കുന്ന മറ്റൊരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ഗോ ക്രിക്കറ്റ്. ഐ.പി.എല്‍. മത്സരങ്ങളുടെ ഏറ്റവും പുതിയ സ്‌കോര്‍, വാര്‍ത്തകള്‍ എന്നിവയും ഇതിലുടെ ലഭിക്കും. മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ മുന്‍ മാച്ചുകളുടെ വീഡിയോകളും ലഭിക്കും.

ദിലീപിന്റെ ജീവിതത്തിലെ വില്ലന്‍ ആര്?

ദിലീപിന്റെ ജീവിതത്തിലെ വില്ലന്‍ ആര്?


ദിലീപിനെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നൊരു ചോദ്യമിതാണ്.  ആരാണ് ദിലീപിനെ പ്രതിസന്ധി ഘട്ടത്തില്‍ ചവുട്ടിത്താഴ്ത്താന്‍ ശ്രമിച്ചത്? ദിലീപ്- മഞ്ജുവാര്യര്‍ പ്രശ്‌നം തുടങ്ങിയതിനു ശേഷം ദിലീപ് ആദ്യമായി അനുവദിച്ച വലിയ അഭിമുഖത്തിലാണ് ദിലീപ് ചിലരുടെ പേരു പറയാതെ തന്നെ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പ്രശ്‌നങ്ങള്‍ക്കിടയില്‍ ദിലീപിനു പിന്തുണ നല്‍കിയത് ആരൊക്കെയെന്നു ചോദിച്ചപ്പോഴാണ് ദിലീപ് സിനിമാരംഗത്തെ ചില ദുഷിച്ച പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ചത്.

മമ്മൂക്ക, സത്യന്‍ അന്തിക്കാട്, കമല്‍, സിദ്ദീഖ് ലാല്‍, ലാല്‍ജോസ്, നടന്‍ സിദ്ദീഖ് എന്നിവര്‍ ത നിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നാണ് ദിലീപ് പറയുന്നത്. ഇതില്‍ പറയാത്ത പ്രമുഖരുടെ പേര് മോഹന്‍ലാലിന്റെയും സംവിധായകന്‍ രഞ്ജിത്തിന്റെയുമാണ്. എന്നാല്‍ ഇവര്‍ തന്നെ ചവുട്ടിത്താഴ്ത്തിയെന്നു ദിലീപ് പറയുന്നില്ല. കൊളീഗ് എത്തിക്‌സിന്റെ പേരില്‍ ചിലര്‍ തന്നെ ചവുട്ടിത്താഴ്ത്താന്‍ ശ്രമിച്ചു. ഞാനുമായി ഇത്രകാലത്തെ ബന്ധമുണ്ടെന്നൊന്നും അവര്‍ ഓര്‍ത്തില്ല. എന്റെ കരിയര്‍, എന്റെ ലാഭം എന്നിവ മാത്രം നോക്കി ഒപ്പം നില്‍ക്കുന്നയാഴെ ചവുട്ടി മുകളിലേക്കു പോകാന്‍ ചിലരൊക്കെ ശ്രമിക്കുന്നു എന്നാണ്.

മഞ്ജുവിനെ വച്ച് സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരാളോടു മാത്രമാണ് ഭര്‍ത്താവെന്ന നിലയ്ക്ക് എനിക്ക് ഇഷ്ടമില്ല എന്നുപറഞ്ഞത്. അത് സംവിധായകന്‍ പ്രിയദര്‍ശനോടായിരുന്നു. നിനക്കിഷ്ടമില്ലെങ്കില്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍മാറിയെന്ന് ദിലീപ് പറയുന്നു. മഞ്ജുവാര്യരെ നായികയാക്കി സിനിമ ചെയ്യുന്നുവെന്ന് ആദ്യം പറഞ്ഞത് സംവിധായകന്‍ രഞ്ജിത്താണ്. പിന്നീട് ഈ ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്നുവെന്നു പറഞ്ഞു. ചിത്രം നിര്‍മിക്കാനിരുന്നത് മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരായിരുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അരക്കോടി രൂപ അഡ്വാന്‍സ് കൊടുത്തു എന്നിരുന്നും പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ഈ പ്രൊജക്ട് ഒഴിവാക്കുകയായിരുന്നു. അതിനു ശേഷം തുടങ്ങാനിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ നായകന്‍ കുഞ്ചാക്കോ ബോബനും. സംവിധായകന്‍ രഞ്ജിത്ത്്, മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ പേരൊന്നും ദിലീപ് തന്നെ ആശ്വസിപ്പിച്ചവരുടെ കൂട്ടത്തില്‍ പറയുന്നില്ല. മിഴി രണ്ടിലും എന്ന രഞ്ജി്ത്ത് ചിത്രത്തില്‍ ദിലീപ് നായകനായിരുന്നു. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ അതിഥി താരമായും ദിലീപ് അഭിനയിച്ചിരുന്നു. ദിലീപിന്റെ അഭിമുഖം വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ വില്ലന്‍ ആരെന്നു മനസ്സിലാകുമോ?

Tuesday, April 15, 2014

പെട്രോള്‍ വില 70 പൈസ കുറച്ചു

പെട്രോള്‍ വില 70 പൈസ കുറച്ചു


ദില്ലി: പെട്രോള്‍ വില കുറച്ചു. ലിറ്ററിന് 70 പൈസയാണ് കുറച്ചത്. എണ്ണക്കമ്പനികളുടെ മേധാവിമാരുടെ യോഗത്തിലാണ് തീരുമാനം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. എന്നാല്‍ ഡീസല്‍ വിലയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. -

കത്തുന്ന ചൂടില്‍ ലാപ്‌ടോപ് അപകടകാരി; സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

കത്തുന്ന ചൂടില്‍ ലാപ്‌ടോപ് അപകടകാരി; സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍


ലാപ്‌ടോപുകള്‍ പൊതുവെ പെട്ടെന്നു ചൂടാകും. വേനല്‍ കൂടിയായതോടെ അന്തരീക്ഷത്തിലെ താപ നില വന്‍തോതില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതും ലാപ്‌ടോപിന്റെ പ്രവര്‍ത്തനത്തെ വന്‍ തോതില്‍ ബാധിക്കും. പരിധിയിലപ്പുറം ചൂടായാല്‍ ലാപ്‌ടോപിന് ദോഷം ചെയ്യുകയും ചെയ്യും.

ഈ സാഹചരയത്തില്‍ വേനല്‍കാലത്ത് ലാപ്‌ടോപ് സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില പൊടികൈകളുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.


ലാപ്‌ടോപ് കൂളിംഗ് പാഡ്


 ലാപ്‌ടോപിന്റെ ചൂട് കുറയ്ക്കാന്‍ സാധാരണ നിലയില്‍ ചെയ്യാവുന്ന കാര്യം കൂളിംഗ് പാഡ് ഉപയോഗിക്കുക എന്നതാണ്. ഒരു പരിധിവരെ ചൂട് നിയന്ത്രിക്കാന്‍ കൂളിംഗ് പാഡിന് സാധിക്കും.



തണലത്തു വയ്ക്കുക

 യാത്രയിലായാലും വീട്ടിലായാലും കഴിയുന്നത്ര തണുപ്പുള്ളിടത്ത് ലാപ്‌ടോപ് വയ്ക്കുക. ട്രെയിനിലും ബസിലും ഒക്കെ ഉപയോഗിക്കുമ്പോള്‍ വെയില്‍ തട്ടാത്ത ഭാഗത്തിരുന്നു വേണം ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍.



പൊടി കടക്കാതെ സംരക്ഷിക്കുക

ഉള്ളില്‍ പൊടി കയറിയാല്‍ അതും ലാപ്‌ടോപ് വേഗത്തില്‍ ചൂടാവാന്‍ കാരണമാകും. അതുകൊണ്ട് കഴിയുന്നതും പൊടികടക്കാതെ സംരക്ഷിക്കണം.



അനാവശ്യ സോഫ്റ്റ്‌വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക


 റാമിന്റെ സ്‌പേസ് കുറയുന്നത് പ്രൊസസറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ലാപ്‌ടോപ് ചൂടാവുന്നതിന് ഇത് കാരണമാകും. അതുകൊണ്ടുതന്നെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അത്യാവശ്യമില്ലാത്തതുമായ സോഫ്റ്റ്‌വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.


manglish new latest malayalam movie


രാജമാണിക്യം സ്‌റ്റൈലില്‍ മമ്മൂട്ടി !


സലാം ബാപ്പു സംവിധാനം ചെയ്‌യുന്ന മമ്മൂട്ടി ചിത്രമായ മംഗ്ലീഷിന്‍റെ ആദ്യ ചിത്രീകരണ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജുബ്ബയും കഴുത്തില്‍ കര്‍ച്ചീഫും കൂളിങ് ഗ്ലാസുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ആദ്യലുക്ക് തന്നെ തരംഗമായി കഴിഞ്ഞു.

ഒരു രാജമാണിക്യം സ്‌റ്റൈല്‍...തീരപ്രദേശം പശ്ചാത്തലമാക്കിയെടുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു മത്സ്യക്കച്ചവക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷ വശമിലെ്ലങ്കിലും ആ ഭാഷയോട് അടങ്ങാത്ത അഭിനിവേശമുള്ള ആളെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ഇംഗ്ളീഷ് നടി കരോളിന്‍ ബെക്ക് ആണ് നായിക. വിനോദ സഞ്ചാരത്തിനായി കേരളത്തില്‍ എത്തുന്ന വിദേശവനിതയായിട്ടാണ് കരോളിന്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രവുമായി ഇവര്‍ അടുക്കുന്നതും അവര്‍ തമ്മിലുള്ള സൗഹൃദവുമാണ് ചിത്രത്തിന്‍റെ പ്രമേയം.

റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്‌യുന്ന ചിത്രം കൂടിയാണിത്. നേരത്തെ ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുമെന്ന് വാര്‍ത്തളുണ്ടായിരുന്നെങ്കിലും സംവിധായകന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം.

ചട്ടന്പിനാട്, രാജമാണിക്യം, കമ്മത്ത് ആന്‍റ് കമ്മത്ത്, പോക്കിരിരാജ തുടങ്ങിയ സിനിമകളിലും മറ്റു ഭാഷകള്‍ കൈകാര്യം ചെയ്‌യാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

Monday, April 14, 2014

mr froud new latest malayalam movie location news climax

വാസായില്‍ മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്സ്

ദൃശ്യത്തിന്റെ തകര്‍പ്പന്‍ വിജയം ലാല്‍ ക്യാമ്പിനെ കുറച്ചൊന്നുമല്ല ഊര്‍ജ്ജസ്വലമാക്കിയത്. റിലീസ് ചെയ്ത് അഞ്ച് മാസം ആയിട്ടും ഈ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ആളെ നിറയ്ക്കുകയാണ്. ഇതിനിടയില്‍ പല സിനിമകള്‍ വന്നെങ്കിലും ബോക്സ് ഓഫീസില്‍ മൂക്ക് കുത്തുകയായിരുന്നു. അതു കൊണ്ട് തന്നെ ദൃശ്യത്തിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിലേക്കാണ് പ്രേക്ഷകരുടെ കണ്ണും കാതും.

ദൃശ്യം എന്ന സിനിമ പ്രേക്ഷകരെ ഇത്രയധികം ആകർഷിപ്പിക്കാൻ കാരണം അതിന്റെ ക്ലൈമാക്സ് ആണ്. അതിനാ‌ൽ പ്രേക്ഷകർഉറ്റുനോക്കുന്നത് മിസ്റ്റർ ഫ്രോഡിന്റെ ക്ലൈമാക്സിലേക്കാണ്. തകർപ്പൻ ക്ലൈമാക്സ് തന്നെ ആയിരിക്കും മിസ്റ്റർ ഫ്രോഡിന്റെ ആകർഷണം. അതുകൊണ്ടാണല്ലോ ക്ലൈമാക്സ് ഷൂട്ട് ചെയ്ത വാസായ് കോട്ട ഇപ്പോൾ വാർത്തയിൽ ഇടം നേടിയിരിക്കുന്നത്. ഫ്രോഡ് ഇൻ ഫോർട്ട് മഹാരാഷ്ട്രയിൽ താനെയ്ക്ക് സമീപമാണ് വാസയ് സ്ഥിതി ചെയ്യുന്നത്.

 ഇവിടുത്തെ പ്രധാന ആകർഷണം ഈ കോട്ട തന്നെയാണ്. ആദ്യമായാണ് ഈ കോട്ടയിൽ വച്ച് ഒരു മലയാള സിനിമ ഷൂട്ട് ചെയ്യുന്നത്. പുരാതനമായ ഒരു കോട്ട മിസ്റ്റർ ഫോർഡ് എന്ന സിനിമയുടെ ക്ലൈമാക്സിൽ നിർണായകമാണ്. അതുകൊണ്ട് തന്നെയാണ് അണിയറ പ്രവർത്തകർ ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ ഈ കോട്ട തെരഞ്ഞടുത്തത്.

 വാസയ് കോട്ടയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം


പോർചുഗീസ് സ്മരണ

വസായ് കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോട്ട താനെ ജില്ലയിലെ വസായ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. താനെയിലെ ബാക്കിനില്‍ക്കുന്ന പോര്‍ച്ചുഗീസ് സ്മരണകളിലൊന്നാണ് ഈ കോട്ട.


ബഹദൂര്‍ ഷാ

1532ലാണ് ഈ കോട്ട പണികഴിപ്പിച്ച ഈ കോട്ടയ്ക്ക് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമായി ഇപ്പോള്‍. ഗുജറാത്തിലെ സുല്‍ത്താനായിരുന്ന ബഹദൂര്‍ ഷാ നിര്‍മ്മിച്ചതാണ് ഈ കോട്ട. മുസ്ലീം ഭരണാധികാരികള്‍ ഈ കോട്ട പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടുകൊടുത്തു.


സുരക്ഷാ കേന്ദ്രം

ഒരു കോട്ടയെന്ന നിലയില്‍ പോര്‍ച്ചുഗീസുകാരാണ് ഇത് കാര്യമായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1739ല്‍ മറാത്ത രാജാക്കന്മാര്‍ ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. വസായ് പ്രദേശത്തെ സുരക്ഷാകാര്യങ്ങളുടെയെല്ലാം കേന്ദ്രം ഈ കോട്ടയായിരുന്നു.



നാശത്തിന്റെ വക്കിൽ

ഇപ്പോള്‍ ഈ കോട്ട നശിച്ചുകൊണ്ടിരിക്കുകയാണ്. 4.5 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയുടെ മതിലുകളും രണ്ട് കവാടങ്ങളും മാത്രമേ ഇപ്പോള്‍ ബാക്കി നില്‍ക്കുന്നുള്ളു. കോട്ടയുടെ കവാടം മനോഹരമായൊരു നിര്‍മ്മിതിയാണ്. ഇവിടെ നിന്നും അധികം അകലെയല്ലാതെ 1558ലും മറ്റും പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്ന ശ്മശാനവും കാണാം.



സിനിമാ ഷൂട്ടിംഗ്


കോട്ടയുടെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങളും പരിസരപ്രദേശങ്ങളുമെല്ലാം കാഴ്ചയ്ക്ക് സുന്ദരമാണ്. മൂന്ന് വശവും കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണിവിടം. പല ഹിന്ദിച്ചിത്രങ്ങളുടെയും ചിത്രീകരണങ്ങള്‍ നടക്കുന്ന സ്ഥലമാണിപ്പോള്‍ ഇത്.



കോട്ടയ്ക്ക് അകത്തെ പള്ളി

 വാസായ് കോട്ടയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ദേവാലയം. ഈ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളു.

mr fraud malayalam movie news mohanlal

ആക്ഷൻ ചെയ്യാൻ മോഹൻലാൽ തന്നെ ബെസ്റ്റ്: ബി ഉണ്ണികൃഷ്ണൻ

ഒരു ഹാട്രിക് ഹിറ്റടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. ഇതിനു മുൻപ് മോഹൻലാലിനെ നായകനാക്കി 'മാടമ്പി', 'ഗ്രാൻഡ്‌മാസ്റ്റർ' എന്നീ വിജയ ചിത്രങ്ങൾ ഒരുക്കിയത് ഉണ്ണികൃഷ്ണൻ ആയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട്

വീണ്ടും ഒന്നിക്കുന്ന 'മിസ്റ്റർ ഫ്രോഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ലാൽ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടൻ ഇപ്പോഴും ഫൈറ്റ് സീനുകളിൽ കാണിക്കുന്ന

പെർഫക്ഷൻ മലയാളത്തിൽ മറ്റൊരു നടനും നൽകാനാകില്ല എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്..

ലാൽ സാറിനെ സംബന്ധിച്ച് ഈ സിനിമയിലെ കഥാപാത്രം ചലഞ്ചിംഗ് ആണോ എന്ന് എനിക്കറിയില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും ലാൽ സാർ അഭിനയിച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. ലാൽ സാറിനെ

സംബന്ധിച്ചടത്തോളം ജനപ്രിയമാകുന്ന ചില എരിയകൾ ഉണ്ട്. ഇമോഷൻസ് അവതരിപ്പിക്കാനും നല്ല ആക്ഷൻ ചെയ്യാനും കഴിയുന്ന മറ്റൊരു നടൻ മലയാളത്തിലില്ല. ലാൽ സാറിന്റെ അത്തരം ഗുണങ്ങളെല്ലാം ഈ സിനിമ പരമാവധി

പ്രയോജനപ്പെടുത്തും.

'മിസ്റ്റർ ഫ്രോഡ്' ഒരു വ്യത്യസ്ത വ്യത്യസ്ത സിനിമയാണെന്നും ഇങ്ങനെയൊരു സിനിമ മുൻപ് ഉണ്ടായിട്ടില്ല എന്നും എനിക്ക് പറയാൻ കഴിയും. ഒരുപാട് താരങ്ങൾ അഭിനയിക്കുന്ന ഒരു മാസ് മസാല സിനിമയായിരിക്കും ഇത്. ഈ സിനിമായൊരു

ത്രില്ലർ ആണോ എന്ന് ചോദിച്ചാൽ അല്ല. എന്നാൽ ഈ സിനിമയ്ക്കകത്ത് ഒരുപാട് വൈകാരികമായ സംഘർഷങ്ങൾ ഉണ്ട്. ഞാൻ സംവിധാനം ചെയ്തതിൽ വച്ച് ഏറ്റവും ചിലവേറിയ സിനിമയും ഇതാണ്. - ബി ഉണ്ണികൃഷ്ണൻ പറയുന്നു.



mr fraud new latest malayalam movie

ആക്ഷൻ ചെയ്യാൻ മോഹൻലാൽ തന്നെ ബെസ്റ്റ്: ബി ഉണ്ണികൃഷ്ണൻ

ഒരു ഹാട്രിക് ഹിറ്റടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. ഇതിനു മുൻപ് മോഹൻലാലിനെ നായകനാക്കി 'മാടമ്പി', 'ഗ്രാൻഡ്‌മാസ്റ്റർ' എന്നീ വിജയ ചിത്രങ്ങൾ ഒരുക്കിയത് ഉണ്ണികൃഷ്ണൻ ആയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട്

വീണ്ടും ഒന്നിക്കുന്ന 'മിസ്റ്റർ ഫ്രോഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ലാൽ വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടൻ ഇപ്പോഴും ഫൈറ്റ് സീനുകളിൽ കാണിക്കുന്ന

പെർഫക്ഷൻ മലയാളത്തിൽ മറ്റൊരു നടനും നൽകാനാകില്ല എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്..

ലാൽ സാറിനെ സംബന്ധിച്ച് ഈ സിനിമയിലെ കഥാപാത്രം ചലഞ്ചിംഗ് ആണോ എന്ന് എനിക്കറിയില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും ലാൽ സാർ അഭിനയിച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. ലാൽ സാറിനെ

സംബന്ധിച്ചടത്തോളം ജനപ്രിയമാകുന്ന ചില എരിയകൾ ഉണ്ട്. ഇമോഷൻസ് അവതരിപ്പിക്കാനും നല്ല ആക്ഷൻ ചെയ്യാനും കഴിയുന്ന മറ്റൊരു നടൻ മലയാളത്തിലില്ല. ലാൽ സാറിന്റെ അത്തരം ഗുണങ്ങളെല്ലാം ഈ സിനിമ പരമാവധി

പ്രയോജനപ്പെടുത്തും.

'മിസ്റ്റർ ഫ്രോഡ്' ഒരു വ്യത്യസ്ത വ്യത്യസ്ത സിനിമയാണെന്നും ഇങ്ങനെയൊരു സിനിമ മുൻപ് ഉണ്ടായിട്ടില്ല എന്നും എനിക്ക് പറയാൻ കഴിയും. ഒരുപാട് താരങ്ങൾ അഭിനയിക്കുന്ന ഒരു മാസ് മസാല സിനിമയായിരിക്കും ഇത്. ഈ സിനിമായൊരു

ത്രില്ലർ ആണോ എന്ന് ചോദിച്ചാൽ അല്ല. എന്നാൽ ഈ സിനിമയ്ക്കകത്ത് ഒരുപാട് വൈകാരികമായ സംഘർഷങ്ങൾ ഉണ്ട്. ഞാൻ സംവിധാനം ചെയ്തതിൽ വച്ച് ഏറ്റവും ചിലവേറിയ സിനിമയും ഇതാണ്. - ബി ഉണ്ണികൃഷ്ണൻ പറയുന്നു.


Sunday, April 13, 2014

7thday malayalam movie review





പൃഥ്വി കൊള്ളാം, സെവന്‍ത്ത് ഡേ പോര...


പൃഥ്വിരാജിന്റെ ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍, സസ്‌പെന്‍സുകള്‍ സമ്മാനിക്കാതെ തന്നെ തീയറ്ററുകള്‍ കീഴടക്കുകയാണ്. ആദ്യദിവസം ഉന്തും തള്ളും സഹിച്ച് സിനിമ കണ്ടവര്‍ക്ക് ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന നിരാശ. പക്ഷേ തീയേറ്ററികളില്‍ തിരക്കിന് അല്‍പം പോലും കുറവില്ല


വിനു രാമചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍. അത് നരിടാന്‍ ഷാന്‍, സൈക്കിള്‍, ജെസ്സി, എബി എന്നീ കൂട്ടുകാരുമുണ്ട്. ഇവര്‍ക്കിടയില്‍ സംഭവിച്ചതെന്താണെന്ന് നമ്മളോട് പറഞ്ഞ് ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായി ചമയുന്ന ഡേവിഡ് എബ്രഹാം എന്ന കഥാനായകന്‍(പൃഥ്വിരാജ്).


കണ്ട് പഴകുകയും മറന്നുതുടങ്ങുകയും ചെയ്ത ഒരു ചിരപരിചിത കഥ പുതിയ കുപ്പിയില്‍ അവതിരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്യാംധര്‍. കഥയെഴുതിയ അഖില്‍ പോളിന് ഇത്തിരി കൂടി ശ്രദ്ധ ചെലുത്താവുന്നതായിരുന്നു. പക്ഷേ, ഇത്തരമൊരു സിനിമയില്‍ പൃഥിരാജിന് എന്ത് കാര്യം എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്തായാലും തന്നെ ഏല്‍പിച്ച ജോലി സിനിമയിലെ കഥാപാത്രമെന്ന പോലെ തന്നെ പൃഥ്വി നന്നായി നിര്‍വ്വഹിച്ചിട്ടുണ്ട്.
ചിത്രത്തില്‍ മുഴുവന്‍ 'മഹീന്ദ്ര ഥാര്‍' ജീപ്പോടിച്ചു നടക്കുന്ന നായകന്‍... ജീപ്പിന്റെ പരസ്യത്തിലാണോ അഭിനയിക്കുന്നത് എന്ന് തോന്നിയാലും തെറ്റില്ല.

ഏത് പ്രശ്‌നങ്ങളുടേയും കാതല്‍ പ്രണയം, പണം ഇവയില്‍ ഒന്നായിരിക്കുമെന്ന സ്ഥിരം രസതന്ത്രം ഇവിടെയും ഉപയോഗിച്ചിരുന്നു. കാത് പൊട്ടിക്കുന്ന രീതിയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തല സംഗീതം കൊണ്ട് എന്താണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്നും പിടികിട്ടാന്‍ പ്രയാസമാണ്.
പൃഥ്വിരാജിന് ചെയ്യാന്‍ മാത്രം കഴമ്പൊന്നും സെവന്‍ത് ഡേയില്‍ ഇല്ല. സുന്ദരനായ ആക്ഷന്‍ ഹീറോയെ സ്‌ക്രീനില്‍ കാണുന്നതിന്റെ ആവേശം മാത്രം ബാക്കി. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം ഉറങ്ങിയ ഏഴാംനാള്‍ ഇതാണോ സംഭവിച്ചത്. മൂക്ക്ത്ത് വിരല്‍ വക്കുകയല്ലാതെ എന്ത് ചെയ്യും. വിനയ് ഫോര്‍ട്ടും, അനു മോഹനും, ജനനി അയ്യരും ഒക്കെ തങ്ങളുടെ റോളുകള്‍ മോശമാക്കാതെ സൂക്ഷിച്ചിട്ടുണ്ട്.


ഏറ്റവും വിചിത്രം ക്ലൈമാക്‌സാണ്. ഒരുകോടി എഴുപത്തഞ്ചുലക്ഷം രൂപ തിരിച്ചുപിടിക്കാന്‍, ഇത്രയൊക്കെ സാഹസങ്ങള്‍. എന്റമ്മോ....വല്ലാത്ത ത്രില്ലര്‍ തന്നെ!




ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കൊച്ചി ടീം സച്ചിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കൊച്ചി ടീം സച്ചിന്


ന്യൂഡല്‍ഹി: ഫുട്ബാളില്‍ ഇന്ത്യയുടെ പുതു ആവേശമാവാനൊരുങ്ങുന്ന ഇന്ത്യ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ടീമുകള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഇതിഹാസമായ  സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി ടീം സ്വന്തമാക്കി. ആന്ധ്രയിലെ പി.വി.പി വെഞ്ചേഴ്സുമായി ചേര്‍ന്നാണ് സചിന്‍ ടീം സ്വന്തമാക്കിയത്. കൊല്‍കത്ത ടീമിനെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സ്വന്തമാക്കി. അത്ലറ്റികോ മഡ്രിഡുമായി ചേര്‍ന്നാണ് സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീം സ്ര്വന്തമാക്കിയത്.
 ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്‍ പുണെ ടീമും, രണ്‍ബീര്‍ കപൂര്‍ മുംബൈ ടീമും ജോണ്‍ എബ്രഹാം ഗുഹാവതി ടീമും വാങ്ങി.
സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ എട്ടു ടീമുകള്‍ക്കായി 20 ബിഡുകളാണ് ലഭിച്ചിരിന്നത്.
അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ഐ.എം.ജി-റിലയന്‍സ്, സ്റ്റാര്‍ സ്പോര്‍ട്സാണ് ടൂര്‍ണമെന്‍റിന്‍െറ സംഘാടകര്‍. ലോകഫുട്ബാളിലെ പഴയ പടക്കുതിരകള്‍ ഉള്‍പ്പെടെ അണിനിരത്തിയാവും വിവിധ ടീമുകള്‍ കളത്തിലിറങ്ങുക.

gangster new latest malayalam movie

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ അമ്മയ്‌ക്കെതിരെ നടത്തിയ വിവാദങ്ങള്‍ വാര്‍ത്തയാക്കിയ കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിക്ക് അമ്മയുടെ ചാനല്‍ പണികൊടുത്തു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്ന് അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ പ്രതിഷേധവുമായി സിനിമാ ലോകവും ഫാന്‍സുകാരും രംഗത്തെത്തി.

മമ്മൂട്ടിയുടെ കൂടെ താല്‍പര്യപ്രകാരമാണ് അമ്മയ്‌ക്കെതിരെ കൈരളി വാര്‍ത്ത കൊടുത്തതെന്നും ജോണ്‍ബ്രിട്ടാസ് അമേരിക്കയില്‍ പോയി അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിലിന്റെ അഭിമുഖം എടുത്തതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചാനലിലൂടെ മഠം അധികൃതര്‍ പകരം വീട്ടിയത്. മദര്‍തെരേസയുടെ പടം തന്റെ ഫേസ് ബുക്കിലിട്ട് ഇതും ഒരു അമ്മയാണ്, പക്ഷെ കോടികളുടെ ആസ്തിയില്ല എന്നൊക്കെ മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം സിനിമയില്‍ നിന്ന് സാമ്പത്തിക നഷ്ടം ഉണ്ടാകാത്തതിനാല്‍ ഇതേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൈരളി തന്നെ നല്ല തുകയ്ക്ക് വാങ്ങിയിരുന്നു. അതേ സമയം വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളെ ഗ്യാംഗ്സ്റ്ററിന്റെ പരാജയം ബാധിക്കും.

Saturday, April 12, 2014

ranjini election news


news


ranjini news latest

ranjini news latest

GANGSTER MAMMOTY NEWS

ഗ്യാങ്സ്റ്റര്‍ : വിമര്‍ശനങ്ങള്‍ക്ക് ഇങ്ങനെയൊരു മറുപടി


ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ഫേസ്ബുക്കില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക്  വിധേയമായി. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയ്ക്കൊപ്പമെത്താത്തതില്‍  നിരാശപൂണ്ട ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ കയറി നിരങ്ങി ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും ഒരുപോലെ വിമര്‍ശിച്ചിരുന്നു. വിമര്‍ശനം അതിരു കടന്നപ്പോള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ അഹമ്മദ് സിദ്ധിഖ് തന്നെ രംഗത്തെത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
അഹമ്മദ്  വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടി നല്‍കിയത്.


‘ഇന്നു തെറി വിളിച്ചു സന്തോഷിച്ചവര്‍ക്ക് നാളെയും മറ്റെന്നാളും ബാക്കി എല്ലാ ദിവസവും തെറി വിളിച്ചു സന്തോഷിക്കാന്‍ ആരെയെങ്കിലും കിട്ടട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
വിവരം ഉള്ള ആരും തിരിച്ചു തെറി പറയാന്‍ മെനക്കെടില്ല എന്ന ഉറപ്പോടെ ആഞ്ഞു സന്തോഷിക്കട്ടെ . കാരണം Facebook തെറി വിളി ഒരു റിസ്ക്കും ഇല്ലാത്ത തൊഴില്‍ അല്ലേ! God Speed’.   അഹമ്മദ് സിദ്ധിഖിന്റെ പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

gallery

Gallery