മോഹന്‍ലാല്‍ ക്രിമിനലായി അഭിനയിക്കുന്നു. മലയാളത്തിലല്ല, തമിഴിലാണ് സംഗതി. ‘ജില്ല’യുടെ മഹാവിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന തമിഴ് ചിത്രത്തില്‍ ആര്യയും ലക്ഷ്മി റായിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2010ല്‍ ഹിന്ദിയില്‍ ഹിറ്റ് ആയ ‘ഇഷ്കിയ’യുടെ തമിഴ് റീമേക്ക് ആണ് ഈ ചിത്രം. ഹിന്ദിയില്‍ നസീറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഈ കഥാപാത്രം ഒരു ക്രിമിനലാണ്.
ഇഷ്കിയയില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ലക്ഷ്മി റായിയും അര്‍ഷദ് വര്‍സി അവതരിപ്പിച്ച കഥാപാത്രത്തെ ആര്യയും അവതരിപ്പിക്കും.
എല്ലാ വര്‍ഷവും ഒരു തമിഴ് ചിത്രം എന്ന പോളിസിയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്. ജില്ല മോഹന്‍ലാലിന് വന്‍ സാമ്പത്തിക ലാഭവും പേരും നേടിക്കൊടുത്തു. ഇതേരീതിയില്‍ ഗംഭീര കൊമേഴ്സ്യല്‍ സബ്ജക്ടുകള്‍ തെരഞ്ഞെടുത്ത് ചെയ്യാനാണ് മോഹന്‍ലാല്‍ ആലോചിക്കുന്നത്.
അതേസമയം, ‘തല’ അജിത്തുമായി ചേര്‍ന്ന് ഒരു തമിഴ് ചിത്രം ചെയ്യാനും മോഹന്‍ലാലിന് പദ്ധതിയുള്ളതായി സൂചനയുണ്ട്.
No comments:
Post a Comment