കമ്പനി, രാം ഗോപാല്‍ വര്‍മ കി ആഗ്, തേസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റെ കരിയറില്‍ വലിയ നേട്ടമൊന്നുമുണ്ടാക്കിയില്ല. കമ്പനിയിലെ പൊലീസ് കഥാപാത്രം മാത്രം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.
എന്തായാലും മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്ന് ഹിന്ദിച്ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒന്നില്‍ മോഹന്‍ലാല്‍ റോ ഉദ്യോഗസ്ഥനാണ്. കഥാപാത്രത്തിന്‍റെ പേര് ജീവനാഥന്‍.
‘ക്ലബ് 60’ എന്ന ചിത്രം സംവിധാനം ചെയ്ത സഞ്ജയ് ത്രിപാഠി ഒരുക്കുന്ന ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന.
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റ് രണ്ട് ചിത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും അണിയറയില്‍ പുരോഗമിക്കുന്നു.
No comments:
Post a Comment