തിരുവനന്തപുരം• ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു പുരുഷന്‍ ഗര്‍ഭം ധരിക്കുന്നു. പുരുഷന്‍ ഗര്‍ഭം ധരിച്ചാല്‍ ‘ഗര്‍ഭണന്‍ എന്നു വിളിക്കാമെങ്കില്‍ ആ വേഷത്തില്‍ എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. ജെ.കെ.പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി.എസ്.ജയകുമാര്‍, കെ.ജെ.രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ‘ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട് വ്യത്യസ്ത വേഷത്തില്‍ എത്തുന്നത്.
ശാസ്ത്രരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടക്കുന്പോള്‍ പുരുഷന്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളും വിദൂരമലെ്ലന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. പുരാണത്തിലെ മിത്തും ശാസ്ത്ര സാധ്യതകളും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഈ കഥാപാത്രമെന്നും തന്‍റെ ഗര്‍ഭത്തിന് ഉത്തരവാദി തിരക്കഥാകൃത്തായ സുവചനും സംവിധായകന്‍ അനില്‍ ഗോപിനാഥുമാണെന്ന് സുരാജ് പറഞ്ഞു.
നര്‍മത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്നു ഈ ചലച്ചിത്രത്തില്‍ പുതുമുഖ നടി ഗൗരീകൃഷ്ണയാണ് നായിക. ഡോ.റോയ് മാത്യു എന്ന കഥാപാത്രം സിദ്ദിഖ് അഭിനയിക്കുന്നു. ഷാജോണ്‍ കലാഭവനും പ്രധാന റോളില്‍ എത്തുന്നുണ്ട്. എന്‍.ജി.റോഷനാണ് സുരാജിനെ ‘ഗര്‍ഭണന്‍ ആക്കിയെടുത്തത്. അജയ് ജി.അന്പലത്തറയാണ കലാസംവിധായകന്‍.
No comments:
Post a Comment