Gallery

Gallery

Sunday, February 2, 2014

മാങ്ങ, വെള്ളരിക്ക, പച്ചമുളക്...എല്ലാം ചേര്‍ത്താലൊരു പാട്ടായി




വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ? ഇതെന്തു ചോദ്യം! തമിഴിലെ പാട്ടെഴുത്തുകാരോടു ചോദിച്ചാല്‍ അവര്‍ തീര്‍ച്ചയായും പറയും- ഞങ്ങള്‍ വെജിറ്റേറിയനാണേ.

വെജിറ്റബിള്‍സ് കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. പാട്ടില്‍ വെള്ളരിക്കയും കത്തിരിക്കയും ഗുണ്ടുമാങ്ങയുമൊന്നുമിലെ്ലങ്കില്‍ പണി പോകും മോനെ.

‘കാതല്‍ കോട്ടൈയില്‍ ട്രെയിനില്‍ വെള്ളരിക്ക വില്‍ക്കാന്‍ വരുന്നവളുടെയടുത്തു പൂവാലന്മാര്‍ തകര്‍ത്തു പാടുന്ന പാട്ട് ഒാര്‍മയിലേ്ല. ‘വെള്ളരിക്ക പിഞ്ചു വെള്ളരിക്ക എന്നെ പാക്കാമെ പോരാളെ ചന്തിരികാ.... പഴയകാലത്തിന്‍റെ ലുങ്കിഡാന്‍സുമായി അവള്‍ ട്രെയിനില്‍ ആടിക്കളിച്ചു വെള്ളരിക്ക വിറ്റിട്ടു പോയി.

‘അച്ചം മാനം നാണം വിട്ടു പോനതുതാന്‍ നാഗരികം എന്നൊരു ഉപദേശവും അവള്‍ക്കു യുവാക്കള്‍ കൊടുക്കുന്നുണ്ട്. നാണവും മാനവും കളഞ്ഞേക്ക്, നാഗരികം ആകാം എന്നു ചുരുക്കം. ഈ സിംപിള്‍ അഡ്വൈസ് കേട്ടു തലകുലുക്കി അവള്‍ ഒരു പോക്ക് പോകുന്നു. എ.ആര്‍. റഹ്മാന്‍ ഈണമിട്ട ‘ഡ്യൂയറ്റിലെ പാട്ടുകളില്‍ ഒന്ന് ‘കത്തിരിക്ക കത്തിരിക്ക ഗുണ്ടു കത്തിരിക്ക.. ആയിരുന്നു. എസ്.പി. ബാലസുബ്രഹ്മണ്യവും മിന്‍മിനിയും ചേര്‍ന്നു പാടി.

മാന്പഴമാ മാന്പഴം, മാങ്കാ മാങ്കാ, ഗുണ്ടുമാങ്കാ തോപ്പുക്കുള്ളെ എന്നിങ്ങനെ മാങ്ങാപ്പാട്ടുകളും തമിഴ് സിനിമയില്‍ സുലഭം. മാന്പഴത്തോടു പാട്ടെഴുത്തുകാര്‍ക്ക് പ്രിയം കൂടും. ദ്വയാര്‍ഥ പ്രയോഗത്തിനു ചേരുകയും ചെയ്‌യും.

‘വേലായുധം എന്ന ചിത്രത്തിലെ ‘മൊളച്ചു മൂന്നു എന്ന ഗാനത്തില്‍ പച്ചക്കറികളുടെ കളിയാണ്. ‘വെരലു വെണ്ടക്ക... ഉന്‍ കാത് അവരക്കാ... മൂക്കു മൊളകാ മൂക്കുത്തി കടുകാ... എന്നിങ്ങനെ പോകുന്നു പച്ചക്കറി പ്രേമം.

പ്രേമം വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ എന്നു ചോദിച്ചതു ‘രക്ഷകനിലെ ഗാനത്തിലൂടെ കവി വൈരമുത്തുവാണ്. ‘ചില നാള്‍ ശൈവം ചിലനാള്‍ അശൈവം എന്നു പാട്ടില്‍ ഉത്തരവുമുണ്ട്. ദ്വയാര്‍ഥങ്ങള്‍ക്ക് പച്ചക്കറിയോളം പറ്റിയ മറ്റൊന്നിലെ്ലന്ന തിരിച്ചറിവാകണം തമിഴില്‍ ഇതിനോടുള്ള പ്രേമത്തിനു കാരണം.








No comments:

Post a Comment

gallery

Gallery