മഞ്ജു വാര്യരുടെ രണ്ടാം വരവ് മോഹന്‍ലാലിന്റെ കൂടെയായിരിക്കുമെന്ന വാര്‍ത്തയറിഞ്ഞ് ഒരുപാട് ആഹ്ലാദിയ്ക്കുകയും പ്രതീക്ഷിയ്ക്കുകയും ചെയ്തതാണ് പ്രേക്ഷകര്‍. എന്നാല്‍ ഇവരെ രണ്ടുപേരെയും നായികാനായകന്മാരാക്കി ഒരുക്കാനിരുന്ന ചിത്രം സംവിധായകന്‍ രഞ്ജിത്ത് വേണ്ടെന്നു വച്ചുവെന്ന് അറിഞ്ഞതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചതായിരുന്നു.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മഞ്ജു-ലാല്‍ ജോഡികളുടെ ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ക്ക് വകയുണ്ട്. രഞ്ജിത്തിന്റെ ചിത്രമില്ലെങ്കിലും ലാലും മഞ്ജുവും വീണ്ടും ഒന്നിച്ചെത്തുമെന്നാണ് കേള്‍ക്കുന്നത്. അതും സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍. മോഹന്‍ലാലിന്റെ ഓണച്ചിത്രമായി പ്ലാന്‍ ചെയ്തിരിക്കുന്ന പ്രൊജക്ടാണിത്. മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു കഴിഞ്ഞാലുടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രം നിര്‍മ്മിക്കുമെന്നും മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുമെന്നുമാണ് സൂചന. നേരത്തേ ജോഷിയുടെ ലൈല ഓ ലൈലയ്ക്ക് നല്‍കിയ ഡേറ്റുകള്‍ ഈ ചിത്രത്തിനായി മോഹന്‍ലാല്‍ അന്തിക്കാടിനായി മറിച്ചുനല്‍കിയെന്നും കേള്‍ക്കുന്നു. ചിത്രത്തിന് ശ്രീനിവാസനായിരിക്കും തിരക്കഥയെഴുതുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിപ്പോര്‍ട്ടുകളെല്ലാം സത്യമാണെങ്കില്‍ കാലങ്ങള്‍ക്കുശേഷം ലാല്‍-ശ്രീനി-അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രമായിരിക്കുമിത്. നേരത്തേ മഞ്ജു വാര്യര്‍ തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നകാലത്ത് മഞ്ജു അന്തിക്കാട് ചിത്രത്തിലൂടെയാണ് തിരിച്ചെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തല്‍ക്കാലം അത്തരമൊരു പദ്ധതിയില്ലെന്ന് പറഞ്ഞ അന്തിക്കാട്, ഭാവിയില്‍ മഞ്ജു തയ്യാറാണെങ്കില്‍ അവരെ വച്ച് ചിത്രമെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
ഇതിനിടെ ഒരു ഇന്ത്യന്‍ പ്രണയകഥ പൂര്‍ത്തിയായതിന് ശേഷം താന്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു പ്രൊജക്ട് ആലോചിക്കുന്നുണ്ടെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയിരുന്നു. എന്തായാലും ലാല്‍-ശ്രീനി-അന്തിക്കാട് കൂട്ടുകെട്ടിനും അവര്‍ക്കൊപ്പം ലേഡി മോഹന്‍ലാലായ മഞ്ജു വാര്യര്‍ ചേരുമ്പോള്‍ എന്തുസംഭവിക്കുമെന്നറിയാനും കാത്തിരിയ്ക്കാം.
No comments:
Post a Comment